Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മയക്കുമരുന്ന്‌ ഉപയോഗം എങ്ങനെ നിയന്ത്രിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2013, 09:43 pm IST
in Vicharam

നഗരവല്‍ക്കരണത്തോടൊപ്പം അപ്രത്യക്ഷമാകുന്ന കുടുംബ ബന്ധങ്ങളിലെ ഇഴയടുപ്പവും മൂല്യബോധവും മയക്കുമരുന്നിന്റെ അടിമത്തത്തിലേക്ക്‌ വഴുതി വീഴുന്നവരുടെ എണ്ണം കൂട്ടുന്നു. ഇന്ത്യയില്‍ ഗുരുതരമായ സാമൂഹ്യ-സാമ്പത്തിക പ്രശ്നമായി മദ്യപാനവും മയക്കുമരുന്നുപയോഗവും മാറിക്കൊണ്ടിരിക്കുന്നു. ലോകത്തിലെ തന്നെ വലിയ രണ്ട്‌ മയക്കുവരുന്നുല്‍പാദന മേഖലകള്‍ക്ക്‌ നടുവിലുള്ള ഇന്ത്യയുടെ ഭൗമശാസ്ത്രപരമായ കിടപ്പ്‌ നൂറ്റാണ്ടുകളായി മയക്കുമരുന്ന്‌ കടത്തുന്നിനുള്ള ഒരു ഇടനിലരാജ്യമായും, മയക്കുമരുന്ന്‌ കള്ളക്കടത്ത്‌ രാജ്യത്തിനകത്തേക്കും പുറത്തേക്കും നടക്കുകയും, വന്‍തോതില്‍ മയക്കുമരുന്ന്‌ ഉപയോഗിക്കുന്ന സ്ഥലമായും ഇന്ത്യയെ മാറ്റുന്നു.

കൊക്കെയ്ന്‍, കഞ്ചാവ്‌, കറുപ്പ്‌, പോപ്പി എന്നിവയും അനുബന്ധ വസ്തുക്കളും മയക്കുമരുന്നുകളില്‍ ഉള്‍പ്പെടുന്നു. മാനസികാവസ്ഥയെ സാരമായി ബാധിക്കുന്ന മയക്കുമരുന്നുല്‍പന്നങ്ങള്‍ സൈക്കോട്രോപ്പിക്‌ (ജ്യ‍െരവീ്ീ‍ു‍ശര) പദാര്‍ത്ഥങ്ങളില്‍ ഉള്‍പ്പെടുന്നു. 1985-ലെ നാര്‍ക്കോട്ടിക്‌ ഡ്രഗ്സ്‌ ആന്റ്‌ സൈക്കോട്രോപ്പിക്‌ സബ്സ്റ്റന്‍സസ്‌ ആക്ട്‌ പ്രകാരം മയക്കുമരുന്ന്‌ ചെടികളുടെ കൃഷി, നിര്‍മ്മാണം, കച്ചവടം തുടങ്ങിയവ കുറ്റകരമാണ്‌.

നാര്‍ക്കോട്ടിക്‌-സൈക്കോട്രോപ്പിക്‌ മരുന്നുകളില്‍ പലതിനും ചികിത്സാരംഗത്തും ശാസ്ത്ര രംഗത്തും ധാരാളം ഉപയോഗങ്ങളുണ്ട്‌. പ്രകൃതിജന്യ നര്‍ക്കോട്ടിക്‌ മരുന്നുകളായ മോര്‍ഫന്‍, കൊഡെയ്ന്‍ മുതലായവയ്‌ക്ക്‌ ചികിത്സാരംഗത്ത്‌ പ്രാധാന്യമുണ്ട്‌. ഇവരണ്ടും കറുപ്പ്‌ ചെടിയില്‍ നിന്നുണ്ടാക്കുന്ന ഉല്‍പന്നങ്ങളാണ്‌.
ഇവയുടെ ചികിത്സാരംഗത്തെ ആവശ്യം കറുപ്പ്‌ കൃഷി വ്യാപിപ്പിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നു. കറുപ്പ്‌ കൃഷി ചെയ്യാന്‍ അന്താരാഷ്‌ട്രതലത്തില്‍ അനുവാദമുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ. യു.എന്‍ ഇക്കണോമിക്‌ ആന്റ്‌ സോഷ്യല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരം കറുപ്പിന്റെ ആവശ്യവും വിതരണവും തമ്മില്‍ സന്തുലനാവസ്ഥയില്‍ കൊണ്ടുപോകാന്‍ ഇന്ത്യയ്‌ക്ക്‌ സാധിക്കുന്നുമുണ്ട്‌. അതിനാല്‍ ഇന്ത്യ മറ്റ്‌ കറുപ്പ്‌ കൃഷി ചെയ്യുന്ന രാജ്യങ്ങളുമായി ചേര്‍ന്ന്‌ ലോകത്ത്‌ ആവശ്യത്തിനുള്ള കറുപ്പിന്റെയും, കറുപ്പ്‌ ജന്യ മരുന്നുകളുടെയും ലഭ്യത ഉറപ്പുവരുത്തുന്നു. എന്നാല്‍ മറുവശത്ത്‌ ഇവയുടെ ഉല്‍പാദനം നിയന്ത്രിക്കുകയും ചരക്ക്‌ കെട്ടിക്കിടക്കുന്നത്‌ ഒഴിവാക്കുകയും ചെയ്യുന്നു.

നമ്മുടെ ഭരണഘടനയുടെ 47-ാ‍ം വകുപ്പ്‌ അനുസരിച്ച്‌ ചികിത്സാ ആവശ്യങ്ങള്‍ക്ക്‌ ഒഴികെയുള്ള മയക്കുമരുന്നുകളുടെയും മദ്യത്തിന്റേയും ഉപയോഗം നിരോധിക്കപ്പെടേണ്ടതാണ്‌. മയക്കുമരുന്ന്‌ സംബന്ധിച്ച ഐക്യരാഷ്‌ട്രസഭയുടെ 3 കണ്‍വെന്‍ഷനുകളില്‍ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്‌. അതിനാല്‍ മയക്കുമരുന്ന്‌ ഉപയോഗം നിയന്ത്രിക്കാന്‍ ഇന്ത്യക്ക്‌ അന്താരാഷ്‌ട്രത്തില്‍ തന്നെ പ്രത്യേകം ബാധ്യതയുണ്ട്‌.

മേല്‍പറഞ്ഞ മൂന്ന്‌ കണ്‍വെന്‍ഷനുകളിലെ ഉടമ്പടി പ്രകാരം മയക്കുമരുന്ന്‌ ഉപയോഗം നിയന്ത്രിക്കുന്നതിനാണ്‌ 1985-ലെ നാര്‍ക്കോട്ടിക്‌ ഡ്രഗ്സ്‌ ആന്റ്‌ സൈക്കോടോപിക്‌ സബ്സ്റ്റന്‍സ്‌ നിയമം ഉണ്ടാക്കിയത്‌. ഈ നിയമപ്രകാരം ചികിത്സാ ആവശ്യങ്ങള്‍ക്കല്ലാതെയുള്ള മയക്കുമരുന്നുകളുടെ നിര്‍മ്മാണം, ഉല്‍പാദനം, കച്ചവടം, ഉപയോഗം ഇവ നിരോധിച്ചിരിക്കുന്നു. ഗവണ്‍മെന്റ്‌ നയം ഈ മരുന്നുകളുടെ ശാസ്ത്രീയ, ചികിത്സാ ആവശ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഒപ്പം നിയമവിരുദ്ധ വഴികളിലേക്ക്‌ പോവുന്നതും ഉപയോഗിക്കുന്നതും തടയുകയും ചെയ്യുന്നു. ഈ നിയമം പ്രയോഗത്തില്‍ വരുത്തുന്നത്‌ ധനവകുപ്പും, റവന്യൂ വകുപ്പാണ്‌. എന്നാല്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും നിരോധനം കൈകാര്യം ചെയ്യുന്നത്‌ സാമൂഹ്യ നീതി ശാക്തീകരണ വകുപ്പാണ്‌.

മയക്കുമരുന്നിനെതിരായും മയക്കുമരുന്നിന്‌ അടിമപ്പെട്ടവരുടെ മോചനത്തിനു വേണ്ടിയും പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെ സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയം സഹായിക്കുന്നു. നാര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഏജന്‍സികളെ ഉപയോഗിച്ച്‌ മയക്കുമരുന്നിനെതിരായുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു. മയക്കുമരുന്നിനോടുള്ള ആളുകളുടെ പ്രിയം കുറയ്‌ക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുകളും തങ്ങളുടെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയങ്ങള്‍ വഴി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

ഓപ്പിയം, പോപ്പി, കഞ്ചാവ്‌ ഇവയുടെ അനധികൃത കൃഷി എന്‍.ഡി.പി.എസ്‌ ആക്റ്റ്‌ പ്രകാരം കുറ്റകരമാണ്‌. ലോകമെമ്പാടും കൃത്രിമവും, അര്‍ദ്ധ-കൃത്രിമവുമായ മയക്കുമരുന്നുകള്‍ നിയമവിരുദ്ധമായി നിര്‍മ്മിക്കപ്പെടുന്നുണ്ട്‌. മയക്കുമരുന്ന്‌ അടങ്ങിയിട്ടുള്ള നിയമവിധേയമായ ഔഷധങ്ങളുടെ ദുരുപയോഗം ഇന്ത്യയില്‍ വലിയൊരു പ്രശ്നമാണ്‌.

ഡോ.എച്ച്‌.ആര്‍.കേശവമൂര്‍ത്തി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.