Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇഎസ്‌ഐ ആശുപത്രിയില്‍ ജീവനക്കാരില്ല ചികിത്സാ രേഖകള്‍ വരാന്തയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2013, 09:16 pm IST
in Ernakulam

പെരുമ്പാവൂര്‍: മേഖലയിലെ പതിനായിരക്കണക്കിന്‌ തൊഴിലാളികളുടെ ജീവിതം സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട്‌ നശിക്കുന്നു. പെരുമ്പാവൂര്‍ ഇഎസ്‌ഐ ഡിസ്പെന്‍സറിയിലാണ്‌ തൊഴിലാളികളുടെ ചികിത്സാരേഖകള്‍ സൂക്ഷിക്കാന്‍ ഇടമില്ലാതെയും, ആവശ്യത്തിന്‌ ജീവനക്കാരില്ലാത്തതിന്റെയും പേരില്‍ വരാന്തയില്‍ കിടക്കുന്നത്‌. സര്‍ക്കാരിന്റെ അനൗദ്യോഗിക കണക്കനുസരിച്ച്‌ 26000 തൊഴിലാളികളാണ്‌ പെരുമ്പാവൂര്‍ ആശുപത്രിയുടെ കീഴിലുള്ളത്‌. ഇതില്‍ ദൂരിഭാഗം പേരുടെയും ചികിത്സാ രോഗികള്‍ ക്യൂനില്‍ക്കുന്ന വരാന്തയിലും, തൊട്ട്‌ ചേര്‍ന്നുള്ള മുറിയിലുമായി കൂട്ടിയിട്ടിരിക്കുകയാണ്‌. ഇവ ഏത്‌ സമയവും ചിതലെടുത്ത്‌ നശിക്കാവുന്ന അവസ്ഥയിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌.

പതിനായിരത്തോളം വരുന്ന തൊഴിലാളികളെ റെക്കോഡുകള്‍ കൃത്യമായി ക്രമീകരിച്ച്‌ വച്ചിട്ടുണ്ട്‌. ബാക്കിയുള്ളവ ക്രമീകരിക്കുന്നതിന്‌ ജീവനക്കാരില്ലാത്തതാണ്‌ കാരണം. കൃത്യമായി ഇഎസ്‌ഐ വിഹിതം അടക്കുന്നതൊഴിലാളികളുടെ രജിസ്റ്ററും, സ്റ്റേറ്റ്‌ മെന്റും ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്‌. കുടിശിഖ വരുത്തിയിരിക്കുന്നവരുടെ രേഖകളാണ്‌ ഒരു മിച്ച്‌ കൂട്ടിയിട്ടിരിക്കുന്നത്‌. കമ്പനികളില്‍ നിന്നും ലഭിക്കുന്ന 37-ാ‍ം നമ്പര്‍ ഫോറം ഉപയോഗിച്ച്‌ കുടിശിഖ തീര്‍ത്ത്‌ വരുന്ന തൊഴിലാളികളുടെ രജിസ്റ്റര്‍ എടുക്കുന്നതിന്‌ ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ ബുധിമുട്ടാണ്‌.

ഒരുതൊഴിലാളിയുടെ തൊഴില്‍ സ്ഥാപനത്തിലെ ജോലിയും രോഗവിവരങ്ങളും, നല്‍കിയ മരുന്നുകളുടെയും, ആനുകൂല്യങ്ങളുടെയും മുഴുവന്‍ വിവരങ്ങളുമാണ്‌ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇനിയൊരാവശ്യത്തിന്‌ ഇഎസ്‌ഐയില്‍ എത്തുന്നവര്‍ക്ക്‌ ഈ രജിസ്റ്റര്‍ ലഭിച്ചാല്‍ മാത്രമെ കാര്യം നടത്തുവാന്‍ സാധിക്കുകയുള്ളൂ. ഇത്തരത്തില്‍ ഉള്ള വളരെ കൃത്യതയോടെ സൂക്ഷിക്കേണ്ട സുപ്രധാന രേഖകളാണ്‌ പെരുവഴിയില്‍ കിടക്കുന്നത്‌. ഇതില്‍ കുറച്ച്‌ രജിസ്റ്ററുകള്‍ കടലാസ്‌ പെട്ടിയിലാക്കി വരാന്തയിലും, പതിനായിരത്തോളം വരുന്ന ബാക്കിയുള്ളവ തൊട്ടടുത്തുള്ള റിക്കാര്‍ഡ്‌ റൂമില്‍ വാരിവലിച്ചിട്ട നിലയിലുമാണുള്ളത്‌.

ആവശ്യത്തിന്‌ ജീവനക്കാരില്ലാത്തത്‌ നിലവിലുള്ളവരുടെ ജോലിഭാരം കൂടിയിരിക്കുകയാണ്‌. ആയിരം രോഗികള്‍ക്ക്‌ ഒരുഡോക്ടര്‍ എന്നനിലയില്‍ ആവശ്യമുള്ളയിടത്ത്‌ മൂന്ന്‌ മുഴവന്‍ സമയ ഡോക്ടര്‍മാരും, ഒരു കോണ്‍ട്രാക്‌ ഡോക്ടറുമാണുള്ളത്‌. ഇതില്‍ ഒരു ഡോക്ടര്‍ എപ്പോഴും വാഴക്കുളം ഡിസ്പന്‍സറിയിലേക്ക്‌ ഡെപ്യൂട്ടേഷനായി പോകും. തൊടുപുഴയിലേക്കും പെരുമ്പാവൂരിലേക്ക്‌ ആയി ഒരു പ്യൂണ്‍ ആണ്‌ നിലവിലുള്ളത്‌. ഇദ്ദേഹം ഒന്നിടവിട്ട ദിവസങ്ങളിലാണ്‌ പെരുമ്പാവൂരില്‍ എത്തുന്നത്‌. നാല്‌ യുഡി ക്ലാര്‍ക്കുമാര്‍ ആവശ്യമുള്ളപ്പോള്‍ രണ്ട്‌ പേരാണുള്ളത്‌. രണ്ട്‌ ഒഴിവുകള്‍ നികത്താനുണ്ട്‌.

ഇക്കാര്യങ്ങള്‍ പലവട്ടം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരൂ നടപടിയും ഉണ്ടായിട്ടില്ലെന്ന്‌ ചില ജീവനക്കാര്‍ പറയുന്നു. ഐപി രോഗികളുടെ വിവരം കമ്പ്യൂട്ടര്‍ വഴിയാക്കണമെന്ന പുതിയ നിര്‍ദ്ദേശം രോഗികളെയും വലക്കുകയാണ്‌. ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തില്‍ ദിവസേന മൂന്നോറോളം പേരാണ്‌ വിവിധ ആവശ്യങ്ങള്‍ക്കായി പെരുമ്പാവൂര്‍ ഇഎസ്‌ഐയില്‍ എത്തുന്നത്‌. കമ്പ്യൂട്ടര്‍ സംവിധാനം മോശമായതിനാല്‍ ഒരാള്‍ക്ക്‌ ചുരുങ്ങിയത്‌ 5 മിനിട്ട്‌ സമയം വേണ്ടിവരുന്നുണ്ട്‌. ഇങ്ങനെ വരുമ്പോള്‍ രാവിലെ എത്തുന്ന പലരും രാത്രി വളരെ വൈകിയാണ്‌ ആശുപത്രിവിട്ട്‌ പോകുന്നത്‌.

ഇത്തരം സാഹചര്യത്തിലാണ്‌ പെരുമ്പാവൂര്‍ ഇഎസ്‌ഐ ആശുപത്രിയില്‍ നൂറ്‌ കിടക്കകളോടെയുള്ള കിടത്തി ചികിത്സ സംവിധാനം ഒരുക്കുമെന്ന്‌ കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ പ്രസ്താവന നടത്തിയത്‌. എന്നാല്‍ ഇതിനുള്ള യാതൊരു നടപടിയും ഇതുവരെയും ആരംഭിച്ചിട്ടില്ലെന്നതാണ്‌ സത്യം. ഇപ്പോഴത്തെ സാഹചര്യത്തില്‍ രോഗികളുടെ കഷ്ടത തീര്‍ക്കുന്നതിന്‌ ആവശ്യത്തിന്‌ ജീവനക്കാരെ നിയമിക്കണമെന്ന്‌ ഇവിടെയെത്തുന്ന തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ നിലവിലുള്ളവരെ ഡെപ്യൂട്ടേഷന്റെ പേരില്‍ മറ്റ്‌ സ്ഥലങ്ങളിലേക്ക്‌ കൊണ്ടുപോകുന്നത്‌ അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ്‌ ജീവനക്കാരുടെ ആവശ്യം.

ടി.എന്‍.സന്തോഷ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

India

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

Kerala

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

Kozhikode

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

Kerala

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പുതിയ വാര്‍ത്തകള്‍

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.