Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തെറ്റയില്‍ കേസും മാധ്യമ സദാചാരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2013, 08:21 pm IST
in Vicharam

തട്ടിപ്പിന്റെ സ്വന്തം നാടായ കേരളം ലൈംഗികപീഡനങ്ങളുടെയും തൊട്ടിലാകുകയാണ്‌. രാഷ്‌ട്രീയജമാനന്മാര്‍ എല്ലാ പെണ്‍വാണിഭ-പീഡന കേസുകളിലും ഉള്‍ശപ്പടാറുണ്ട്‌. ഇപ്പോള്‍ ഉയരുന്ന ലൈംഗികാരോപണം മുന്‍മന്ത്രിയും അങ്കമാലി എംഎല്‍എയുമായ ജോസ്‌ തെറ്റയിലിനെതിരെയാണ്‌. സ്വന്തം മകന്‍ വിവാഹവാഗ്ദാനം നല്‍കി മാസങ്ങളായി പീഡിപ്പിച്ചശേഷം മുംബൈക്ക്‌ വണ്ടി കയറിയപ്പോള്‍ മകന്റെ സ്ഥാനത്ത്‌ തെറ്റയില്‍ പ്രത്യക്ഷപ്പെട്ടത്‌ മകനെ വിവാഹം കഴിപ്പിക്കാമെന്ന വാഗ്ദാനവുമായാണത്രേ. കേരളത്തിലെ ആദ്യത്തെ പെണ്‍വാണിഭക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രാജ്യസഭാഉപാധ്യക്ഷന്‍ രക്ഷപ്പെട്ടത്‌ തനിക്കെതിരെ തെളിവുകളില്ല എന്ന്‌ പറഞ്ഞായിരുന്നു. പക്ഷെ ഇന്നത്തെ ‘പെണ്‍മണികള്‍’ കുറച്ചുകൂടി ദീര്‍ഘവീക്ഷണമുള്ളവരും ടെക്‌-സാവിയുമായതിനാലാണ്‌ ജോസ്‌ തെറ്റയിലിന്റെ ലൈംഗികസാഹസം ഇരയായ യുവതി മുന്‍കരുതലോടെ കിടപ്പറയില്‍ സ്ഥാപിച്ച വെബ്ക്യാമറയില്‍ പ്രത്യക്ഷപ്പെട്ടത്‌. തെറ്റയില്‍ തന്റെ രാഷ്‌ട്രീയഭാവി നശിപ്പിക്കാനുള്ള ആസൂത്രിതശ്രമമായി ഇതിനെ വിശേഷിപ്പിച്ചശേഷം മകനോടൊപ്പം അപ്രത്യക്ഷനായിരിക്കുകയാണ്‌. തെറ്റയിലിന്റെ പാര്‍ട്ടിയുടെ ഈ അധാര്‍മ്മിക പ്രവൃത്തിയെ ന്യായീകരിക്കാനെന്നോണം തനിക്കൊന്നും പറയാനില്ലെന്ന നിലപാടിലാണ്‌ സിപിഎം നേതാവ്‌ സീതാറാം യെച്ചൂരി. പക്ഷെ പ്രതിപക്ഷ നേതാവായ അച്യുതാനന്ദന്‍ തെറ്റയല്‍ രാജിവെക്കണമെന്ന ഉറച്ച നിലപാടിലാണ്‌. അദ്ദേഹത്തെ പിന്താങ്ങി സിപിഐ നേതാവ്‌ പന്ന്യന്‍ രവീന്ദ്രനും ദേശീയ ജനാധിപത്യ മഹിളാ ഫെഷറേഷന്‍ നേതാവ്‌ ആനിരാജയും രംഗത്തുവന്നു. തെറ്റയില്‍ രാജിവെച്ചില്ലെങ്കില്‍ യുഡിഎഫിനെതിരെ നടത്തുന്ന പോരാട്ടങ്ങള്‍ക്ക്‌ ധാര്‍മ്മികത ഉണ്ടാകില്ല എന്നും വിഎസ്‌ വിശ്വസിക്കുന്നു.

ഇത്‌ ബ്രേക്കിംഗ്‌ ന്യൂസിന്റെ കാലഘട്ടം മാത്രമല്ല സെന്‍സേഷനലിസത്തിന്റെയും എക്സ്ക്ലുസീവുകളുടെയും കാലമാണ്‌. ലൈംഗികവിഷയങ്ങള്‍ എന്നും ദൃശ്യമാധ്യമങ്ങള്‍ക്ക്‌ ചൂടളള്ള വിഷയമാണ്‌. സാമൂഹ്യ സദാചാര സങ്കല്‍പ്പങ്ങള്‍ ചാനല്‍ മത്സരങ്ങളില്‍ അലിഞ്ഞില്ലാതാകുന്നു. സ്ത്രീയുമായി ലൈംഗികബന്ധം പുലര്‍ത്തുന്ന തെറ്റയിലിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടിരിക്കുകയാണ്‌. ഇതിന്റെ ധാര്‍മ്മികത വിവാദമായിരിക്കുന്നു. അച്ചടിമാധ്യമങ്ങള്‍ക്ക്‌ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്‌. സിനിമക്ക്‌ സെന്‍സര്‍ ബോര്‍ഡുണ്ട്‌. പക്ഷെ ദൃശ്യമാധ്യമങ്ങള്‍ക്ക്‌ ഇന്ന്‌ ഇതിലെല്ലാം സ്വാതന്ത്ര്യമുണ്ട്‌. കുടുംബസദസ്സുകള്‍ക്ക്‌ കാണാന്‍ കൊള്ളാത്ത, കുട്ടികള്‍ ഒരിക്കലും കാണരുതാത്ത പലതും ഇന്ന്‌ ദൃശ്യമാധ്യമങ്ങളില്‍ ദൃശ്യമാണ്‌. ഇന്ന്‌ കൂടിവരുന്ന സ്ത്രീപീഡനങ്ങള്‍ പോലും ദൃശ്യമാധ്യമങ്ങളിലെ സ്ത്രീനഗ്നതാ പ്രദര്‍ശനവും നിഷേധാത്മക സന്ദേശം നല്‍കുന്ന സീരിയലും കാരണമാണെന്ന ആരോപണം നിലവിലുണ്ട്‌. ഇപ്പോള്‍ തെറ്റയിലിന്റെ ലൈംഗികസാഹസ ദൃശ്യങ്ങള്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ ജനങ്ങള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്‌. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ചാനലുകള്‍ക്ക്‌ നോട്ടീസ്‌ നല്‍കിക്കഴിഞ്ഞു. ജനങ്ങളുടെ സദാചാര സങ്കല്‍പ്പങ്ങളുടെ കടയ്‌ക്കല്‍ കത്തിവക്കുന്ന നടപടിയാണ്‌ ചാനലുകള്‍ സ്വീകരിച്ചത്‌. ചാനല്‍ ദൃശ്യങ്ങള്‍ സമൂഹത്തിലുണ്ടാകുന്ന പ്രതികരണങ്ങള്‍ എന്നും ചര്‍ച്ചാവിഷയമായിട്ടുണ്ട്‌. ഒരു സിനിമാനടി തൂങ്ങിമരിച്ചു എന്ന വാര്‍ത്ത കേട്ട്‌ ഒരു ബാലന്‍ തൂങ്ങിമരിച്ചതായി റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. ആത്മഹത്യാ റിപ്പോര്‍ട്ടിംഗ്‌ ആത്മഹത്യാപ്രവണതയുള്ളവര്‍ക്ക്‌ അത്‌ ചെയ്യാന്‍ പ്രചോദനമാകുന്നുവെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. തെറ്റയിലിന്റെ ലൈംഗികസാഹസം രാഷ്‌ട്രീയക്കാര്‍ക്ക്‌ പ്രചോദനമാകാതിരിക്കട്ടെ.

ജോസ്‌ തെറ്റയിലിന്റെ കിടപ്പറദൃശ്യങ്ങള്‍ പോലീസിനും ഒരുപക്ഷെ ചാനലുകള്‍ക്കും കൈമാറിയത്‌ അദ്ദേഹത്തിന്റെ ഇരതന്നെയായിരിക്കാം. പക്ഷെ ഒരു രാഷ്‌ട്രീയനേതാവ്‌ പാലിക്കേണ്ട സദാചാരമൂല്യങ്ങളും സാമൂഹ്യമാന്യതയും ഉണ്ട്‌ എന്നത്‌ സത്യമാണ്‌. അത്‌ പുലര്‍ത്താത്ത ഒരു രാഷ്‌ട്രീയനേതാവിന്റെ അസന്മാര്‍ഗിക പ്രവൃത്തികള്‍ സംപ്രേഷണം ചെയ്ത്‌ പൊതുജനങ്ങളിലെത്തിക്കുന്നത്‌ അശ്ലീലതയുടെ പ്രോത്സാഹനമാണ്‌. ലൈംഗികാരോപണ കേസുകളില്‍ ഇരയുടെ പേരോ മുഖമോ കാണിക്കരുതെന്ന്‌ നിയമമുണ്ട്‌. പക്ഷെ ഇത്തരം സദാചാരലംഘനങ്ങള്‍ കാണിക്കുന്നതിനെ വിലക്കുന്ന നിയമങ്ങള്‍ രൂപീകൃതമായിട്ടില്ല. ഏഷ്യാ പസഫിക്‌ മേഖലയില്‍ വീഡിയോ പ്രദര്‍ശന നിയമങ്ങള്‍ ഏറ്റവും ദുര്‍ബലമായ രാജ്യങ്ങളില്‍ രണ്ടാമത്തേതാണ്‌ ഇന്ത്യ. ദല്‍ഹി കുട്ടബലാല്‍സംഗത്തിനുശേഷം ദല്‍ഹി ബലാത്സംഗ തലസ്ഥാനമായറിയപ്പെടുന്നു. ലൈംഗികാരോപണ-പീഡനങ്ങള്‍ നിത്യവാര്‍ത്തകളാണ്‌. എന്നിട്ടും ഈ വക കാഴ്ചകള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നിയമനിര്‍മ്മാണം നടത്താത്തത്‌ ഗുരുതരമായ വീഴ്ചയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രതിസന്ധികള്‍ മറികടന്ന് സൂര്യ ചിത്രം ‘കറുപ്പ്’ തിയേറ്ററുകളില്‍

Kerala

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് പ്രഖ്യാപിക്കും

India

മാറ്റി വച്ച നീറ്റ് യുജി പരീക്ഷ ജൂൺ 21 ന്; തീരുമാനം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

Kerala

നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്; വീണ്ടും റജിസ്റ്റർ ചെയ്യേണ്ടതില്ല

Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, തെക്ക്- വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം! 12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു, ശിശുരോഗ വിദഗ്ധൻ പിടിയിൽ

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

വലിച്ചെറിഞ്ഞു കളയരുതേ, ചിരട്ടക്കിപ്പോള്‍ ‘പൊന്നുംവില’; രണ്ടുവര്‍ഷം കൊണ്ട് ചിരട്ടവില കൂടിയത് മൂന്നു മടങ്ങ്

കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

കെ. ബാലകൃഷ്ണന്‍ അന്തരിച്ചു

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.