Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പാലിയേക്കരയിലെ ഐതിഹാസിക പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2013, 08:44 pm IST
in Vicharam

ഐതിഹാസിക പോരാട്ടങ്ങള്‍ക്ക്‌ പാലിയേക്കരയില്‍ ഇന്ന്‌ അഞ്ഞൂറ്‌ ദിനം പിന്നിടുന്നു. സ്വാതന്ത്ര്യം ലഭിക്കുന്നതിന്‌ മുമ്പ്‌ ഭാരതത്തില്‍ സാമാന്യം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയ അതേ വിഭാഗം സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ജാതിക്ക്‌ പകരം സമ്പത്തിന്റെ അടിസ്ഥാനത്തില്‍ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുവാനാണ്‌ പാലിയേക്കരയില്‍ ടോള്‍ ബൂത്ത്‌ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്‌.

ഈ ദുര്‍ഭൂതത്തിനെതിരെ കേരളത്തിലെ സാമുദായിക പ്രസ്ഥാനങ്ങളായ എന്‍എസ്‌എസ്സും എസ്‌എന്‍ഡിപിയും ലത്തീന്‍ കത്തോലിക്ക സഭയും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളായ ബിജെപിയും ഇടതുപക്ഷ ഏകോപനസമിതിയും സിപിഐ എംഎല്ലും അടക്കമുള്ളവര്‍ പോരാട്ടരംഗത്താണ്‌. ഈ സഞ്ചാരസ്വാതന്ത്ര്യസമരത്തിന്‌ അഞ്ഞൂറ്‌ ദിവസം പിന്നിടുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ ഭരണകൂട ഭീകരതയും ജനവിരുദ്ധനയവും സിപിഎമ്മിന്റെ ജനവഞ്ചനയും ഒരുപോലെ പുറത്തുവരികയാണ്‌. ചെറുതും വലതുമായ നാല്‍പത്തിരണ്ടോളം സംഘടനകള്‍ അംഗങ്ങളായ പാലിയേക്കര ടോള്‍വിരുദ്ധ സംയുക്ത സമരസമിതി മാസങ്ങള്‍ നീണ്ടുനിന്ന പ്രചാരണ പരിപാടികള്‍ക്കും ടോള്‍ വിരുദ്ധ കാമ്പയിനുകള്‍ക്കും ശേഷം 2012 ജനുവരി പതിനാലിനാണ്‌ സി.ആര്‍.നീലകണ്ഠനും സമരസമിതി ചെയര്‍മാന്‍ സി.ജെ.ജനാര്‍ദ്ദനനും ബിജെപി നേതാവ്‌ ബേബി കീടായിയും അടക്കമുള്ള നേതാക്കള്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ച്‌ തെരുവിലിറങ്ങിയത്‌.

യുഡിഎഫ്‌ ഗവണ്‍മെന്റ്‌ കുത്തകകള്‍ക്ക്‌ ചുങ്കം പിരിക്കാന്‍ അര്‍ദ്ധരാത്രി സമയത്ത്‌ സ്ഥലം എംഎല്‍എ സിപിഎമ്മിന്റെ സി.രവീന്ദ്രനാഥിന്റേയും കോണ്‍ഗ്രസ്സ്‌ എംപി പി.സി.ചാക്കോയുടേയും രേഖാമൂലമുള്ള പിന്തുണയോടെ പോലീസ്‌ സന്നാഹം ഒരുക്കിയെങ്കിലും ദേശസ്നേഹികളായ ആയിരക്കണക്കിന്‌ ജനങ്ങളുടെ ശക്തമായ എതിര്‍പ്പുമൂലം മൂന്നുപ്രാവശ്യം ടോള്‍പിരിവ്‌ ആരംഭിക്കുന്നത്‌ മാറ്റിവെച്ചു. ചര്‍ച്ച ചെയ്ത്‌ പ്രശ്നം പരിഹരിക്കുമെന്ന്‌ പറഞ്ഞ മുഖ്യമന്ത്രി ആ വാഗ്ദാനം ലംഘിച്ചുകൊണ്ട്‌ ടോള്‍ കൊള്ള നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിനെ കാവല്‍ നില്‍ക്കാന്‍ ഗുണ്ടകളേയും അതോടൊപ്പം പോലീസിനേയും നിര്‍ത്തി. ഈ കൊള്ളക്കെതിരെ ജനാധിപത്യപരമായ ഗാന്ധിയന്‍ സമരരീതിയില്‍ സംഘടിച്ച ജനങ്ങളെ ദേശദ്രോഹികളായ ഭീകരരെ നേരിടുന്ന രീതിയില്‍ ഉമ്മന്‍ചാണ്ടിയുടെ പോലീസ്‌ നേരിടുന്ന കാഴ്ചയായിരുന്നു ദേശീയപാതയില്‍ കണ്ടത്‌.

ബിജെപിയുടെ നേതൃത്വത്തില്‍ ടോള്‍പ്ലാസയിലേക്ക്‌ സമാധാനപരമായി മാര്‍ച്ച്‌ നടത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അടക്കമുള്ളവരെ ടിയര്‍ഗ്യാസും ജലപീരങ്കിയും ലാത്തികളുമായാണ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നേരിട്ടത്‌. ഒരുഭാഗത്ത്‌ മഫ്ടിയിലുള്ള പോലീസുകാര്‍ നേതാക്കള്‍ക്ക്‌ നേരെ കല്ലെറിഞ്ഞും പാതയോരത്ത്‌ നിര്‍ത്തിയിരുന്ന വാഹനങ്ങള്‍ തല്ലിത്തകര്‍ത്തും താണ്ഡവമാടിയപ്പോള്‍ കാക്കിധാരികള്‍ മുളവടിയുമായി ടോള്‍ പ്ലാസമുതല്‍ കുണ്ടുകാവ്‌ ജംഗ്ഷന്‍വരെയും ദേശീയപാതയില്‍ പുതുക്കാട്‌ വരെയും ഉള്ള സ്ഥലങ്ങളില്‍ ബസ്സ്‌ കാത്തുനിന്നിരുന്നവരേയും കടയിലേക്ക്‌ എത്തിയവരേയും ക്ഷേത്രത്തില്‍ പോകുന്നവരേയും ക്രൂരമായി മര്‍ദ്ദിച്ചു. ചില പോലീസ്‌ ഉദ്യോഗസ്ഥര്‍ കാവിമുണ്ടുടുത്ത ആളുകളെ തിരഞ്ഞുപിടിച്ച്‌ മര്‍ദ്ദിക്കുന്നതും കാണമായിരുന്നു. ബിജെപി ജില്ലാ സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ക്ക്‌ ക്രൂരമര്‍ദ്ദനമേറ്റു. മര്‍ദ്ദനം സഹിച്ചും പ്രതിഷേധം തുടര്‍ന്ന പ്രവര്‍ത്തകരെ പോലീസ്‌ ജാമ്യം കിട്ടാത്ത ഭീകരപ്രവര്‍ത്തന നിരോധന വകുപ്പുകള്‍ ഉപയോഗിച്ച്‌ അറസ്റ്റ്‌ ചെയ്യുകയും പോലീസ്‌ വാഹനത്തിലും സ്റ്റേഷനിലും വെച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന്‌ ഇവരെ ജയിലിലടച്ചു. തുടര്‍ന്ന്‌ ഈ നരനായാട്ടിനെതിരെ കേരളജനത ഒറ്റക്കെട്ടായി പൊതുപണിമുടക്കിലേക്ക്‌ നീങ്ങിയപ്പോള്‍ പ്രതിഷേധത്തിന്റെ തീഷ്ണത കേരളീയ സമൂഹം കണ്ടു. ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ കമ്പനിക്കെതിരെ ബിജെപി അടക്കമുള്ള സംഘടനകള്‍ സമരരംഗത്ത്‌ ഉറച്ചുനില്‍ക്കുമ്പോള്‍ ടോള്‍ കമ്പനിയെ സഹായിക്കുന്ന നിലപാടാണ്‌ ഭരണപക്ഷത്തുള്ള യുഡിഎഫും എല്‍ഡിഎഫും സ്വീകരിക്കുന്നത്‌.

ടോള്‍നിരക്ക്‌ കുറക്കുക എന്ന മുദ്രാവാക്യവുമായി ജാഥകള്‍ നടത്തിയ സിപിഎമ്മും ഡിവൈഎഫ്‌ഐയും അവസാനം ടോള്‍ നിരക്ക്‌ വെട്ടിക്കുറക്കാന്‍ മുഖ്യമന്ത്രി സമ്മതിച്ചു എന്നുപറഞ്ഞ്‌ സമരരംഗത്തുനിന്ന്‌ പിന്മാറുകയാണു ചെയ്തത്‌. ഒരുമാസത്തിനകം ടോള്‍ നിരക്ക്‌ വര്‍ദ്ധിപ്പിക്കുകയായിരുന്നു അനുഭവം. കെപിസിസി പ്രസിഡണ്ട്‌ രമേശ്‌ ചെന്നിത്തല, താനും സിപിഎംസെക്രട്ടറി പിണറായി വിജയനുമായുള്ള ആലോചനയിലാണ്‌ ബിഒടി റോഡുകള്‍ കേരളത്തില്‍ വന്നത്‌ എന്ന്‌ വെളിപ്പെടുത്തുകയും സിപിഎം നാളിതുവരെ ഇത്‌ നിഷേധിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ നടത്തിയ കൂട്ടുകച്ചവടം വെളിപ്പെടുകയാണ്‌ ചെയ്തത്‌. ഇനി ടോളിന്റെ വ്യക്തിപരമായ ഗുണഭോക്താവ്‌ ആര്‌ എന്നുമാത്രമെ വെളിപ്പെടാനുള്ളു.

ബിജെപി നടത്തിയ ജനകീയ കണക്കെടുപ്പില്‍ ഒരുദിവസം ശരാശരിഎഴുപത്‌ ലക്ഷത്തോളം രൂപ ടോള്‍ ഇനത്തില്‍ ലഭിക്കുന്നതായി വെളിപ്പെട്ടിരുന്നു. പിന്നീട്‌ ടോള്‍ നിരക്ക്‌ വര്‍ദ്ധിപ്പിച്ചപ്പോള്‍ ഇത്‌ ദിനം പ്രതി ഒരുകോടി രൂപയായി മാറിയിരുന്നു എന്നകാര്യത്തില്‍ രണ്ടുപക്ഷമില്ല.

പാലിയേക്കരയില്‍ സമരം ചെയ്യുന്നവര്‍ നല്ല റോഡിനും വികസനത്തിനും എതിരല്ല. മറ്റു സംസ്ഥാനങ്ങളില്‍ സ്വകാര്യ കമ്പനികള്‍ സ്ഥലം ഏറ്റെടുത്ത്‌ സ്വന്തമായി റോഡ്‌ പണിത്‌ അത്‌ ബിഒടി വ്യവസ്ഥയില്‍ നടത്തുമ്പോള്‍ ഇവിടെ സര്‍ക്കാര്‍ ചിലവില്‍ പണിത റോഡില്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത്‌ സ്വകാര്യ കമ്പനികള്‍ക്ക്‌ വിട്ടുകൊടുക്കുന്നതിനെയാണ്‌ എതിര്‍ക്കുന്നത്‌. സര്‍ക്കാര്‍ പാതകള്‍ സര്‍ക്കാരില്‍ തന്നെ നിലനിര്‍ത്തുകയും റോഡ്‌ നികുതി അടക്കം ജനങ്ങളില്‍ നിന്ന്‌ പിരിക്കുന്ന പണം ഉപയോഗിച്ച്‌ റോഡുകള്‍ നന്നാക്കുകയാണ്‌ വേണ്ടത്‌. ഈ ആവശ്യം നേടിയെടുക്കുന്നതിന്‌ സമരസമിതി നടത്തുന്ന സമരത്തോടൊപ്പം മുന്നോട്ടുപോകുവാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്‌.

എ. നാഗേഷ്‌ (ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റാണ്‌ ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രതിസന്ധികള്‍ മറികടന്ന് സൂര്യ ചിത്രം ‘കറുപ്പ്’ തിയേറ്ററുകളില്‍

Kerala

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് പ്രഖ്യാപിക്കും

India

മാറ്റി വച്ച നീറ്റ് യുജി പരീക്ഷ ജൂൺ 21 ന്; തീരുമാനം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, തെക്ക്- വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

World

മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം! 12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു, ശിശുരോഗ വിദഗ്ധൻ പിടിയിൽ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

വലിച്ചെറിഞ്ഞു കളയരുതേ, ചിരട്ടക്കിപ്പോള്‍ ‘പൊന്നുംവില’; രണ്ടുവര്‍ഷം കൊണ്ട് ചിരട്ടവില കൂടിയത് മൂന്നു മടങ്ങ്

കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

കെ. ബാലകൃഷ്ണന്‍ അന്തരിച്ചു

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

വക്കീൽ കുപ്പായമണിഞ്ഞ് എത്തിയ മമത ബാനർജിയുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.