Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നദാല്‍ സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2013, 10:01 pm IST
inSports

സിന്‍സിനാറ്റി: റോജര്‍ ഫെഡററിനെ പരാജയപ്പെടുത്തി റാഫേല്‍ നദാല്‍ സിന്‍സിനാറ്റി ഓപ്പണിന്റെ സെമിയില്‍ പ്രവേശിച്ചു. വാശിയേറിയ മത്സരത്തിനൊടുവിലാണ്‌ ഫെഡറര്‍ തോല്‍വി സമ്മതിച്ചത്‌. സ്കോര്‍ 5-7, 6-4, 6-4. ആദ്യസെറ്റ്‌ കൈവിട്ടശേഷം ഉജ്വലമായി തിരിച്ചെത്തിയ സ്പാനിഷ്‌ താരത്തിനെ തളയ്‌ക്കാന്‍ ഫെഡറര്‍ക്ക്‌ കഴിഞ്ഞില്ല. ക്വാര്‍ട്ടറിലെ ത്രില്ലര്‍ മത്സരത്തിലെ ആദ്യസെറ്റ്‌ ഇഞ്ചോടിഞ്ച്‌ പൊരുതിയ ശേഷമാണ്‌ നദാല്‍ തോല്‍വി സമ്മതിച്ചത്‌. എന്നാല്‍ തുടര്‍ന്നുള്ള സെറ്റുകളില്‍ നദാല്‍ മികവ്‌ ആവര്‍ത്തിച്ചപ്പോള്‍ ഫെഡറര്‍ തോല്‍വി സമ്മതിച്ചു. ഇതോടെ റാങ്കിംഗ്‌ നിലയിലും വ്യത്യാസമുണ്ടാകുമെന്ന്‌ സൂചനയുണ്ട്‌. ടൂര്‍ണമെന്റില്‍ സ്പാനിഷ്ഠാരം കിരീടജേതാവായാല്‍ രണ്ടാം നമ്പറിലേക്ക്‌ നദാല്‍ ഉയര്‍ത്തപ്പെടും. ഫെഡറര്‍ ഏഴാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെടും. അടുത്തയാഴ്ച പുതിയ റാങ്കിംഗ്‌ നിലവില്‍ വരുമ്പോള്‍ ഫെഡറര്‍ ഏഴാം സ്ഥാനത്താണെങ്കില്‍ 11 വര്‍ഷത്തെ ഏറ്റവും താഴ്‌ന്ന നിലയിലേക്ക്‌ സ്വിസ്‌ താരം മാറും.

മോണ്‍ട്രിയലില്‍ നടന്ന റോജേഴ്സ്‌ കാപ്പില്‍ കിരീടം നേടിയശേഷമാണ്‌ നദാല്‍ ഈ ടൂര്‍ണമെന്റിനെത്തിയത്‌. നദാലും ഫെഡററും തങ്ങളുടെ കരിയറില്‍ 31-ാ‍ം തവണയാണ്‌ ഏറ്റുമുട്ടിയത്‌. യുഎസ്‌ ഓപ്പണ്‍ അടുത്ത സാഹചര്യത്തില്‍ ഇരുവരും സിന്‍സിനാറ്റിയിലെ ടൂര്‍ണമെന്റിന്‌ പ്രത്യേക പ്രാധാന്യം നല്‍കിയിരുന്നു.

മത്സരത്തിലുടനീളം നദാല്‍ മികച്ച ആത്മവിശ്വാസത്തിലായിരുന്നുവെന്ന്‌ ഫെഡറര്‍ പറഞ്ഞു. മികച്ച ഫോം കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ ഫെഡറര്‍. മാര്‍ച്ചില്‍ ഇന്ത്യന്‍വെല്‍സില്‍ നടന്ന ടൂര്‍ണമെന്റിനുശേഷം അമേരിക്കയിലെ ഹാര്‍ഡ്‌ കോര്‍ട്ടുകളില്‍ സ്വിസ്‌ താരം കളിക്കുന്നത്‌ ഇതാദ്യമാണ്‌.

മറ്റൊരു മത്സരത്തില്‍ ബ്രിട്ടന്റെ പ്രതീക്ഷയായിരുന്ന ആന്‍ഡി മുറെ ടൂര്‍ണമെന്റില്‍നിന്നും പുറത്തായി. ടോമാസ്‌ ബെര്‍ഡിക്കാണ്‌ മുറയെ പരാജയപ്പെടുത്തിയത്‌. സ്കോര്‍ 6-3, 6-4. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി. ഈവര്‍ഷം മുറെക്കെതിരെ ബെര്‍ഡിക്ക്‌ നേടുന്ന തുടര്‍ച്ചയായ രണ്ടാം വിജയമാണിത്‌. ഇതിനുമുമ്പ്‌ മേയ്‌ മാസത്തില്‍ നടന്ന മാഡ്രിഡ്‌ ഓപ്പണിലാണ്‌ ബെര്‍ഡിക്ക്‌ മുറെയെ പരാജയപ്പെടുത്തിയത്‌.

മറ്റൊരു മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക്‌ ഡോക്കോവിച്ചിനെ ജോണ്‍ ഇസ്നര്‍ അട്ടിമറിച്ചു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 7-6, 3-6, 7-5 എന്ന സ്കോറിനാണ്‌ സെര്‍ബ്‌ താരംതോല്‍വി സമ്മതിച്ചത്‌. ആദ്യസെറ്റിലെ തോല്‍വിക്കുശേഷം രണ്ടാം സെറ്റില്‍ ഡോകോവിച്ച്‌ തിരിച്ചെത്തിയിരുന്നു. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ മേധാവിത്വം ഇസ്നര്‍ക്കുതന്നെയായിരുന്നു. ഡോകോവിച്ച്‌ പൊരുതിയെങ്കിലും ഇസ്നര്‍ വിജയം പിടിച്ചെടുത്തു. ദിമിത്രി ഇസ്നോവിനെ പരാജയപ്പെടുത്തിയ അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയും സെമിയിലെത്തിയിട്ടുണ്ട്‌. സ്കോര്‍ 6-4, 3-6, 6-1. സെമിഫൈനലില്‍ പോട്രോ സ്പാനിഷ്ഠാരം റാഫേല്‍ നദാലിനെ നേരിടും.

വനിതാ വിഭാഗത്തില്‍ സെറീന വില്യംസ്‌ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. റൊമാനിയന്‍ താരമായ സിമോണ ഹാലെപിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ്‌ സെറീന പരാജയപ്പെടുത്തിയത്‌. സ്കോര്‍ 6-0, 6-4. ആദ്യസെറ്റില്‍ വിജയം ഏകപക്ഷീയമായിരുന്നു. എന്നാല്‍ രണ്ടാംസെറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തശേഷമാണ്‌ സിമോണ കീഴടങ്ങിയത്‌. ടൂര്‍ണമെന്റിലെ നിലവിലുള്ള വനിതാ ചാമ്പ്യന്‍ ചൈനയുടെ ലി ന ആണ്‌. പോളണ്ടിന്റെ ആഗ്നയേസ്ക റാഡ്‌വാന്‍സ്ക ടൂര്‍ണമെന്റില്‍നിന്നും പിന്മാറിയതിനാല്‍ ലി നായ്‌ക്ക്‌ സെമിയിലേക്ക്‌ വാക്ക്‌ ഓവര്‍ ലഭിച്ചിരുന്നു. സെമിയില്‍ ചൈനീസ്‌ താരം സെറീനയെ നേരിടും. മുത്തച്ഛന്റെ ശവസംസ്കാരത്തിന്‌ പങ്കെടുക്കുന്നതിനായാണ്‌ പോളിഷ്‌ താരം ടൂര്‍ണമെന്റില്‍നിന്നും പിന്മാറിയത്‌. ജെലേന ജാങ്കോവിച്ചും സെമിയിലിടം കണ്ടെത്തി. ഇറ്റലിയുടെ റോബര്‍ട്ടോ വിന്‍സിയെ 6-0, 6-4 എന്ന സ്കോറിന്‌ പരാജയപ്പെടുത്തിയാണ്‌ ജാങ്കോവിച്ച്‌ മുന്നേറിയത്‌.

മറ്റൊരു മത്സരത്തില്‍ കരോളിന്‍ വോസ്നിയാക്കിയെ പരാജയപ്പെടുത്തിയ വിക്ടോറിയ അസാരങ്കയും സെമിയില്‍ പ്രവേശിച്ചു. സ്കോര്‍: 6-3, 7-6 (7-5).

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.