Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രത്യാഘാതമുണ്ടാക്കുന്ന കോടതിവിധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2013, 09:51 pm IST
in Vicharam

അഴിമതിയുടെ കറപുരളാത്ത രാഷ്‌ട്രീയനേതാക്കള്‍ ഇന്ത്യയില്‍ വിരളമാണ്‌. കേന്ദ്രത്തിലെ കല്‍ക്കരി വിവാദവും കേരളത്തിലെ സരിതോര്‍ജ വിവാദവും ഈ സത്യത്തിന്‌ അടിവരയിടുന്നു. ഈ സാഹചര്യത്തില്‍ രാഷ്‌ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട്‌, സിറ്റിംഗ്‌ എംപിമാരോ എംഎല്‍എമാരോ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ കോടതി ശിക്ഷ വിധിക്കുന്ന ദിവസം മുതല്‍ പാര്‍ലമെന്റ്‌-നിയമസഭാ അംഗത്തിന്‌ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധി നിര്‍ണായകമാണ്‌. ജനപ്രാതിനിധ്യ നിയമത്തിലെ 8( 4) വകുപ്പ്‌ അനുസരിച്ച്‌ ഇങ്ങനെ ശിക്ഷിക്കപ്പെട്ടാല്‍ മൂന്ന്‌ മാസത്തിന്‌ ശേഷമേ അയോഗ്യത ഉണ്ടാകുമായിരുന്നുള്ളൂ. ഇപ്പോള്‍ പാര്‍ലമെന്റും അസംബ്ലിയും സംശുദ്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സുപ്രീംകോടതിവിധി പ്രസ്താവിച്ചിരിക്കുന്നതെന്ന്‌ വിശ്വസിക്കുന്നവര്‍ ഏറെയാണ്‌. പാര്‍ലമെന്റിലായാലും നിയമസഭയിലായാലും ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്‌. ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട സഭ എങ്ങനെ ജനോപകാരപ്രദമായ നടപടികള്‍ എടുക്കും? നിയമസഭകളിലും പാര്‍ലമെന്റിലും മൂന്നിലൊന്ന്‌ പേരും ഏതെങ്കിലും കേസില്‍ പ്രതികളാണ്‌, അസോസിയേഷന്‍ ഓഫ്‌ ഡെമോക്രാറ്റിക്‌ റിഫോംസ്‌, നാഷണല്‍ ഇലക്ഷന്‍ വാച്ച്‌ എന്നീ സംഘടനകള്‍ ഈ വിഷയത്തില്‍ പഠനം നടത്തിയപ്പോള്‍ 1460 ജനപ്രതിനിധികളില്‍ 688 പേരും ഗുരുതരമായ കുറ്റംചെയ്തവരാണ്‌. 162 ലോക്സഭാംഗങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്‌.

സുപ്രീംകോടതിവധിപ്രകാരം ക്രിമിനല്‍കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ അന്നുമുതല്‍ ജനപ്രതിനിധി അയോഗ്യനാകും. അപ്പീല്‍ പരിരക്ഷ നല്‍കാന്‍ പാര്‍ലമെന്റിന്‌ അധികാരവുമില്ല. കേരളത്തിലെ 67 എംഎല്‍എമാരും ഏഴ്‌ എംപിമാരും വിവിധ കേസുകളില്‍ പ്രതികളാണെന്ന്‌ ഇലക്ഷന്‍ വാച്ച്‌ കണ്ടെത്തിയിട്ടുണ്ട്‌. ലോക്സഭയിലും നിയമസഭകളിലും മൂന്നില്‍ ഒരു ഭാഗം ക്രിമിനലുകളാണ്‌. ഇതില്‍ 14 ശതമാനം ഗുരുതരമായ കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്നവരാണ്‌. ഝാര്‍ഖണ്ഡ്‌, ബീഹാര്‍, ഉത്തര്‍പ്രദേശ്‌ മുതലായ സംസ്ഥാനങ്ങളിലാണ്‌ ക്രിമിനല്‍ രാഷ്‌ട്രീയം തഴച്ചുവളരുന്നത്‌. കൊടും ക്രിമിനലായ ഫൂലന്‍ദേവി പോലും പാര്‍ലമെന്റംഗമായി. രാജ്യത്തെ നിയമനിര്‍മ്മാണസഭകളില്‍ 31 ശതമാനം ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരാണെങ്കില്‍ അത്തരക്കാര്‍ ഉള്‍പ്പെടുന്ന സഭകള്‍ക്ക്‌ ജനോപകാരപ്രദമായ നിയമങ്ങള്‍ പാസാക്കുവാന്‍ സാധിക്കുമോ? കുറ്റവാളികള്‍ നിയമസഭാംഗമായി അതിന്റെ സുരക്ഷിതത്വത്തില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ തുടരും. നിലവിലുള്ള എംപിമാര്‍ക്കെതിരെ 522 ക്രിമിനല്‍ കേസുകളുണ്ട്‌. കുറ്റവാളികളെ നിയമസഭയിലെത്തിച്ച്‌ അവരില്‍ക്കൂടി കാര്യങ്ങള്‍ സാധിക്കുക എന്ന ദുരുദ്ദേശവും ഇതിന്‌ പിറകിലുണ്ട്‌. നിയമനിര്‍മ്മാണസഭകളെ സംശുദ്ധമാക്കുക എന്ന ഉദ്ദേശ്യം ഇപ്പോഴത്തെ സുപ്രീംകോടതി വിധിയ്‌ക്ക്‌ പിന്നിലുണ്ടെങ്കിലും ഈ വിധിയുടെ പ്രത്യാഘാതം ഗുരുതരമായിരിക്കും. രാഷ്‌ട്രീയവൈരാഗ്യം തീര്‍ക്കാന്‍ ഏത്‌ കേസും ദുരുപയോഗിക്കാവുന്ന ഒരു അവസ്ഥ ഇതുവഴി സംജാതമാകും. വിചാരണക്കോടതിവിധിയെ സ്വാധീനിക്കാവുന്ന സാഹചര്യം അസാധാരണമൊന്നുമല്ലല്ലോ.

ഈ വിധി ജനങ്ങള്‍ പൊതുവെ സ്വാഗതം ചെയ്യും. പാമോലിന്‍ കേസ്‌, ലാവ്ലിന്‍ കേസ്‌ മുതല്‍ സോളാര്‍ തട്ടിപ്പ്‌ കേസില്‍വരെ രാഷ്‌ട്രീയനേതാക്കള്‍ പ്രതികളാണ്‌. അത്തരം കേസുകള്‍ ഇപ്പോള്‍ കോടതികളിലുണ്ട്‌. ഈ വിധിപ്രകാരം കീഴ്‌ക്കോടതിയില്‍നിന്ന്‌ വിധി വന്നാല്‍ സഭാംഗത്വം നഷ്ടപ്പെടും. തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി ചെലവാക്കുന്ന പണത്തിന്റെ കണക്കുകള്‍ പരിശോധനാവിധേയമാണ്‌. പൈസ കൊടുത്തും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചും സഭയിലെത്തുന്ന നിരവധിപേരുണ്ട്‌. ജാതി, മതം, മസില്‍പവര്‍ മുതലായവയും തെരഞ്ഞെടുപ്പ്‌ ജയിക്കുന്നതില്‍ പ്രധാന ഘടകങ്ങളാണ്‌. പൊതുതെരഞ്ഞെടുപ്പിന്‌ ഇനി ഏകദേശം ഒരു വര്‍ഷം മാത്രമാണുള്ളത്‌. ഇപ്പോഴത്തെ വിധിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടികള്‍ക്ക്‌ സംശുദ്ധ രാഷ്‌ട്രീയക്കാരെ തേടി അലയേണ്ടിവരും എന്നുറപ്പാണ്‌. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്‌. വിധി പഠിച്ചശേഷം അപ്പീല്‍ നല്‍കണോ എന്ന്‌ തീരുമാനിക്കുമെന്നാണ്‌ നിയമമന്ത്രി കപില്‍ സിബലിന്റെ നിലപാട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.