Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സിനോയ്‌ ജോസഫിന്റെ ശബ്ദവഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2013, 08:50 pm IST
in Varadyam

അനുരാഗ്‌ കശ്യപിന്റെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ്‌ ‘ഗ്യാങ്ങ്സ്‌ ഓഫ്‌ വസേപൂര്‍’. 2012 ലെ ദേശീയ ചലച്ചിത്ര പുരസ്ക്കാര പട്ടികയില്‍ ചിത്രം ഇടം പിടിച്ചപ്പോള്‍ മലയാളികള്‍ക്ക്‌ അഭിമാനിക്കാനും, ഓര്‍മ്മിക്കുവാനും ചിലതുണ്ടായിരുന്നു. ഗ്യാങ്ങ്സ്‌ ഓഫ്‌ വസേപൂരിന്റെ ശബ്ദമിശ്രണത്തിന്‌ ദേശീയ പുരസ്ക്കാരം ലഭിച്ചപ്പോള്‍ സിനോയ്‌ ജോസഫ്‌ എന്ന ചെറുപ്പക്കാരനും അത്‌ അഭിമാനമായി, സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച മലയാളികളില്‍ ഒരാള്‍ എന്ന നിലയില്‍. 300 ഓളം ചിത്രങ്ങളാണ്‌ സിനോയ്‌ ഇതുവരെ ചെയ്തിട്ടുള്ളത്‌. ഹിന്ദി, മറാത്തി, തമിഴ്‌, ബംഗാളി തുടങ്ങിയ 12 ലധികം ഭാഷകളില്‍ ശബ്ദമിശ്രണം നടത്തിയ സിനോയി ഇത്രയും കാലം എവിടെ ഒളിച്ചിരിക്കുകയായിരുന്നു എന്നായിരുന്നു പലരുടെയും സംശയം.

ചലച്ചിത്ര മേഖലയില്‍ കഴിഞ്ഞ എട്ട്‌ വര്‍ഷമായി സജീവമാണെങ്കിലും ദേശീയ ചലച്ചിത്ര പുരസ്ക്കാരമാണ്‌ സിനോയിയെ മലയാളികള്‍ക്ക്‌ സുപരിചിതനാക്കിയത്‌. ദേശീയ പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയ ആദാമിന്റെ മകന്‍ അബുവിന്റെ സംവിധായകന്‍ സലിം അഹമ്മദ്‌ സംവിധാനം ചെയ്യുന്ന ‘കുഞ്ഞനന്തന്റെ കട’യിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്‌ സിനോയ്‌ ഇപ്പോള്‍. ഹിന്ദി ചലച്ചിത്രങ്ങളുടെ തിരക്കിലും ആദ്യ മലയാള സിനിമയുടെ ത്രില്ലിലാണ്‌ ഈ ചെറുപ്പക്കാരന്‍.

സിനോയിയുടെ ശബ്ദവഴിയിലൂടെ ഒരു യാത്ര…….

കോട്ടയം ജില്ലയിലെ വെച്ചൂര്‍ സ്വദേശിയാണ്‌ സിനോയ്‌. പഠിച്ചതും, വളര്‍ന്നതും നാട്ടില്‍ തന്നെ. കൊതവറ സെന്റ്‌ സേവിയേഴ്സ്‌ കോളേജിലും, വെച്ചൂര്‍ സെന്റ്‌ മൈക്കിള്‍സ്‌ സ്ക്കൂളിലും വിദ്യാഭ്യാസ ജീവിതം പൂര്‍ത്തീകരിച്ച സിനോയി തൃശൂര്‍ ചേതനാ സൗണ്ട്‌ സ്റ്റുഡിയോയില്‍ സൗണ്ട്‌ എന്‍ജിനിയറിംഗ്‌ കോഴ്സിനു ചേര്‍ന്നു. സംഗീതത്തിനോടുള്ള അളവറ്റ സ്നേഹമാണ്‌ സൗണ്ട്‌ എന്‍ജിനിയറിംഗിലേക്കെത്തിച്ചത്‌. പഠനത്തിനുശേഷം പിന്നീടെന്തെന്ന്‌ ചിന്തിച്ചിരിക്കുമ്പോഴാണ്‌ ചേതനാ സ്റ്റുഡിയോയിയിലെ സ്റ്റാന്‍ലി മുംബൈയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചത്‌. ആദ്യമൊന്നു മടിച്ചെങ്കിലും ദൈവം കുറിച്ചിട്ടതുപോലെ മുംബൈയില്‍ സിനോയിയുടെ പ്രൊഫഷണല്‍ ജീവിതം ആരംഭിച്ചു. കഴിഞ്ഞ എട്ട്‌ വര്‍ഷമായി സിനോയ്‌ മുംബൈയിലാണ്‌. മോഹിത്‌ ഷെട്ടിയുടെ ക്യൂ ലാബാണ്‌ സിനോയിയുടെ പ്രവര്‍ത്തന മണ്ഡലം.

സിനിമയില്‍ ഡബ്ബിങ്‌ ചെയ്താണ്‌ സിനോയ്‌ ആദ്യം അരങ്ങേറ്റം കുറിച്ചത്‌. പിന്നീട്‌ മിക്സിങ്‌ സ്റ്റുഡിയോ ആരംഭിച്ചപ്പോള്‍ അങ്ങോട്ടു മാറുകയായിരുന്നു. മൂന്നര വര്‍ഷം മിക്സിങ്ങില്‍ അസ്റ്റിസ്റ്റന്റായി പ്രവര്‍ത്തിച്ചത്‌ മുന്നോട്ടുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഏറെ ഗുണം ചെയ്തിട്ടുണ്ടെന്ന്‌ സിനോയ്‌ പറയുന്നു. സൗണ്ട്‌ ഡിസൈനറായ കുനാല്‍ ശര്‍മ്മയിലൂടെയാണ്‌ ‘ഗ്യാങ്ങ്സ്‌ ഓഫ്‌ വസേപൂരി’ലേക്ക്‌ സിനോയ്‌ എത്തുന്നത്‌. സംവിധായകന്‍ അനുരാഗ്‌ കശ്യപിനോട്‌ കുനാല്‍ ശര്‍മ്മ തന്നെയാണ്‌ സിനോയിയെ ശബ്ദമിശ്രമണം ഏല്‍പ്പിച്ചിക്കാമെന്ന്‌ നിര്‍ദ്ദേശിച്ചത്‌. രണ്ട്‌ ഭാഗങ്ങളുള്ള സിനിമയില്‍ രണ്ടാമത്തെ ഭാഗമാണ്‌ സിനോയ്‌ ശബ്ദമിശ്രണം നിര്‍വ്വഹിച്ചത്‌. പ്രശസ്ത സൗണ്ട്‌ എന്‍ജിനിയറായ ദീപന്‍ ശങ്കറിന്റെ അസിസ്റ്റന്റായിട്ടായിരുന്നു സിനിമയിലേക്കുള്ള പ്രവേശനം. അദ്ദേഹത്തിന്റെ മരണത്തിനുശേഷം സ്വതന്ത്ര സിനിമകള്‍ ചെയ്തു തുടങ്ങി. 2008ല്‍ പുറത്തിറങ്ങിയ ‘സാസ്‌ ബഹു ഓര്‍ സെന്‍സെക്സ്‌’ എന്ന സിനിമയാണ്‌ സിനോയിയുടെ ആദ്യ സ്വതന്ത്ര സിനിമ. 120 ഓളം സ്വതന്ത്ര സിനിമകളടക്കം 300 ലധികം ചിത്രങ്ങള്‍ ഇപ്പോള്‍ സ്വന്തം പേരിലുണ്ട്‌.

സിനിമയില്‍ മാത്രമല്ല, മറ്റേത്‌ മേഖലയില്‍ ആയാലും ജനങ്ങള്‍ തിരിച്ചറിയാന്‍ പാകത്തിന്‌ സല്‍പ്പേര്‌ ഉണ്ടാക്കണമെന്നാണ്‌ സിനോയിയുടെ പക്ഷം. സിനിമയിലെ കരിയര്‍ ഡെവലപ്പ്‌ ചെയ്യുന്നതിന്‌ ഒരു നോമിനേഷനെങ്കിലും ലഭിച്ചാല്‍ കൊള്ളാമെന്ന്‌ ആഗ്രഹിച്ച സമയങ്ങളും സിനോയിയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്‌. ഗ്യാങ്ങ്സ്‌ ഓഫ്‌ വസേപൂരിന്‌ പുരസ്ക്കാരം ലഭിച്ചതിനുശേഷം സിനിമാ ജീവിതത്തില്‍ നിസ്തുലമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന്‌ സിനോയ്‌ പറയുന്നു. ലോ ബജറ്റ്‌ ചിത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്ന സിനോയിയെ തേടി ബിഗ്‌ ബജറ്റ്‌ ചിത്രങ്ങളും പുരസക്കാരലബ്ധിക്കുശേഷം എത്തിത്തുടങ്ങി.

ഒരിടവേളക്കുശേഷം നടി ശ്രീദേവി അഭിനയിച്ച ചിത്രമായ ‘ഇംഗ്ലീഷ്‌ വിഗ്ലീഷ്‌’. ബോക്സ്‌ ഓഫീസില്‍ ഹിറ്റായ ചിത്രത്തിന്റെ ശബ്ദമിശ്രണം സിനോയിയാണ്‌ നിര്‍വ്വഹിച്ചത്‌. വിജയ്‌ അഭിനയിച്ച തമിഴ്‌ സിനിമ ‘നന്‍പനി’ലും ശബ്ദമിശ്രണം നടത്തി. ഹിന്ദിയില്‍ നിരവധി ഹിറ്റ്‌ ചിത്രങ്ങള്‍ക്ക്‌ ശബ്ദമിശ്രണം നടത്തിയിട്ടുണ്ടെങ്കിലും മലയാളത്തില്‍ മികച്ചൊരു ബ്രേക്കിനായി സിനോയി കാത്തിരിക്കുകയായിരുന്നു. ഹിന്ദിയില്‍ ചില പ്രൊജക്ടുകളുടെ തിരക്കിലായിരിക്കുമ്പോഴാണ്‌ മലയാള സിനിമയില്‍ നിന്നും സിനോയിയെത്തേടി ക്ഷണം എത്തുന്നത്‌. സലിം അഹമ്മദ്‌ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഓസ്കര്‍ പുരസ്ക്കാര ജേതാവ്‌ റസൂല്‍ പൂക്കുട്ടിയാണ്‌ സൗണ്ട്‌ എഡിറ്റിങ്‌ നിര്‍വ്വഹിച്ചിരിക്കുന്നത്‌. സിനോയിയുടെ ഉറ്റ സുഹൃത്താണ്‌ റസൂല്‍ പൂക്കുട്ടി. സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിക്കുന്നവര്‍ പ്രഗല്‍ഭരാണ്‌. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതിന്റെ സന്തോഷവും സിനോയ്‌ മറച്ചുവെച്ചില്ല.

അമ്മ തങ്കമ്മയുടെ അറുപതാമത്‌ പിറന്നാളാഘോഷത്തിനായി നാട്ടിലെത്തുമ്പോള്‍ പുരസ്ക്കാരം ഇരട്ടി മധുരമാണ്‌ തരുന്നത്‌. അമ്മയ്‌ക്കുള്ള തന്റെ പിറന്നാള്‍ സമ്മാനമാണ്‌ പുരസ്ക്കാരമെന്നും സിനോയ്‌ പറഞ്ഞു. പിതാവ്‌ ടി.വി. ജോസഫ്‌ റിട്ട.അദ്ധ്യാപകനാണ്‌. സഹോദരന്‍ സിജുവും, സഹോദരിമാരായ സീമയും, സിന്ധുവും കുട്ടിക്കാലം മുതല്‍ക്കെ പാട്ടുകാരാണ്‌ . ഈ പാരമ്പര്യം തന്നെയാണ്‌ സിനോയിയെ സിനിമയിലെ ശബ്ദവഴിത്താരയിലേക്ക്‌ എത്തിച്ചത്‌. ദേശീയ ചലച്ചിത്ര പുരസ്ക്കാരം ഉള്‍പ്പെടെ തേടിയെത്തിയ ബഹുമതിയും അഗീകാരവുമൊക്കെ തന്റെ മാത്രം പ്രയത്നം കൊണ്ട്‌ സാധിച്ചതല്ല. ഈ വഴിത്താരയില്‍ തന്നോടൊപ്പമുണ്ടായിരുന്ന എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു…സിനോയ്‌ പറഞ്ഞു നിര്‍ത്തി…

ശ്യാമ ഉഷ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

Ernakulam

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

Ernakulam

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

Ernakulam

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.