Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മതേതരക്കാര്‍ ആരെല്ലാം?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2013, 09:02 pm IST
inVicharam

മതേതരഭരതം മഹത്തായ ഒരാശയം. സുന്ദരമായ ആവിഷ്കരണം. മനോഹരമായ മാര്‍ബിളില്‍ കൊത്തിയിട്ട ഒരടിസ്ഥാന ശില്‍പ്പം-ജസ്റ്റിസ്‌ ചന്ദ്രചൂഡന്റെ ഭാവനയില്‍ എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരു മിഥ്യാവിഷ്ക്കരണം ഒരു ദിവാ സ്വപ്നം.

മതേതരത്വം എന്ന പദത്തിന്‌ നാം അര്‍ത്ഥമാക്കുന്നത്‌ നാസ്തികത്വം എന്നാണ്‌. മതമില്ലായ്‌മ അല്ലെങ്കില്‍ മതത്തിന്‌ ഇതരമായത്‌. അതീതമായത്‌ എന്നര്‍ത്ഥം.

മനവും അധികാരവും മനുഷ്യനെ ഭ്രാന്തുപിടിപ്പിക്കുന്ന ഘടകങ്ങളായി മാറിയിരിക്കുന്നു. ഭാഷയും വിഭിന്നമല്ല. സേവനം എത്രയോ അകലെയായിരിക്കുന്നു.

നമ്മുടെ ഭരണഘടനയില്‍ മതേതരം എന്ന ആശയം ആമുഖത്തില്‍ തന്നെ പ്രതിപാദിച്ചിട്ടുണ്ട്‌. അത്‌ ഭരണഘടനയുടെ അടിസ്ഥാന തത്വസംഹിതയുടെ ഭാഗമാണ്‌. 03.01.1977 മുതല്‍ പ്രാബല്യത്തില്‍ വന്നു. എന്നാല്‍ എന്താണ്‌ മതേതരം എന്ന പദം കൊണ്ട്‌ അര്‍ത്ഥമാക്കുന്നതെന്ന്‌ വിവരിക്കപ്പെട്ടിട്ടില്ല.

“ഇന്ത്യന്‍ ഭരണഘടനയും മതേതരത്വവും” അഡ്വ.സി.കെ.ശിവശങ്കര പണിക്കര്‍ (നിയമ പണ്ഡതിനും മുന്‍ കേരള അഡ്വക്കേറ്റ്‌ ജനറലും ആയിരുന്നു അന്തരിച്ചു).

മതേതരം എന്നത്‌ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ട്‌ അര്‍ത്ഥശൂന്യമായ പദമായി മാറിയിരിക്കുന്നു. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്‌ രാഷ്‌ട്രീയക്കാരും ബുദ്ധിജീവികളെന്ന്‌ സ്വയം അവകാശപ്പെടുന്ന “ആക്റ്റിവിസ്റ്റു”കളുമാണ്‌. ബിജെപിയുമായി സഖ്യത്തിലുള്ള രാഷ്‌ട്രീയ കക്ഷികളൊഴിച്ച്‌ ബാക്കിയെല്ലാം “മതേതരക്കാരാണത്രെ. പുതിയതായി ആ ഗണത്തില്‍ ജനതാദള്‍ (യു) എത്തിയിരിക്കുന്നു. ഹൈദരാബാദിലെ മുസ്ലിം മജില്‍സ്‌ പാര്‍ട്ടി മതേതരമാണ്‌ പോല്‍.

കൗതുകം തന്നെ. കേരളത്തിലെ രഹസ്യാന്വേഷണ സംഘം ഭീകരവാദികളാണെന്ന്‌ സര്‍ക്കാരിന്‌ വിവരം നല്‍കിയവരില്‍ ഒരു സംഘടന “എന്‍എസ്‌എസ്‌ കേരളത്തെ വര്‍ഗീയവല്‍ക്കരിക്കുന്നു” എന്ന വിഷയമെടുത്ത്‌ കൊച്ചിയില്‍ പരിപാടി നടത്തി. ഭീകരവാദികള്‍ പോലും ‘വര്‍ഗീയത’ കൈകാര്യം ചെയ്യാന്‍ തയ്യാറാകുന്നു എന്നത്‌ വിചിത്രവും ഭീതിദായകമായിരിക്കുന്നു. അഴിമതി, വിഘടനവാദം, മതതീവ്രവാദം, കുംഭകോണങ്ങള്‍ എന്നിവയേക്കാള്‍ ഭാരതം ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍ നരേന്ദ്രമോദിയെ വംശഹത്യക്കാരനാക്കാനുള്ള ശ്രമങ്ങള്‍ക്കാണല്ലോ പ്രഥമ പരിഗന കൊടുക്കുന്നത്‌. മുസ്ലിംലീഗും അവരുടെ ഘടകകക്ഷിയാണല്ലോ. ‘സോളാര്‍’ വിവാദം സജീവമായത്‌, പ്രതിരോധത്തിലായ പലരേയും സടകുടഞ്ഞെഴുന്നേല്‍ക്കാനുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കയാണ്‌.

പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ ലോകോത്തര ഐക്യമുള്ളവര്‍ ലോകം ഒരു തറവാട്‌ എന്ന നിലയിലായിരിക്കും സ്വാഭാവികമായും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. മുസ്ലിം ബ്രദര്‍ ഹുഡ്‌ നേതാവ്‌ ഈജിപ്ഷ്യന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിയെ പട്ടാളം അധികാരത്തില്‍നിന്ന്‌ പുറത്താക്കിയപ്പോള്‍ വികാരം വാക്കുകളായി പുറത്തുവന്നത്‌ ഒന്നു കാണാം.

പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ താമസിക്കാത്ത, സാധാരണമായൊരു വാടകവീട്ടില്‍ താമസിക്കുന്ന, അകമ്പടി വാഹനവ്യൂഹം വേണ്ടെന്ന്‌ വച്ച, ഒരു പ്രസിഡന്റിനെ ഉള്‍ക്കൊള്ളാന്‍ ഈജിപ്തില്‍ പലര്‍ക്കും സാധിച്ചില്ല. മാത്രമല്ല അത്തരത്തിലൊരാള്‍ വളരുന്നതിനെ അധികാരത്തിന്റെ വിവിധ അടരുകളെ ഇപ്പോഴും നിയന്ത്രിക്കുന്ന സെക്കുലര്‍ വരേണ്യര്‍ക്ക്‌ ഉള്‍ക്കൊള്ളാനും കഴിയുന്നതായിരുന്നില്ല. ഈജിപ്തിലെ ജനാധിപത്യം പച്ചയായി കശാപ്പ്‌ ചെയ്തിരിക്കുകയാണ്‌ (മാധ്യമം-ജൂലൈ 5).

ഭൂതകാലം മറക്കാന്‍ ശ്രമിക്കാറുള്ള കോണ്‍ഗ്രസ്‌ പാര്‍ട്ടി ആപല്‍ഘട്ടങ്ങളില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തും. അത്തരത്തിലൊന്ന്‌ കെപിസിസി പ്രസിഡന്റ്‌ കഴിഞ്ഞ ദിവസം നടത്തിയത്‌. ലീഗ്‌ വിവാദമാക്കുകയും ചെയ്തു. അന്തരിച്ച മുന്‍ കെപിസിസി പ്രസിഡന്റ്‌ സി.കെ.ഗോവിന്ദന്‍ നായരുടെ വിലയിരുത്തലുകള്‍ രമേശ്‌ ചെന്നിത്തല പരാമര്‍ശിച്ചപ്പോള്‍ നെഹ്‌റുവിന്റെ ‘ചത്ത കുതിര’ എന്ന അഭിപ്രായം ബോധപൂര്‍വം മറക്കുകയും ചെയ്തു. (വേദിക്കനുസരിച്ചുള്ള പ്രസംഗമല്ലല്ലോ രാഷ്‌ട്രീയക്കാര്‍ നടത്തുന്നത്‌) സികെജി അനുസ്മരണമായിരുന്നു എന്ന്‌ പറയാനാകയും ചെയ്യും. പിന്നെ “ഗര്‍ജ്ജിക്കുന്ന സിംഹമാകാന്‍” സാഹചര്യം സൃഷ്ടിച്ചു കൊടുത്തതിനും ഉത്തരവാദി കോണ്‍ഗ്രസ്‌ ആകയാലുമാകാം. കൂടാതെ മുന്നണി മര്യാദയും കാണിക്കാനുവല്ലോ!

മുസ്ലിംലീഗ്‌ തികച്ചും മതേതരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്ന്‌ അവര്‍ അവകാശപ്പെടുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത്‌ അത്‌ ശരിയാണെന്ന്‌ സ്ഥാപിക്കാനും ശ്രമിക്കുന്നു. രാഷ്‌ട്രീയ നിരൂപകന്‍ അഡ്വ.എ.ജയശങ്കര്‍ മുസ്ലിംലീഗിന്റെ അടിസ്ഥാന സ്വഭാവവും പ്രീണന പ്രവര്‍ത്തനങ്ങളും സ്വന്തക്കാര്‍ക്കായി ചെയ്തു കൊടുക്കുന്ന സഹായവും തുറന്നുപറഞ്ഞപ്പോള്‍, ജയശങ്കര്‍ ഏതോ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ പോഷക സംഘടനയുടെ പ്രവര്‍ത്തകനാണെന്ന്‌ പറഞ്ഞ്‌ ലീഗ്‌ നേതാവ്‌ സ്വയം രക്ഷപ്പെടാന്‍ മാര്‍ഗം കണ്ടെത്തിയതായി കാണാന്‍ കഴിഞ്ഞു.

ലീഗ്‌ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലും ലീഗിന്റെ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍ എന്നിവയിലും മുസ്ലിം സമുദായത്തില്‍പ്പെട്ടവരല്ലാതെ മരുന്നിന്‌ പോലും മറ്റുളളവരെ കാണാന്‍ കഴിയില്ല. ഇവയെല്ലാം ചൂണ്ടിക്കാണിക്കുന്നവര്‍ സവര്‍ണ ഫാസിസ്റ്റുകളോ വര്‍ഗീയവാദികളോ ആയി ചിത്രീകരിക്കപ്പെടുന്നു. മുസ്ലിംലീഗ്‌ മതേതര പാര്‍ട്ടിയായി ചിത്രീകരിക്കപ്പെടുകയും ചെയ്യും.

വാല്‍ക്കഷണം

ഷണ്‍മുഖന്‍ കെ.വി. എന്നൊരാള്‍ മുസ്ലിമായി. ഇസ്ലാം മതസ്ഥനായപ്പോള്‍ ഷംസുദ്ദീന്‍ (വീട്ടുപേര്‌) അബ്ദുള്ള ആയിത്തീര്‍ന്നു. പിതാവിനെപോലും വിസ്മരിച്ചിരിക്കുന്നു. എല്ലാവര്‍ക്കും ആര്യാടനാകാന്‍ കഴിയില്ലല്ലോ! സമാധാനിക്കാം!

പ്രൊഫ. കെ.എസ്‌.ആര്‍.പണിക്കര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍
Varadyam

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

India

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

Kerala

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

Kerala

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

പുതിയ വാര്‍ത്തകള്‍

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.