Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കലാലയത്തെ കുരുതിക്കളമാക്കുന്ന പ്രിന്‍സിപ്പാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2013, 08:30 pm IST
inVicharam

ആറര പതിറ്റാണ്ടിന്റെ സ്തുത്യര്‍ഹമായ പ്രവര്‍ത്തന പാരമ്പര്യമുള്ളതാണ്‌ തിരുവനന്തപുരത്തെ മഹാത്മാഗാന്ധി കോളേജ്‌. ഭാരത കേസരി മന്നത്ത്‌ പത്മനാഭന്റെ ദീര്‍ഘവീക്ഷണവും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനവുമാണ്‌ ഇങ്ങിനെയൊരു കലാലയം സ്ഥാപിതമായത്‌. പെരുന്താന്നിയിലെ വടശ്ശേരി അമ്മവീട്ടില്‍ 1948ല്‍ പ്രവര്‍ത്തനം തുടങ്ങിയ മഹാത്മാഗാന്ധി കോളേജ്‌ കേശവദാസപുരത്തിനടുത്ത്‌ സ്ഥാപിക്കുന്നതിന്‌ തറക്കല്ലിട്ടത്‌ ഒടുവിലത്തെ ഗവര്‍ണര്‍ ജനറല്‍ സി. രാജഗോപാലാചാരിയാണ്‌. കാല്‍നൂറ്റാണ്ടിന്‌ മുമ്പുവരെ മലീമസമായ വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിന്റെ രക്തസാക്ഷിയായിരുന്നു മഹാത്മാഗാന്ധി കോളേജ്‌.
യൂണിവേഴ്സിറ്റി കോളേജിന്റെ ഒരു ബ്രാഞ്ചുപോലെ സംഘര്‍ഷവും സംഘട്ടനവും ദിനചര്യ. അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരു വേര്‍തിരിവുമില്ലാതെ ഒന്നിച്ചു കുടിച്ചും കൂത്താടിയും ക്യാമ്പസാകെ കുത്തഴിഞ്ഞ സ്ഥിതി. പെണ്‍കുട്ടികളെ ധൈര്യത്തോടെ ഇവിടെ പഠിക്കാന്‍ അയയ്‌ക്കാന്‍ രക്ഷിതാക്കള്‍ മടിച്ച കാലഘട്ടമുണ്ടായിരുന്നു. അതില്‍ നിന്നും അക്ഷരാര്‍ത്ഥത്തില്‍ എം.ജി. കോളേജിനെ ഒരു സരസ്വതി ക്ഷേത്രമാക്കിത്തീര്‍ത്തത്‌ അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ സ്വാധീനത്താലാണ്‌. വിദ്യാര്‍ത്ഥി പരിഷത്തിന്റെ സ്ഥാനാര്‍ത്ഥികളെ എതിരില്ലാതെ തിരഞ്ഞെടുക്കുന്ന അന്തരീക്ഷമാണ്‌ പതിറ്റാണ്ടുകളായി എംജി കോളേജിലുള്ളത്‌.

അച്ചടക്കത്തോടെ പഠിക്കാനും പാഠപുസ്തകങ്ങള്‍ക്കപ്പുറം സാമൂഹ്യസാംസ്കാരിക, കല, കായിക മേഖലകളിലെല്ലാം തന്നെ മികച്ച ക്യാമ്പസ്‌ എന്ന്‌ പേരെടുക്കാനായതും എംജി കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഉന്നതമായ പെരുമാറ്റം കൊണ്ടാണ്‌. എല്ലാ തലത്തിലും കേരളത്തില്‍ തന്നെ മികച്ച കോളേജാക്കിയത്‌ വിദ്യാര്‍ത്ഥി യൂണിയനാണ്‌. ഇവിടത്തെ എന്‍സിസി, എന്‍എസ്‌എസ്‌, സയന്‍സ്‌ ക്ലബ്ബ്‌, നാച്വറല്‍ ക്ലബ്ബ്‌, ഐടി ക്ലബ്ബ്‌, ലിറ്റററി ക്ലബ്‌, ഫോസ്‌ ക്ലബ്ബ്‌, ആര്‍ട്സ്‌ ക്ലബ്‌, കോളേജ്‌ മാഗസിന്‍, സ്റ്റഡി ടൂര്‍സ്‌, എസ്കര്‍ഷന്‍സ്‌, പിക്നിക്സ്‌ എന്നിവയെല്ലാം മേറ്റ്ല്ലാം കോളേജിനെക്കാള്‍ മികച്ചതും അഭിനന്ദനാര്‍ഹവുമാണ്‌. ഇവയെല്ലാം പഠിച്ചും പരിശോധിച്ചുമാണ്‌ നാക്കിന്റെ അംഗീകാരം ഈ കോളേജിന്‌ സ്വന്തമാക്കാന്‍ സഹായിച്ചത്‌. വിദ്യാര്‍ത്ഥികളുടെ മികവാര്‍ന്ന പ്രവര്‍ത്തനത്തിന്‌ ഭൂരിപക്ഷം അധ്യാപകരുടെയും പ്രിന്‍സിപ്പാള്‍മാരുടെയും അകമഴിഞ്ഞ സഹകരണം ലഭിച്ചിരുന്നതാണ്‌. എന്നാല്‍ സുധീര്‍ കിടങ്ങൂര്‍ എന്ന സുധീന്ദ്രന്‍പിള്ള പ്രന്‍സിപ്പാള്‍ പദവിയിലെത്തിയപ്പോഴാണ്‌ വിദ്യാര്‍ത്ഥികളെ ശത്രുക്കളായി കണ്ടത്‌. ചില അധ്യാപകരുടെ അസന്മാര്‍ഗിക ചെയ്തികളെ എതിര്‍ത്തതാണ്‌ വിദ്യാര്‍ത്ഥികളെ നോട്ടപ്പുള്ളികളാക്കാന്‍ പ്രിന്‍സിപ്പാളും ചില അധ്യാപകരും തയ്യാറായത്‌. അതോടെ മികച്ച കലാലയത്തെ കൊലക്കളമാക്കിത്തീര്‍ക്കാനുള്ള ശ്രമമാണ്‌ പ്രിന്‍സിപ്പാളിന്റെ ഭാഗത്തുനിന്നും ഉണ്ടായത്‌.

കോളേജില്‍ നിന്ന്‌ അകാരണമായി അഞ്ച്‌ വിദ്യാര്‍ത്ഥികളെ പുറത്താക്കിയ പ്രിന്‍സിപ്പാള്‍ സുധീന്ദ്രന്‍പിള്ളയുടെ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠിപ്പുമുടക്കിനിടെ ചില അധ്യാപകര്‍ പ്രിന്‍സിപ്പാളിന്റെ പ്രേരണയോടെ ക്രൂരമായി മര്‍ദ്ദിച്ചതാണ്‌ ഒടുവിലത്തെ പ്രശ്നങ്ങള്‍ക്ക്‌ കാരണം. ഇതിനിടെ മുഖംമൂടി ധരിച്ച രണ്ടുപേര്‍ കോളേജിന്‌ താഴെ പടക്കമെറിഞ്ഞു. ഇത്‌ ഗൂഢാലോചനയുടെ ഫലമാണെന്ന്‌ വ്യക്തമാണ്‌. വിദ്യാര്‍ത്ഥികളെ വേട്ടയാടാന്‍ പോലീസിന്‌ വഴിയൊരുക്കാനുള്ളതായിരുന്നു ഇത്‌. ക്രിമിനല്‍ മനോഭാവമുള്ള അധ്യാപകരാണ്‌ ഇതിന്‌ പിന്നില്‍. ഇവര്‍ ബാഹ്യശക്തികളുമായി കൂടിയാലോചന നടത്തിയതിന്റെ വിവരങ്ങളും പുറത്തുവരുന്നുണ്ട്‌. പോലീസ്‌ സംഘം കണ്ണില്‍ക്കണ്ട വിദ്യാര്‍ത്ഥികളെ വളഞ്ഞിട്ട്‌ മര്‍ദ്ദിച്ചു. പോലീസ്‌ മര്‍ദ്ദനത്തില്‍ വിഷ്ണു, ജിനു, ഗോകുല്‍, നിഖില്‍, രാഹുല്‍ എന്നിവര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. അടിയേറ്റ്‌ നിലത്തുവീണ വിദ്യാര്‍ത്ഥികളെ പോലീസ്‌ വീണ്ടും മര്‍ദ്ദിച്ചു. പോലീസ്‌ മര്‍ദ്ദനത്തില്‍ പരിഭ്രാന്തരായ വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ള പെണ്‍കുട്ടികള്‍ കോളേജിന്‌ പുറത്തേയ്‌ക്കോടി. തുടര്‍ന്ന്‌ കോളേജിലും കേശവദാസപുരം ജംഗ്ഷനിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലീസ്‌ ജംഗ്ഷനിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ ഓടിച്ചിട്ട്‌ മര്‍ദ്ദിച്ചു. വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാനേജ്മെന്റ്‌ തയ്യാറാവുകയും ചര്‍ച്ചയ്‌ക്ക്‌ ഒരുങ്ങുകയും ചെയ്തപ്പോഴാണ്‌ പ്രിന്‍സിപ്പാളിന്റെ മര്‍ക്കടമുഷ്ടി. എം.പി. മന്മഥന്‍ സാറിനെപ്പോലെ മഹാരഥന്മാര്‍ ഇരുന്ന കസേരയിലിരുന്ന്‌ സ്വന്തം വിദ്യാര്‍ത്ഥികളെ കൊലയ്‌ക്കു കൊടുക്കുന്ന പ്രിന്‍സിപ്പാള്‍ ആജീവനാന്തം ആ പദവിയിലുണ്ടാകുമെന്ന്‌ ധരിക്കരുത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

Kerala

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

പുതിയ വാര്‍ത്തകള്‍

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.