ചെന്നൈ: ചെന്നൈയില്‍ നടക്കുന്ന അന്തര്‍ സംസ്ഥാന അത്ലറ്റിക് മീറ്റില്‍ കേരളവും ആതിഥേയരായ തമിഴ്നാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കേരളം 85.5 പോയിന്റുകള്‍ നേടിയപ്പോള്‍ എട്ട് പോയിന്റുകളുടെ വ്യത്യാസത്തില്‍ തമിഴ്നാട് തൊട്ടുപിന്നിലുണ്ട്. തമിഴകത്തിന്റെ യശസ് ഉയര്‍ത്തി ലോങ് ജമ്പില്‍ പ്രവീണ്‍കുമാര്‍ മീറ്റ് റെക്കോര്‍ഡോടെ ചരിത്രനേട്ടം കുറിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കേരളത്തെ അട്ടിമറിക്കാനായി തമിഴ്നാട് കടുത്ത ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ തവണ ഹൈദരാബാദില്‍ നടന്ന മീറ്റില്‍ കേരളം 192 പോയിന്റ് കരസ്ഥമാക്കിയിരുന്നു. 82 പോയിന്റുമായി ഉത്തര്‍പ്രദേശ് രണ്ടാംസ്ഥാനത്തും മൂന്നാം സ്ഥാനത്ത് മഹാരാഷ്ട്രയുമായിരുന്നു. പോയിന്റില്‍ ഏറെ താഴെയായിരുന്ന തമിഴ്നാട് ഇക്കുറി കേരളത്തിന് കടുത്ത വെല്ലുവിളിയാവുകയാണ്.
ആദ്യ ദിനത്തില്‍ കേരളവും തമിഴ്നാടും ഓരോ സ്വര്‍ണം പങ്കിട്ടു. രണ്ടാം ദിവസം കേരളം നാല് സ്വര്‍ണം നേടിയപ്പോള്‍ രണ്ട് സ്വര്‍ണവുമായി തമിഴ്നാട് തൊട്ടുപിന്നിലായി. കേരളം സ്വര്‍ണം നേടിയ ഭൂരിഭാഗം ഇനങ്ങളിലും വെള്ളി മെഡല്‍ തമിഴ്നാടിനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: