മുത്തച്ഛനോ മുതുമുത്തച്ഛനോ ചെയ്തതായതുകൊണ്ട് ശാസ്ത്രവിരുദ്ധമായ ഒരാചരണം പുലര്‍ത്താന്‍ നമ്മള് ബാധ്യസ്ഥരല്ല. ‘തസ്മാത് ശാസ്ത്ര പ്രമാണം കാര്യാ കാര്യവ്യവസ്ഥി തൗ’ ഈയൊരു ഗീതാവാക്യം നമ്മള് എപ്പോഴും ഓര്‍മിക്കേണ്ടതാണ്. കാര്യാകാര്യങ്ങളുടെ വ്യവസ്ഥിതിയില്‍ ശാസ്ത്രമാണ് പ്രധാനം. സകല ശാസ്ത്രങ്ങളുടെയും മൂലം വേദമാണ്. അപ്പോള്‍ വേദത്തിനനുസൃതമായി, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ വൈദിക ശാസ്ത്രങ്ങള്ക്കനുസൃതമായിട്ടുവേണം ഈ ധര്‍മവ്യവസ്ഥയില്‍ ആചരണങ്ങള്‍ നമ്മള് നിശ്ചയിക്കാന്‍. ഇടക്കാലത്ത് സമൂഹത്തില്‍ നിന്ന് ഈ ശാസ്ത്രബോധം നഷ്ടപ്പെട്ടു. ഒരു മദ്ധ്യകാലഘട്ടത്തില്‍ ഒരുപാട് അനാചാരങ്ങളും ദുരാചാരങ്ങളും സമൂഹശരീരത്തില്‍ വന്നുചേര്‍ന്നിട്ടുണ്ട്. അത്തരം ദുരാചാരങ്ങള്‍ നമ്മുടെ മുത്തച്ഛനോ മുതുമുത്തച്ഛനോ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ ചെയ്തു എന്നുള്ളതുകൊണ്ട് നമ്മള് പുലര്‍ത്താനോ തുടരാനോ ബാധ്യസ്ഥരാകുന്നില്ല. പകരം വൈദികശാസ്ത്രത്തിനനുസരിച്ച് നമ്മുടെ ആചാരങ്ങളെ ശുദ്ധമാക്കി ചെയ്യുക എന്നുള്ളതാണ്. അതിനെ പ്രേരിപ്പിക്കുക എന്നുള്ളതാണ് നമ്മുടെ കര്‍ത്തവ്യം.
– സ്വാമി ചിതാനന്ദപുരി
സമ്പാദകന്‍ :അരുണ്‍പ്രഭാകരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: