Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അദ്വാനി രാജി പിന്‍വലിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2013, 10:52 am IST
inIndia

ന്യൂദല്‍ഹി: പാര്‍ട്ടി ഭാരവാഹിത്വങ്ങള്‍ രാജിവച്ച നടപടി മുതിര്‍ന്ന നേതാവ്‌ എല്‍.കെ. അദ്വാനി പിന്‍വലിച്ചതായി ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ്‌ സിംഗ്‌, സുഷമാ സ്വരാജ്‌, നിതിന്‍ ഗഡ്കരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ മോഹന്‍ ഭാഗവതുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ്‌ അദ്വാനി രാജി പിന്‍വലിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്ന്‌ രാജ്നാഥ്‌ സിംഗ്‌ പറഞ്ഞു.

ഇന്നലെ ഉച്ചയ്‌ക്ക്‌ മോഹന്‍ ഭാഗവത്‌ അദ്വാനിയോട്‌ സംസാരിക്കുകയും ബിജെപി പാര്‍ലമെന്ററി ബോര്‍ഡിന്റെ തീരുമാനം അംഗീകരിച്ച്‌ ദേശീയ താത്പര്യങ്ങള്‍ക്കനുസരിച്ച്‌ പാര്‍ട്ടിയെ നയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഭാഗവതിന്റെ ഉപദേശം കൈക്കൊണ്ട്‌ അദ്വാനി രാജി പിന്‍വലിക്കാന്‍ സന്നദ്ധനായെന്നും രാജ്നാഥ്‌ സിംഗ്‌ പറഞ്ഞു.

പാര്‍ട്ടിയെക്കുറിച്ച്‌ അദ്വാനി പ്രകടിപ്പിച്ച ഉത്കണ്ഠ അതേ അളവില്‍ ഉള്‍ക്കൊണ്ട്‌ പരിശോധിക്കുമെന്ന്‌ അദ്ദേഹത്തിന്‌ ഉറപ്പു നല്‍കിയതായും സിംഗ്‌ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ചുമതല ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദിക്ക്‌ നല്‍കിയ തീരുമാനം മാറ്റില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തില്‍ അദ്വാനി പ്രകടിപ്പിച്ച ഉത്കണ്ഠ പാര്‍ട്ടി വൃത്തങ്ങള്‍ കണക്കിലെടുക്കണമെന്ന്‌ അദ്വാനിയുമായി ഏറെ അടുപ്പമുള്ള ജസ്വന്ത്‌ സിംഗ്‌ ആവശ്യപ്പെട്ടു. അദ്ദേഹം ഉയര്‍ത്തിയ ആവശ്യങ്ങള്‍ പാര്‍ട്ടിക്കും രാജ്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്നവയാണ്‌. അവയ്‌ക്ക്‌ ശരിയായ പരിഹാരം ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. പാര്‍ട്ടി തീര്‍ച്ചയായും ആ വിഷയങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യും, ജസ്വന്ത്‌ സിംഗ്‌ കൂട്ടിച്ചേര്‍ത്തു.

ഈ സാഹചര്യത്തില്‍ അദ്വാനിയെപ്പോലുള്ള മുതിര്‍ന്ന നേതാവിന്റെ മാര്‍ഗനിര്‍ദേശം പാര്‍ട്ടിക്ക്‌ വളരെ ആവശ്യമാണെന്ന്‌ മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി. പാര്‍ട്ടി എംപി ഉമാ ഭാരതി അദ്വാനിയെയും പ്രതിപക്ഷ നേതാവ്‌ സുഷമാ സ്വരാജിനെയും ഇന്നലെ രാവിലെ പ്രത്യേകം പ്രത്യേകം കണ്ട്‌ ചര്‍ച്ച നടത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

Kerala

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ വിചാരണ കോടതിയില്‍ കീഴടങ്ങി, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങല്‍

സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുപിയിലെ ഗോരഖ്പൂരിലെ സിദ്ധാര്‍ത്ഥ നഗറില്‍ സംഘടിപ്പിച്ച യുവസംവാദം ആര്‍എസ്എസ് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍ ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) യുവസംവാദത്തില്‍ പങ്കെടുക്കുന്നവര്‍ (വലത്ത്)
India

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

Kerala

പമ്പാവാലി കാളകെട്ടിയില്‍ കാട്ടാനകള്‍ ഇറങ്ങുന്നതില്‍ ആശങ്ക

പുതിയ വാര്‍ത്തകള്‍

പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറക്കുന്നു

ഭഗവാൻ മഹാദേവനെ അധിക്ഷേപിച്ച് പാസ്റ്റർ : സനാതനധർമ്മം ഉപേക്ഷിച്ചവരും പ്രതിഷേധവുമായി രംഗത്ത് ; 500 ഓളം പേർ തിരികെ ഹിന്ദുമതം സ്വീകരിച്ചു

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

ഇവിടെ നിന്ന് ഭക്ഷണം , പക്ഷെ നസീറുദ്ദീൻ ഷായ്‌ക്ക് കൂറ് അയൽരാജ്യത്തോടാണെന്ന് കങ്കണ : വായിൽ എല്ല് കുടുങ്ങിയ നായയെ പോലെയാണ് ഷായെന്ന് പീയുഷ് മിശ്ര

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ ഭക്തർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.