Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിരത്തുകളിലെ മരണക്കെണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2013, 09:34 pm IST
in Vicharam

എംസി റോഡ്‌ കേരളത്തിന്റെ കുരുതിക്കളമായി മാറുകയാണ്‌. സംസ്ഥാന ഹൈവേയുടെ സ്ഥിതി അത്യന്തം ശോചനീയമാണെന്നും തിങ്കളാഴ്ച നടന്ന അപകടവും തെളിയിയ്‌ക്കുന്നു. സംസ്ഥാന ഹൈവേ ആയിട്ടുപോലും പൊട്ടിപ്പൊളിഞ്ഞ്‌ ഓരോ യാത്രകളും ദുരന്തയാത്രകളായി മാറുന്ന ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ആവശ്യമായ ടാറിംഗ്‌, അറ്റകുറ്റപ്പണികള്‍ മുതലായ ഒന്നിനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. തിങ്കളാഴ്ചയും എംസി റോഡില്‍ കെഎസ്‌ആര്‍ടിസി ഫാസ്റ്റ്‌ പാസഞ്ചറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. കാലവര്‍ഷം ശക്തമാകുന്നതിന്‌ മുന്‍പെ നടത്തേണ്ടുന്ന റോഡ്‌ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്താന്‍ വിവാദങ്ങളുണ്ടാക്കാനും അതിന്‌ മറുപടി പറയാനും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സര്‍ക്കാരിനാകുന്നില്ല. തിരുവനന്തപുരത്തുനിന്നും പമ്പയിലേയ്‌ക്കുപോയ ഫാസ്റ്റ്‌ പാസഞ്ചറും പുനലൂരില്‍ കടയ്‌ക്കലേയ്‌ക്ക്‌ പോകുകയായിരുന്ന ത്രിവേണി എന്ന ബസ്സും കൂട്ടിയിടിച്ച്‌ ഇരു ബസ്സുകളിലെയും യാത്രക്കാര്‍ക്ക്‌ പരിക്കേല്‍ക്കുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്തു. എംസി റോഡില്‍ കാലവര്‍ഷാരംഭം മുതല്‍ കുഴികള്‍ രൂപപ്പെട്ടിരുന്നു. റോഡില്‍ വെള്ളം കെട്ടിനിന്ന്‌ ടാറിംഗ്‌ സംവിധാനം തകര്‍ത്തതും കുഴികള്‍ രൂപപ്പെട്ടതും ആണ്‌ അപകടകാരണമായത്‌. കേരളത്തിലെ റോഡ്‌ റിപ്പയര്‍ സംവിധാനം ഒരു പുരോഗമിച്ച നാടിന്‌ ശാപവും അപമാനവുമാണ്‌. ഇവിടെ റോഡ്‌ പണി തുടങ്ങുന്നതുതന്നെ മഴക്കാലം ആരംഭിക്കുമ്പോഴാണ്‌.

എല്ലാ റോഡുകളുടേയും സ്ഥിതി ഇതാണെങ്കിലും എംസി റോഡ്‌ ഈ തരത്തില്‍ തകര്‍ന്നടിയാന്‍ അനുവദിച്ചത്‌ അപകട മരങ്ങളെ ക്ഷണിച്ചുവരുത്തലായി. കേരളത്തില്‍ ഇക്കഴിഞ്ഞ അഞ്ചുമാസത്തിനിടെ 1900 റോഡപകട മരണങ്ങളും 13,000 പരിക്കുപറ്റിയവരും ഉണ്ട്‌. ഇതുതന്നെ തെളിയിക്കുന്നത്‌ ഇന്ന്‌ റോഡുകള്‍ മരണക്കെണിയാണെന്നാണ്‌. 2012 ല്‍ 36174 വാഹനാപകടങ്ങളില്‍ മരിച്ചത്‌ 4286 പേരാണ്‌. ഇരുചക്രവാഹനങ്ങളാണ്‌ അധികവും അപകടങ്ങളില്‍ പെടുന്നത്‌. ഈ അപകടങ്ങള്‍ക്കും അതുമൂലമുണ്ടാകുന്ന മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും പ്രധാന കാരണം മദ്യപിച്ചിട്ടുള്ള വാഹനം ഓടിക്കലാണ്‌ എന്നു പറയുമ്പോഴും റോഡുകളുടെ ശോച്യാവസ്ഥയും അത്‌ ഗതാഗതയോഗ്യമാക്കാനുള്ള സര്‍ക്കാരിന്റെ അലംഭാവവും മരണനിരക്ക്‌ കൂട്ടാന്‍ കാരണമാകുന്നു. ചൊവ്വാഴ്ച സംസ്ഥാന പോലീസ്‌ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 4286 പേര്‍ 2012 ല്‍ റോഡപകടങ്ങളില്‍ മരിച്ചു. ഏറ്റവും അധികം റോഡപകടങ്ങള്‍ ഉണ്ടാകുന്നത്‌ എറണാകുളം ജില്ലയിലാണ്‌. അമിത വേഗം, വാഹനപ്പെരുപ്പം, റോഡിന്റെ ശോച്യാവസ്ഥ, ട്രാഫിക്‌ നിയമലംഘനം എല്ലാം ഈ അപകട മരണങ്ങള്‍ക്ക്‌ കാരണമാകുന്നു. ഇടതുവശത്തു കൂടി മുന്നില്‍ പോകുന്ന വാഹനത്തെ മറികടക്കാന്‍ റോഡ്‌ നിയമലംഘനം, അലക്ഷ്യമായ ഡ്രൈവിംഗ്‌, മദ്യപിച്ചുള്ള ഡ്രൈവിംഗ്‌ എല്ലാം കാരണങ്ങളാണെന്ന്‌ പറയുമ്പോഴും അടിസ്ഥാനപരമായി തകര്‍ന്നുകിടക്കുന്ന റോഡുകള്‍ തന്നെയാണ്‌ മരണക്കെണികള്‍.

വാഹന വര്‍ധനയ്‌ക്കനുസരിച്ച്‌ റോഡിന്‌ വീതി കൂട്ടാതിരിക്കുക, ഇരുചക്രവാഹനങ്ങളുടെ പ്രളയം, ഓട വൃത്തിയാക്കുന്ന ഡ്രെയിനേജ്‌ വകുപ്പും കേബിള്‍ ഇടുന്നതിന്‌ ടെലികോം വകുപ്പും ആണ്‌ റോഡുകള്‍ കുഴിക്കുന്നത്‌. ഇരുചക്രവാഹനങ്ങളാണ്‌ ഏറ്റവും അധികം റോഡപകടങ്ങള്‍ ഉണ്ടാക്കുന്നത്‌. 2012 ല്‍ മാത്രം 25445 വാഹനാപകടങ്ങളാണുണ്ടായത്‌. ഇരുചക്ര വാഹനങ്ങള്‍ സൃഷ്ടിച്ച വാഹനാപകടങ്ങള്‍ 23,637 ആയിരുന്നു. റോഡുകളില്‍ ഉണ്ടാകുന്ന കുഴികളും വെള്ളക്കെട്ടുകളും അടയ്‌ക്കപ്പെടുന്നില്ല. ടാറിംഗ്‌ നടത്തി ഒരാഴ്ചയ്‌ക്കകം മഴ പെയ്താല്‍ പോലും റോഡുകള്‍ തകരുന്നത്‌ ഈ പ്രവര്‍ത്തനത്തിലുള്ള അഴിമതിയുടെ തെളിവാണ്‌. നേതാക്കള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും വിഹിതം നല്‍കി കരാറുകാരന്റെ തട്ടിപ്പ്‌ ഷെയര്‍ എടുത്ത ശേഷമുള്ള തുച്ഛമായ തുകയാണ്‌ റോഡ്‌ നിര്‍മാണത്തിന്‌ ഉപയോഗിക്കുന്നത്‌. ഈ മഴക്കാലത്ത്‌ റോഡുകളുടെ തകര്‍ച്ച മൂലം 300 കോടിയുടെ നഷ്ടമുണ്ടായതായി മന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്‌. ഇപ്പോഴത്തെ വാഹനങ്ങള്‍ക്കുള്ള വേഗക്കൂടുതലും കൗമാരപ്രായക്കാരുടെ ഡ്രൈവിംഗും വാഹനപ്പെരുപ്പം കൂടുമ്പോഴും വാഹന സാന്ദ്രതയ്‌ക്കനുസൃതമായി ഗതാഗത നിയന്ത്രണത്തിന്‌ തുക ചെലവഴിക്കാത്തതുമാണ്‌ റോഡപകടങ്ങള്‍ പെരുകാന്‍ കാരണം. അറ്റകുറ്റപ്പണികള്‍ കാലവര്‍ഷത്തില്‍ നടത്തുന്നതുതന്നെ അഴിമതിയുടെ തെളിവാണ്‌. ട്രാഫിക്‌ സംവിധാനമില്ലാത്ത നാല്‍ക്കവലകളും സമൃദ്ധമാണ്‌. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ടതാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.