Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പീഡനങ്ങള്‍ക്ക്‌ അറുതിയുണ്ടാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2013, 08:04 pm IST
in Vicharam

മാതാ-പിതാ-ഗുരു ദൈവം എന്ന ആപ്തവാക്യം കേരളത്തില്‍ അപ്രസക്തമായി തീരുകയാണ്‌. ഹിറ്റ്ലറുടെ ജര്‍മ്മനിയില്‍പ്പോലും കുട്ടികളുടെ അവകാശങ്ങള്‍ പരിപാവനമായി കരുതപ്പെട്ടപ്പോള്‍ സംസ്ക്കാരത്തിന്റെ ഉറവിടമെന്ന്‌ കരുതുന്ന കേരളത്തില്‍ കുട്ടികള്‍ ഇന്ന്‌ മാതാപിതാക്കളുടെ ക്രൂരതയുടെ ഇരകളായി മാറിയിരിക്കുകയാണ്‌. രക്തബന്ധത്തിനുപോലും പ്രസക്തിയില്ലെന്ന്‌ തെളിയിച്ചാണ്‌ ഒരച്ഛന്‍ രണ്ടാനമ്മയുടെ ക്രൂര വൈകൃതങ്ങള്‍ക്ക്‌ കൂട്ടുനിന്ന്‌ ആനന്ദം അനുഭവിക്കുന്നത്‌. സാംസ്ക്കാരിക കേരളം ലജ്ജിച്ച്‌ തലതാഴ്‌ത്തുന്ന സ്ഥിതിയാണ്‌ കേരളത്തില്‍ കുഞ്ഞുങ്ങളോടുള്ള ക്രൂരത സൃഷ്ടിച്ചിരിക്കുന്നത്‌. അച്ഛനും അമ്മയും ഇന്ന്‌ കുട്ടികളുടെ രക്ഷകരല്ല. പെറ്റമ്മ തന്നെ മകളെ പെണ്‍വാണിഭത്തിനെത്തിക്കുന്ന കാലമാണിത്‌. ആഗോള വികസന മാതൃകയുടെ ദൃഷ്ടാന്തമായ കേരളത്തിലാണ്‌ ഇന്ന്‌ കുട്ടികളും കൗമാരക്കാരായ പെണ്‍കുട്ടികളും പീഡിപ്പിക്കപ്പെടുന്നത്‌ എന്നോര്‍ക്കുമ്പോള്‍ കുടുംബം, മാതാവ്‌, പിതാവ്‌ മുതലായ സങ്കല്‍പ്പത്തിന്റെ പവിത്രത മാത്രമല്ല നഷ്ടപ്പെടുന്നത്‌. ആ സങ്കല്‍പ്പംതന്നെ കാലഹരണപ്പെട്ടുവെന്ന്‌ തെളിയിക്കുകയാണ്‌. അതിലുപരി കേരളത്തില്‍ മനുഷ്യത്വംപോലും മറയുകയാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. സിനിമാനടന്‍ മോഹന്‍ലാല്‍ കേരളം കംസന്റെ നാടായി മാറുന്നുവെന്ന്‌ ബ്ലോഗിലെഴുതി. കംസന്‍ കുട്ടിയെ ഒറ്റയടിക്ക്‌ കൊല്ലുകയായിരുന്നു. പൈശാചികതയുടെ പ്രതിരൂപമായ കേരളത്തിലെ അച്ഛന്മാര്‍ കുട്ടികളെ ഘട്ടംഘട്ടമായി പീഡിപ്പിച്ച്‌ രസിച്ച ശേഷമാണ്‌ കാലപുരിയ്‌ക്കയക്കുന്നത്‌. അധ്യാപകര്‍ തല്ലിയാല്‍ കുട്ടികള്‍ക്ക്‌ വീട്ടില്‍ പരാതി പറയാം. പക്ഷേ സ്വന്തം മാതാപിതാക്കള്‍ പീഡകരായാലോ? പീഡനം അനുഭവിക്കുന്ന കുട്ടി ആരോട്‌ പരാതി പറയും.

സ്കൂളില്‍ ചേരാന്‍പോലും പ്രായം തികയാത്ത പിഞ്ചുകുഞ്ഞാണെങ്കില്‍ ആരുണ്ട്‌ അവരുടെ രോദനം കേള്‍ക്കാന്‍. ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ നാലര വയസുകാരനാണ്‌ രണ്ടാനമ്മയുടെ പീഡനമേറ്റ്‌ മരണോന്മുഖമായി ആശുപത്രിയില്‍ വെന്റിലേറ്ററിലായത്‌. പീഡിപ്പിച്ചത്‌ രണ്ടാനമ്മയാണെങ്കിലും ആ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച്‌ രസിക്കാന്‍ രണ്ടാനമ്മയോടൊപ്പം സ്വന്തം പിതാവും പങ്കുചേര്‍ന്നുവെന്നത്‌ മനുഷ്യത്വം മരവിച്ചവരും സാമൂഹ്യ ജീവികളായി തുടരുന്നുവെന്നതിന്‌ തെളിവാണ്‌. കുട്ടികളുടെ അവകാശങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ഭരണഘടനയില്‍പ്പോലും വ്യവസ്ഥയുണ്ട്‌. മനുഷ്യാവകാശ സംഘടനകള്‍ മുതലായവയും നിലവിലുണ്ട്‌. പക്ഷേ കുടുംബങ്ങളില്‍ പ്രത്യേകിച്ച്‌ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക്‌ നേരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ ഏകവഴി ജാഗ്രത പുലര്‍ത്തുന്ന മനുഷ്യത്വവുമുള്ള അയല്‍പക്കക്കാരാണ്‌. ഗാര്‍ഹികപീഡനംപോലും അയല്‍പക്കക്കാര്‍ക്ക്‌ പോലീസില്‍ വിളിച്ചുപറയാന്‍ വ്യവസ്ഥയുണ്ട്‌. കട്ടപ്പനയില്‍ ഷെഫീക്ക്‌ എന്ന നാലര വയസുകാരനും സഹോദരന്‍ ഷെഫിനുമെതിരെ കൊടുംപീഡനമാണ്‌ രണ്ടാനമ്മയും സ്വന്തം പിതാവും ചേര്‍ന്ന്‌ നടത്തിയിരുന്നത്‌. ഷെഫിനെ യത്തീംഖാനയില്‍ ചേര്‍ത്തപ്പോള്‍ പീഡനത്തില്‍നിന്നും രക്ഷപ്പെട്ടു. ആദ്യവിവാഹത്തിലെ കുട്ടികള്‍ക്ക്‌ ഭക്ഷണംപോലും നല്‍കാതെയാണ്‌ രണ്ടാനമ്മ മര്‍ദ്ദിച്ചിരുന്നതെന്ന്‌ അവരുടെതന്നെ മകളായ അസ്നിയ സാക്ഷ്യപ്പെടുത്തുന്നു.

കേരളം സമ്പൂര്‍ണ്ണ സാക്ഷരതയുടെയും സംസ്ക്കാരത്തിന്റെയും ആഗോള മാതൃകയായി കണക്കാക്കപ്പെടുന്നുണ്ട്‌. പക്ഷേ അതിന്റെ മറവില്‍ അരങ്ങേറുന്നത്‌ ഇത്തരം കൊടിയ പീഡനങ്ങളാണ്‌. കോഴിക്കോട്‌ ആറ്‌ വയസുകാരിയുടെ ജീവനെടുത്തതും പിതാവും രണ്ടാനമ്മയും ചേര്‍ന്ന്‌ നടത്തിയ പീഡനങ്ങളായിരുന്നല്ലോ. ഭാര്യാ പ്രീണനത്തിനുവേണ്ടി സ്വന്തം കുഞ്ഞിനെ ബലിയാടാക്കുന്ന ഒരച്ഛന്‌ ആ പേരിന്‌ അര്‍ഹതയില്ല. ഇന്ന്‌ കേരളത്തില്‍ അണുകുടുംബങ്ങളാണ്‌. കുടുംബങ്ങളില്‍ പീഡനമനുഭവിക്കുന്നത്‌ വൃദ്ധമാതാപിതാക്കളും പിഞ്ചുകുഞ്ഞുങ്ങളുമാണ്‌. കുട്ടിയെ പട്ടിക്കൊപ്പം കൂട്ടില്‍ അടച്ചിരുന്ന വാര്‍ത്ത പോലീസില്‍ അറിയിച്ചത്‌ അയല്‍പക്കക്കാരായിരുന്നു. ചെയില്‍ഡ്ലൈന്‍ പ്രവര്‍ത്തകരും റെസിഡന്റ്സ്‌ അസോസിയേഷനുകളും അയല്‍ക്കൂട്ടങ്ങളുമുള്ള കേരളത്തില്‍ ഈ വിധം നിസ്സഹായരായ കുട്ടികളും വൃദ്ധരും പീഡിപ്പിക്കപ്പെടുന്നത്‌ തടയാന്‍ സാധിക്കുന്നില്ല എന്നത്‌ ലജ്ജാവഹമാണ്‌. പിഞ്ചുകുഞ്ഞുങ്ങള്‍ തങ്ങളുടെ സങ്കടം ആരോട്‌ പറയാന്‍? പള്ളുരുത്തിയില്‍ മക്കള്‍ പീഡിപ്പിച്ചത്‌ 101 വയസ്സായ പിതാവിനെയാണ്‌. ഈ തരം പീഡനങ്ങള്‍ ഇന്ന്‌ കേരളത്തില്‍ കൂടിവരികയാണ്‌. ഇതിനെതിരെ ജാഗ്രത പാലിച്ച്‌ പോലീസില്‍ അറിയിക്കേണ്ടത്‌ അയല്‍പക്കക്കാരാണ്‌. കുടുംബ സാമൂഹിക ബന്ധങ്ങള്‍ അപ്രത്യക്ഷമാകുമ്പോള്‍ രാക്ഷസീയത നടമാടുന്നു. കേരളം ദൈവത്തിന്റെ രാക്ഷസന്മാരുടെയോ നാടല്ല- പിശാചുക്കളുടെ നാടായി മാറുന്നതിന്റെ തെളിവാണ്‌ സ്വന്തം പിതാക്കള്‍ പീഡകരാകുന്നത്‌. ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിച്ച്‌ പീഡകരെ നിയമത്തിന്‌ കീഴില്‍ കൊണ്ടുവരാന്‍ സത്വര നടപടികള്‍ക്ക്‌ തയ്യാറാകണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.