കൊച്ചി: തെക്കേ ഇന്ത്യയില്‍ രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ പ്രചാരത്തിനായി എല്ലാ ക്വാര്‍ട്ടറിലും തെക്കേ ഇന്ത്യയിലെ എയര്‍പോര്‍ട്ടുകള്‍ക്കും മറ്റു സെക്ഷനുകള്‍ക്കും ഭാരത സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ റോളിംഗ് ഷീല്‍ഡ് കൊച്ചി എയര്‍പോര്‍ട്ടും രാജമുണ്ട്രി എയര്‍പോര്‍ട്ടും കരസ്ഥമാക്കി. ഇതിന് മുമ്പ് ഈ ഷീല്‍ഡുകള്‍ കരസ്ഥമാക്കിയത് കോഴിക്കോട്ടേയും മധുരൈയിലേയും എയര്‍പോര്‍ട്ടുകളാണ്.
ചെന്നൈ ആര് എച്ച് ക്യൂ ഡിപ്പാര്‍ട്ടുമെന്റുകളില്‍ വച്ച് ദിവസേനയുള്ള ഏറ്റവും കൂടുതല്‍ ജോലികള്‍ ഹിന്ദി ഭാഷയില്‍ ചെയ്തതിനുള്ള ഒന്നാം സമ്മാനം ഫിനാന്‍സ് ആന്റ് അക്കൗണ്ട്സ് ഡിപ്പാര്‍ട്ട്മെന്റ് കരസ്ഥമാക്കി. ദൈനം ദിന പ്രവര്‍ത്തികളില്‍ രാഷ്ട്രഭാഷയുടെ ഉപയോഗം നിര്‍വഹിക്കുന്ന വ്യക്തികള്‍ക്ക് അഭിനന്ദന കത്തുകളും ക്യാഷ് ഇന്‍സെന്റീവും സമ്മാനിച്ചു.
സതേണ്‍ റീജിയണിന്റെ റീജിണല്‍ എക്സിക്യൂട്ടീവ് ഡയറക്ടറായ ഡി.ദേവരാജ് ഷീല്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: