ഗുവാന്‍ഗോഷു: തായ്‌ലന്‍ഡിന്റെ പോര്‍ണ്‍ടിപ് ബുരാനാപ്രാസര്‍സ്റ്റക്കിനെ പരാജയപ്പെടുത്തി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സെയ്‌ന നെഹ്വാള്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍.
52 മിനിറ്റ് നീണ്ട് നിന്ന മത്സരത്തില്‍ ബുരാനാപ്രാസര്‍സ്റ്റക്കിനെ 18-21, 21-16, 21-14 എന്നീ സ്‌ക്കോറുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നടന്ന തായ്‌ലന്‍ഡ് ഓപ്പണിലായിരുന്നു സൈന അടുത്തിടെ ബുരാനാപ്രാസര്‍സ്റ്റക്കിനെ പരാജയപ്പെടുത്തിയത്.
















