കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്ന് ബസ് സ്റ്റോപ്പിന്റെ മതില് ഇടിഞ്ഞ് വീണ് വിദ്യാര്‍ഥി അടക്കം രണ്ടു പേര് മരിച്ചു. കണ്ണൂര്‍ വലിയന്നൂരിലും പാനൂരിലുമാണ് അപകടം നടന്നത്. നാലു പേര്‍ക്കു പരിക്കേറ്റു. വലിയന്നൂരില്‍ പ്രേംഗംഗ കോഴിക്കണ്ടി ഹൗസില്‍ കെ.കെ. ഗംഗാധരന് (68) ആണു മരിച്ചത്.
മൊകേരി രാജീവ്ഗാന്ധി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി രോഹിതാണ് പാനൂരിലെ അപകടത്തില്‍ മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: