കൊല്ലം: ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയത് താനാണെന്ന് ബിജൂ രാധാകൃഷ്ണന്‍ പോലീസിനോട് സമ്മതിച്ചു. നടി ശാലുമേനോന്‍ തന്റെ അടുത്ത സുഹൃത്താണെന്നും ബിജു മൊഴി നല്‍കി. കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസില്‍ ബിജു രാധാകൃഷ്ണനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
എ.ഡി.ജി.പിമാരായ ഹേമചന്ദ്രന്‍, വിന്‍സണ്‍ എം.പോള്‍ എന്നിവരാണ് ബിജു രാധാകൃഷ്ണനെ ചോദ്യം ചെയ്യുന്നത്. 2006ലായിരുന്നു ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യ മരിച്ചത്. അന്നു തന്നെ മദ്യത്തില്‍ വിഷം കലര്‍ത്തി തന്റെ മകളെ ബിജു കൊന്നതാണെന്ന് കാണിച്ച് രശ്മിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. പിന്നീട് രശ്മിയുടെ ബന്ധുക്കള്‍ കോടതിയെ സമീപിക്കുകയും ബിജുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് വളരെ വിശദമായി കേസ് അന്വേഷിക്കുകയും നിരവധി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബിജുവിനെ പിടിക്കാന്‍ ക്രൈംബ്രാഞ്ച് പല ശ്രമങ്ങളും നടത്തിയെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. ഇപ്പോള്‍ സോളാര്‍ വിവാദം ഉണ്ടായ സാഹചര്യത്തിലാണ് ബിജുവിനെ തമിഴ്‌നാട്ടില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്യുന്നത്.
രശ്മിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജുവിന്റെ അമ്മ രാജമ്മാളെ പ്രതി പ്രതി ചേര്‍ത്തേക്കും. ചോദ്യം ചെയ്യലിനോട് ബിജു പൂര്‍ണമായും സഹകരിക്കുന്നുണ്ട്. വൈകുന്നേരത്തോടു കൂടി ബിജുവിനെ കൊട്ടാരക്കര കോടതിയില്‍ ഇയാളെ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: