Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഉമ്മന്‍ ചാണ്ടിക്ക്‌ ആര്‍ജവമുണ്ടെങ്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2013, 08:40 pm IST
in Vicharam

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സുതാര്യതാ നയം സരിതാര്യതയായി മാറിയിരിക്കുകയാണ്‌ ഇരുവരും ചേര്‍ന്ന്‌ സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ. ഇതോടെ ഏറെ അവകാശവാദങ്ങളുന്നയിച്ച മുഖ്യമന്ത്രിയുടെ വിശ്വാസ്യതയും നഷ്ടപ്പെടുകയാണ്‌. അദ്ദേഹം അധികാരത്തില്‍ തുടരുന്നത്‌ അപഹാസ്യമായി തീരുകയും രാജി ആവശ്യം നീതീകരിക്കപ്പെടുകയുമാണ്‌.

സോളാര്‍ കേസില്‍ നടന്നുകൊണ്ടിരിക്കുന്ന പോലീസ്‌ അന്വേഷണത്തിന്‌ ശേഷം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ്‌ വിലപ്പോകാത്തത്‌ അന്വേഷണം നടക്കുന്നത്‌ അദ്ദേഹം അധികാരത്തില്‍ തുടരുമ്പോഴാണ്‌ എന്നതിനാലാണ്‌. അതുകൊണ്ടുതന്നെയാണ്‌ ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യരും ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്നത്‌. സരിതാ വിവാദം പൊട്ടിപ്പുറപ്പെട്ടശേഷം സംസ്ഥാന ഭരണം സ്തംഭനാവസ്ഥയിലാണ്‌. തട്ടിപ്പുകാരി ശാലുമേനോന്റെ ആതിഥ്യം സ്വീകരിക്കുന്ന ആഭ്യന്തരമന്ത്രിക്കും സരിത നായരുടെയും ബിജു രാധാകൃഷ്ണന്റെയും ഇല്ലാത്ത സോളാര്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പ്‌ നടത്താന്‍ കൂട്ടുനിന്നതിനാല്‍ അധികാരത്തില്‍ തുടരാന്‍ എന്തര്‍ഹതയാണുള്ളത്‌ എന്ന്‌ പ്രതിപക്ഷം മാത്രമല്ല ജനങ്ങളും ചോദിച്ചു തുടങ്ങിക്കഴിഞ്ഞു. കേന്ദ്രസേനയെ വിളിച്ച സുപ്രധാന തീരുമാനം പോലും മുഖ്യമന്ത്രി എടുത്തതിന്‌ തന്റെ പാര്‍ട്ടിയോടോ ഘടകകക്ഷികളോടോ ആലോചിക്കാതെ ഏകപക്ഷീയമായിട്ടായിരുന്നു. ഇപ്പോള്‍ തലസ്ഥാനം കേന്ദ്രസേനയെക്കൊണ്ടും പോലീസ്‌ സേനയെക്കൊണ്ടും സമരക്കാരെക്കൊണ്ടും നിറഞ്ഞിരിക്കുകയാണ്‌. സംസ്ഥാനത്തും സംഘര്‍ഷാന്തരീക്ഷം സംജാതമാക്കിയിരിക്കുകയാണ്‌.

സരിതയുമായി ബന്ധമുണ്ടെന്ന്‌ തെളിഞ്ഞാല്‍ രാജിവയ്‌ക്കാമെന്ന മുഖ്യമന്ത്രിയുടെ വാക്ക്‌ വിണ്‍വാക്കായിരുന്നെന്ന്‌ സരിതയുമൊത്തുള്ള ചിത്രം പുറത്തുവന്നതോടെ വ്യക്തമായി. സംസ്ഥാന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി സംഘത്തിന്റെ കൂടെപ്പോകാന്‍ പ്രതിപക്ഷനേതാവ്‌ വിസ്സമ്മതിച്ചത്‌ ‘പരമ കള്ള’നായ മുഖ്യമന്ത്രിയുടെ കൂടെപ്പോകാന്‍ കഴിയാത്തതിനാലാണെന്നാണ്‌ പറഞ്ഞത്‌. മുഖം നഷ്ടപ്പെട്ട മുഖ്യമന്ത്രിയാണ്‌ രാജിവയ്‌ക്കാന്‍ സന്നദ്ധനാകാതെ ജുഡീഷ്യല്‍ അന്വേഷണം ആകാമെന്ന്‌ പറഞ്ഞ്‌ തല്‍സ്ഥാനത്ത്‌ തുടരാന്‍ കിണഞ്ഞ്‌ ശ്രമിക്കുന്നത്‌.

സോളാര്‍ തട്ടിപ്പ്‌ ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണെന്ന്‌ പറഞ്ഞ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടും ആവശ്യപ്പെടുന്നത്‌ മുഖ്യമന്ത്രിയുടെ രാജിയാണ്‌. തനിക്കെതിരെ ഒരു തെളിവുമില്ലെന്ന്‌ മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും ശ്രീധരന്‍ നായര്‍ പറഞ്ഞത്‌ താന്‍ സരിതയ്‌ക്ക്‌ പണം കൈമാറിയത്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണെന്നാണ്‌. ഇതോടനുബന്ധിച്ച്‌ ജോപ്പനെ അറസ്റ്റ്‌ ചെയ്തെങ്കിലും ഇത്ര വലിയ തട്ടിപ്പ്‌ അരങ്ങേറിയ ഓഫീസ്‌ ഭരിക്കുന്ന മുഖ്യമന്ത്രി അചഞ്ചലനായി തുടരുന്നു. സരിത നടത്തിയ തട്ടിപ്പില്‍ ഖജനാവിന്‌ നഷ്ടമുണ്ടായില്ല എന്ന അദ്ദേഹത്തിന്റെ വാദത്തിന്‌ ന്യായീകരണമില്ല. സരിതയുടെ തട്ടിപ്പിന്‌ ഇരയായ ടി.സി.മാത്യു പരാതിയുമായി എത്തിയപ്പോഴും മുഖ്യമന്ത്രിയുടെ മറുപടി തനിക്ക്‌ സരിതയുമായി ബന്ധമില്ലെന്നായിരുന്നു.

ഇപ്പോള്‍ കേന്ദ്രസേനയെ വിളിച്ചതിന്‌ ഖജനാവില്‍നിന്നും ചോരുന്നത്‌ മുപ്പത്‌ കോടി രൂപയാണ്‌. പട്ടാളസാന്നിധ്യം സംസ്ഥാനത്തെ കൂടുതല്‍ സംഘര്‍ഷത്തിലാക്കിയിരിക്കുകയാണ്‌. എംഎല്‍എ ഹോസ്റ്റല്‍പോലും പോലീസ്‌ ക്യാമ്പായി മാറി. സാധാരണക്കാരുടെ സ്വകാര്യജീവിതംപോലും താറുമാറായി. പൊതു കക്കൂസുകളുടെ ഉപയോഗംപോലും നിരോധിച്ച മോശമായ നടപടിയാണ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചത്‌. നഗരവാസികള്‍ പക്ഷേ സമരക്കാര്‍ക്ക്‌ സൗകര്യമൊരുക്കാന്‍ തയ്യാറായതും സര്‍ക്കാരിനോടുള്ള അവരുടെ പ്രതിഷേധത്തിന്‌ തെളിവാണ്‌. കന്റോണ്‍മെന്റ്‌ ഗേറ്റിലേക്കുള്ള എല്ലാ റോഡുകളും പോലീസ്‌ നിയന്ത്രണത്തിലാണ്‌.

നഗരഹൃദയത്തെ അഞ്ച്‌ മേഖലകളായി തിരിഞ്ഞ്‌ പോലീസ്‌ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞു. അഞ്ഞൂറോളം പോലീസുകാരടങ്ങുന്ന ഒന്നാം വലയ സുരക്ഷാസംഘം സെക്രട്ടറിയേറ്റ്‌ മതിലിനുള്ളില്‍ ചുമതല ഏറ്റെടുത്തു. കാശ്മീര്‍ അതിര്‍ത്തി കാക്കേണ്ട ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ഫോഴ്സും അഴിമതിയാരോപണവിധേയനായ മുഖ്യമന്ത്രിയുടെ സംരക്ഷണത്തിനായി എത്തി. ഇതെല്ലാം എന്തിനുവേണ്ടി? കോടികളുടെ അഴിമതി തന്റെ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ നടന്നിട്ടും, അതില്‍ തന്റെ വിശ്വസ്തര്‍ അറസ്റ്റിലായിട്ടും യാതൊരു ചമ്മലുമില്ലാതെ ജനങ്ങളെയും മാധ്യമങ്ങളെയും അഭിമുഖീകരിച്ച്‌ അധികാരത്തില്‍ തുടരുന്നത്‌ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി എത്ര അപഹാസ്യനായി തീര്‍ന്നുവെന്ന്‌ അദ്ദേഹം തിരിച്ചറിയുന്നില്ല. രാജിവയ്‌ക്കാതെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്‌ ഫലവത്താകുകയില്ല എന്നറിയുന്ന ജനസമൂഹം തിരിച്ചറിയുന്നത്‌ മുഖ്യമന്ത്രിയുടെ അധികാരാസക്തി തന്നെയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദുവിശ്വാസികളുടെ തല കുനിയുന്നതിന് സാഹചര്യം സൃഷ്ടിച്ച ഒരാളെയും വെറുതെ വിടരുത്…. അതിന് യോഗിയ്‌ക്ക് സാധിക്കും:യുവരാജ് ഗോകുല്‍

India

വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്ന സംഘത്തിന്റെ സൂത്രധാരൻ അഖീൽ സൈഫി അറസ്റ്റിൽ ; പ്രതി തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചത് ബംഗ്ലാദേശികൾക്ക് വേണ്ടിയോ ?

രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്ന കടകംപള്ളി സുരേന്ദ്രന്‍ (വലത്ത്)
Kerala

ഒരു ഭാഗത്ത് ഓപ്പറേഷന്‍ തൂഫാന്‍, മറുഭാഗത്ത് ശബരിമല സ്വര്‍ണ്ണക്കേസിലെ പ്രതിയുമായി കൂടിക്കാഴ്ച : രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

India

ട്രക്കിൽ കശാപ്പിനായി കടത്താൻ കുത്തി നിറച്ചത് 30 പശുക്കളെ , ഒടുവിൽ ശ്രമം ഉപേക്ഷിച്ചത് പോലീസിനെ ഭയന്ന് : ബിഹാറിൽ പശുക്കടത്തുകാരൻ നൂറുൽ ഖാൻ അറസ്റ്റിൽ 

Kerala

ലക്ഷ്മിപ്രിയയെ തള്ളഇയും അന്‍സിബയെ ന്യായീകരിച്ചും ആലപ്പി അഷറഫ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെ നടുക്കി പുതിയ ഇന്ത്യൻ കരസേനാ മേധാവിയുടെ ദൗത്യം ‘പ്രൊജക്ട് വിജയ്’ ; ഭാവിയിലെ ഇന്ത്യൻ സൈന്യം ഇങ്ങനെയാകും

സംഘിണിയായി മുദ്രകുത്തി ലക്ഷ്മിപ്രിയയെ ഒറ്റപ്പെടുത്തി ക്രൂരമായ സൈബര്‍ ആക്രമണം; ശത്രുക്കളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്നു

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളം ; പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കാൻ കേരളത്തിന് എന്ത് അധികാരമെന്ന് വി മുരളീധരൻ

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.