Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രക്ഷകന്‍ അഗര്‍ അവതരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2013, 09:54 pm IST
inSports

ലണ്ടന്‍: ഇങ്ങനെവേണം അരങ്ങേറാന്‍, ഏതുരാജ്യത്തിന്റെ കുപ്പായത്തിലായാലും. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയറിനു തുടക്കംകുറിച്ച ആഷ്ടണ്‍ അഗര്‍ ആരാധകഹൃദയങ്ങളിലേക്ക് ചുവടുവച്ചത് ലോക റെക്കോര്‍ഡിന്റെ തിളക്കത്തോടെ. തുടക്കക്കാരന്റെ യാതൊരു അങ്കലാപ്പുമില്ലാതെ ഇംഗ്ലീഷ് ബൗളര്‍മാരെ പ്രഹരിച്ച അഗര്‍ 101 പന്തില്‍ പന്ത്രണ്ട് ബൗണ്ടറികളും രണ്ടു സിക്‌സറുകളുമടക്കം അടിച്ചെടുത്തത് 98 റണ്‍സ്. ആ പത്തൊമ്പതു കാരന്റെ വിസ്‌ഫോടന ബാറ്റിങ് ഒരു 11-ാം നമ്പറുകാരന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറിനും ട്രന്റ് ബ്രിഡ്ജില്‍ പിറവി കൊടുത്തു. കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിനെതിരെ തന്നെ വെസ്റ്റിന്‍ഡീസിന്റെ ടിനോ ബെസ്റ്റ് കുറിച്ച 95 റണ്‍സിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ.

അഗര്‍ കളംനിറഞ്ഞപ്പോള്‍ ഓസ്‌ട്രേലിയയ്‌ക്ക് 65 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിങ്‌സ് ലീഡും സ്വന്തമായി. ഫിലിപ്പ് ഹ്യൂസും (81 നോട്ടൗട്ട്, 9 ബൗണ്ടറികള്‍) ഓസീസിന്റെ രക്ഷക വേഷക്കാരില്‍ ഇടംനേടി. ഇംഗ്ലീഷ് നിരയില്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ 5 വിക്കറ്റുകള്‍ വീഴ്‌ത്തി. അഗറിന്റെയും ഹ്യൂസിന്റെയും വീരോചിത പോരാട്ടങ്ങള്‍ ഓസീസിനെ അക്ഷരാര്‍ഥത്തില്‍ കരകയറ്റുകയായിരുന്നു.  ഷെയ്ന്‍ വാട്‌സന്‍ (13),  എഡ് കോവന്‍ (0), ക്രിസ് റോജേഴ്‌സ് (16), ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക് (0) എന്നിവരെ ഒന്നാം ദിനം നഷ്ടപ്പെട്ട കംഗാരുക്കള്‍ 4ന് 75 എന്ന നിലയിലായിരുന്നു കളി തുടങ്ങിയത്.

പുതിയ ദിവസത്തിലും അവരുടെ ബാറ്റ്‌സ്മാന്‍മാര്‍ പിടിപ്പു കേട് തുടര്‍ന്നു. ആന്‍ഡേഴ്‌സന്റെ മനോഹരമായ സ്വിങ് ബൗളിങ് അവര്‍ക്ക് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു.  സ്‌കോര്‍  108ല്‍ നില്‍ക്കെ, അര്‍ധസെഞ്ചുറി നേടിയ സ്റ്റീവന്‍ സ്മിത്തിനെ (53) മടക്കി ആന്‍ഡേഴ്‌സന്‍ഓസീസിന്റെ തകര്‍ച്ചയ്‌ക്കു തുടര്‍ച്ച നല്‍കി. ഏഴു ഫോറുകളും ഒരു സിക്‌സറും പറത്തിയശേഷം  സ്മിത്തിന്റെ മടക്കം.

ബ്രാഡ് ഹാഡിന്‍ (1), പീറ്റര്‍ സിഡില്‍ (1), മിച്ചല്‍ സ്റ്റാര്‍ക്ക് (0) ജയിംസ് പാറ്റിന്‍സന്‍ (2) എന്നിവരെല്ലാം അതിവേഗം കൂടാരം പൂകുമ്പോള്‍ ഓസ്‌ട്രേലിയ 9ന് 117 എന്ന നിലയിലേക്കു കൂപ്പുകുത്തി, 98 റണ്‍സുകള്‍ക്ക് പിന്നില്‍.  അപ്പോഴും ഹ്യൂസ് ഒരു വശത്ത് നോക്കിനിന്നു. പക്ഷേ, അഗറിന്റെ വരവ് മത്സര ചിത്രം മാറ്റി. ഹ്യൂസിനെ കാഴ്‌ച്ചക്കാരനാക്കി അഗര്‍ തകര്‍ത്തടിച്ചു. അവസാന വിക്കറ്റില്‍ 128 പന്തുകളില്‍ നിന്ന് 112 റണ്‍സ് ഓസീസ് വാരി. പതിയെ കളി തുടങ്ങിയ അഗര്‍ ഇംഗ്ലണ്ടിന്റെ തന്ത്രപരമായ പിഴവുകളെ ആവോളം മുതലെടുത്തു. സ്റ്റീവന്‍ ഫിന്നിന്റെ ഷോര്‍ട്ട് ബോളുകള്‍ അഗറിനു നിസാരമായിരുന്നു.  അടുത്തു പിച്ചുചെയ്ത പന്തുകള്‍ കവറിലൂടെ അതിര്‍ത്തി കടന്നു. ഫിന്നിന്റെ നാല് ഓവറില്‍ 32 റണ്‍സുകളാണ് ഓസീസ് സഖ്യം സ്വരുക്കൂട്ടിയത്.

ഈ സമയം പ്രതിരോധത്തിലൂന്നിയ ഹ്യൂസ് അഗറിനു പറ്റിയ കൂട്ടാളിയായി. ബൗണ്ടറിക്കരികിലേക്ക് ഫീല്‍ഡര്‍മാരെ ഇറക്കി കുക്ക് വെല്ലുവിളിച്ചപ്പോള്‍ അഗറിലെ ഊര്‍ജസ്വലനായ യുവാവ് പന്തിനെ തല്ലിയോടിച്ചുകൊണ്ടിരുന്നു.   ഗ്രെയിം സ്വാന്റെ തലയ്‌ക്കു മുകളിലൂടെ ഗ്യാലറിയിലെത്തിച്ച ഷോട്ടുകള്‍ അഗറിന്റെ ഇന്നിങ്‌സിനു കൂടുതല്‍ ചാരുതയേകി.ഒടുവില്‍ സ്റ്റ്യൂവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ സ്വാന്റെ പിടിയിലമരുമ്പോള്‍ അര്‍ഹിച്ച സെഞ്ച്വറി നഷ്ടപ്പെട്ടതിന്റെ നേരിയ നിരാശയുമായി ഓസീസ് യുവതാരം കരകയറി.

ഇംഗ്ലണ്ടിനു വേണ്ടി ഫിന്നും സ്വാനും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്‌ത്തി; ബ്രോഡ് ഒന്നും.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.