കൊച്ചി: മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. തൃശൂര്‍ പൊറത്തുശേരി സ്വദേശി പ്രമോദ് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് പി. ഭവദാസന്‍ തള്ളിയത്.
കേസിന്റെ സമഗ്ര അന്വേഷണത്തിന് കോടതി ഇടപെടണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. നേരത്തെ വിജിലന്‍സ് കോടതിയും ഇതേ ആവശ്യമുന്നയിച്ചുള്ള ഹര്‍ജി തള്ളിയിരുന്നു. മോഹന്‍ലാലിനെ സിനിമാനടനായ മുന്‍ വനം മന്ത്രി കെ. ബി. ഗണേഷ്കുമാറും വനം ഉദ്യോഗസ്ഥരും ചേര്‍ന്ന് സംരക്ഷിക്കുകയാണെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
വനം വകുപ്പ് മോഹന്‍ലാലിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ നല്കിയ പരാതിയിന്മേല് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് നിലവിലുണ്ടെങ്കിലും മരവിച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഹര്ജിക്കാരന് കേസുമായി ബന്ധമില്ലെന്നും പ്രശസ്തിക്ക് വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും സര്‍ക്കാര്‍ വാദിച്ചു.
ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാന്‍ ഹര്ജിക്കാരന് അര്‍ഹനല്ലാത്ത സാഹചര്യത്തില്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും തള്ളണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: