തിരുവനന്തപുരം: കാന്‍സര്‍ കീയര്‍ ഫോര്‍ ലൈഫ് അംഗത്വം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖകള്‍ മുഖേന എന്ന പദ്ധതിയുടെ ഉദ്ഘാടനം മസ്ക്കറ്റ് ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ ധനകാര്യ നിയമ ഗാര്‍ഹിക വകുപ്പ് മന്ത്രി കെ.എം.മാണി ഉദ്ഘാടനം ചെയ്തു. ആര്‍സിസി രൂപവത്കരിച്ച കാന്‍സര്‍ കീയര്‍ ഫോര്‍ ലൈഫ് സ്കീം അനുസരിച്ച്, 500 രൂപയുടെ ഒറ്റത്തവണ അടവ് ആര്‍സിസിയില്‍ നിന്നും 50,000 രൂപയുടെ ചികിത്സാ ആനുകൂല്യത്തിന് അര്ഹരാക്കും. കുടുംബ ചികിത്സാ പദ്ധതിയും വ്യക്തിഗത പദ്ധതിയും ഉള്‍പ്പടെ വിവിധതരം അംഗത്വ പദ്ധതികള്‍ ലഭ്യമാണ്.
ആരോഗ്യവകുപ്പ്, കുടുംബ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. നടന് ഇന്നസെന്റ് പദ്ധതി പ്രകാശനം ചെയ്തു. റിസര്‍വ് ബാങ്ക് റീജിയണല്‍ ഡയറക്ടര്‍ സലീം ഗംഗാധരന്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡയറക്ടര്‍ തോമസ് ജേക്കബ് , ആര്‍സിസി ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റ്യന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എബ്രഹാം തര്യന്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍.ജെ. റെഡ്ഡി എന്നിവര്‍ സംസാരിച്ചു.
ചികിത്സാ ചെവലുകള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി 50 ലക്ഷം രൂപ സൗത്ത് ഇന്ത്യന്‍ ബാങ്ക് വകയിരുത്തിയിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എല്ലാ ശാഖകളിലൂടേയും ഈ പദ്ധതിയില്‍ അംഗമാകുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ ഡോ.വി.എ.ജോസഫ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: