കൊച്ചി: സംസ്ഥാനത്ത് ആദ്യമായി അക്ഷയകേന്ദ്രങ്ങളില്‍ മൈക്രോ എടിഎം സംവിധാനം ഏര്‍പ്പെടുത്തുന്നു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട അക്ഷയകേന്ദ്രങ്ങളിലാണ് സംവിധാനം വരുന്നത്.
ബാങ്കുകളുമായി ബന്ധപ്പെടുന്നതിന് പകരമായി ഇതുവഴി ആളുകള്‍ക്ക് പണം പിന്‍വലിക്കാനാകും. യൂണിയന് ബാങ്കാണ് ഈ സൗകര്യം ഒരുക്കുന്നത്.
നിലവിലെ സംവിധാനത്തിനു പുറമേ 4000 രൂപ അധികമുതല് മുടക്കില്‍ അക്ഷയസംരംഭകര്ക്കു മൈക്രോ എടിഎം സ്ഥാപിക്കാം. പണമിടപാടുകാരുടെ വിരല്‍ അടയാളം രേഖപ്പെടുത്തുന്നതിനുള്ള മെഷീന് മാത്രമാണ് അധികമായി വേണ്ടിവരിക.
മെഷീനുള്ള ചെലവ് സംരംഭകര്‍ വഹിക്കണം. വേണമെങ്കില്‍ ബാങ്ക് സ്ഥാപിച്ചു നല്‍കും. പണമിടപാടില്‍ നിന്നുള്ള കമ്മിഷനില്‍ നിന്നു ഗഡുക്കളായി ഇതിനുള്ള തുക ബാങ്ക് തിരിച്ചുപിടിക്കും.
ജില്ലയില്‍ നിലവിലുള്ള 179 അക്ഷയകേന്ദ്രങ്ങളില്‍ ആദ്യഘട്ടത്തില്‍ 40 കേന്ദ്രങ്ങളില്‍ മൈക്രോ എടിഎം സംവിധാനം ഏര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
ജില്ലയില്‍ ഈ മാസത്തോടെ പദ്ധതി തുടങ്ങാനാണ് യൂണിയന് ബാങ്കിന്റെ പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: