ഷിമാ: ജമ്മുകാശ്മീരില്‍ ഭൂചലനം. ഇന്ന് രാവിലെ എട്ട്് മണിയോടെയാണ് കാശ്മീരില്‍ റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ജീവഹാനിയെ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കാശ്മീരിന്റെ വടക്ക് കിഴക്കന്‍ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം കാശ്മീരിലെ കിശ്ത്വാര് മേഖലയില്‍ നിന്നാണ്. മൂന്ന് മാസങ്ങളായി അടിക്കടിയുണ്ടായ ഭൂചലനങ്ങളെ കുറിച്ച് വിദഗ്ധ സംഘം പരിശോധന നടത്തുന്നുണ്ട്.
ഉത്തരേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളായ പഞ്ചാബ്, ചണ്ഡീഗഢ്, പരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും ഭൂചനം ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: