ന്യൂദല്‍ഹി: സോളാര്‍, മുസ്ലീം ലീഗ് തുടങ്ങിയ കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ ഹൈക്കമാന്‍ഡ് ഇടപ്പെടുമെന്ന് കെ. മുരളീധരന് പറഞ്ഞു.
സംസ്ഥാന തലത്തില്‍ തന്നെ ഇതിന് പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ അദ്ദേഹം അറിയിച്ചത്.
കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംസ്ഥാന തലത്തില്‍ തന്നെ പരിഹരിക്കാന്‍ കഴിയുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. നിലവിലെ പ്രശ്നങ്ങളില്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്.
പ്രശ്നങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പരിഹരിക്കണമെന്നും രമേശ് ചെന്നിത്തല മുസ്ലീം ലീഗിനെതിരായി യാതൊരു വിധത്തിലുള്ള പ്രസ്താവനയും നടത്തിയിട്ടില്ലെന്നും സി.കെ.ജിയുടെ പരാര്‍മശം ഉദ്ധരിച്ചു മാത്രമാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ലീഗിന് മന:പ്രയാസമുണ്ടായെങ്കില്‍ ദിവസക്കൂലി പരാമര്‍ശം പിന്‍വലിക്കാന്‍ തയ്യാറാണെന്നും മുരളീധരന് പറഞ്ഞു. അതേസമയം സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: