Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സര്‍ക്കാരും ഡോക്ടര്‍മാരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2013, 09:11 pm IST
in Vicharam

രോഗപ്രതിരോധ രംഗത്ത്‌ കേരളം ലോകത്തിന്‌ മാതൃകയെന്ന്‌ അഹങ്കരിക്കുന്നവരാണ്‌ സംസ്ഥാനം ഭരിച്ചവരും ഭരിക്കുന്നവരും. എന്നാലിന്ന്‌ ലോകത്തൊരിടത്തും കാണാത്തവിധം ആരോഗ്യരംഗം കുത്തഴിഞ്ഞിരിക്കുകയാണ്‌. കേള്‍പ്പോരും കേള്‍വിക്കാരും ഈ മേഖലയില്‍ ഇല്ലെന്നായിരിക്കുന്നു. പകര്‍ച്ചവ്യാധികള്‍ വരാതിരിക്കാനോ വന്നാല്‍ത്തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാനോ കഴിയാതെ നിസ്സഹായാവസ്ഥയിലായ സര്‍ക്കാര്‍ സംസ്ഥാനത്തിനു തന്നെ നാണക്കേടാണ്‌. തുടച്ചുനീക്കിയെന്ന്‌ ഊറ്റംകൊണ്ടിരുന്ന ചില രോഗങ്ങള്‍ തിരിച്ചുവരുന്നു എന്നുമാത്രമല്ല അതിനെക്കാള്‍ മാരകമായവ പുതുതായെത്തുന്നു.

പലവിധം പനിയാണ്‌ ഇപ്പോള്‍ കേരളത്തെ കീഴടക്കിക്കൊണ്ടിരിക്കുന്നത്‌. അതില്‍ ഡെങ്കിപ്പനിയാണ്‌ ഭയാനകം. കാലവര്‍ഷം കരുത്താര്‍ജിക്കുന്നതോടെ എന്തെല്ലാം മാരികളാണ്‌ അഭിമുഖീകരിക്കേണ്ടി വരിക എന്ന്‌ കണ്ടുതന്നെ അറിയണം. സംസ്ഥാനത്ത്‌ പനിബാധിതരുടെ എണ്ണം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്‌. ഇതുവരെ പത്തുലക്ഷം കവിഞ്ഞെന്ന്‌ ഔദ്യോഗിക കണക്ക്‌. ഓരോദിവസവും ആയിരക്കണക്കിനാളുകളാണ്‌ പകര്‍ച്ചപ്പനി ബാധിച്ചു വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്‌. ഇത്‌ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന പനിബാധിതരുടെ മാത്രം കണക്കാണ്‌.
സംസ്ഥാനത്തെ വിവിധ സ്വകാര്യ ആശുപത്രികളിലെത്തുന്ന രോഗികളുടെ കണക്കുകൂടി പരിശോധിച്ചാല്‍ പനിബാധിതര്‍ ഇതിലും ഇരട്ടിയിലധികം ആകും. സംസ്ഥാനത്ത്‌ ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം കൂടി ആരംഭിച്ചതോടെ ജനങ്ങള്‍ ആകെ ദുരിതത്തിലായി. സമരം പിന്‍വലിച്ചെങ്കിലും ഇത്തരം സാഹചര്യങ്ങള്‍ കൂടുതല്‍ മുതലെടുക്കുന്നത്‌ സ്വകാര്യ ആശുപത്രികളും സ്വകാര്യ ലാബുകാരുമാണ്‌. വന്‍ തുകയാണ്‌ ചികിത്സയ്‌ക്കും പരിശോധനകള്‍ക്കുമായി ഇവര്‍ പാവപ്പെട്ട രോഗികളില്‍ നിന്ന്‌ ഈടാക്കുന്നത്‌.

സംസ്ഥാനത്ത്‌ ഏറ്റവുമധികം പടരുന്നത്‌ ഡെങ്കിപ്പനിയാണ്‌. തെക്കന്‍ ജില്ലകളിലാണ്‌ ഡെങ്കി പടര്‍ന്നുപിടിക്കുന്നത്‌. 2125 പേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചതില്‍ 1500ഉം തിരുവനന്തപുരം ജില്ലക്കാരാണ്‌. സ്ഥിരീകരിച്ചതും അല്ലാത്തതുമായി ഡെങ്കി മരണം 43 ആയി. ഡെങ്കി വൈറസില്‍ ജനിതകമാറ്റം സംഭവിച്ചതായുള്ള റിപ്പോര്‍ട്ട്‌ ആരോഗ്യവകുപ്പ്‌ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. അതിനാല്‍ രോഗം കൂടുതല്‍ മാരകമാകുമെന്നും മരണനിരക്ക്‌ ഉയരുമെന്നും മുന്നറിയിപ്പുണ്ട്‌. പനി ബാധിച്ച്‌ ആശുപത്രിയിലെത്തുന്ന രോഗികളോട്‌ ആദ്യം തന്നെ ഡെങ്കിപ്പനിക്കുള്ള പരിശോധനകളാണ്‌ നിര്‍ദ്ദേശിക്കുന്നത്‌. ജനിതക മാറ്റം വന്ന വൈറസുകള്‍ മാരകമായതിനാല്‍ അന്തരിക രക്തസ്രാവം പെട്ടന്നുതന്നെ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്‌. തലച്ചോറില്‍ വരെ രക്തസ്രാവം ഉണ്ടാകും.
മലപ്പുറം, കോഴിക്കോട്‌ മേഖലകളില്‍ മഞ്ഞപ്പിത്തമാണ്‌ പടരുന്നത്‌. മഞ്ഞപ്പിത്തബാധിതരുടെ എണ്ണം ഇതിനോടകം വന്‍തോതില്‍ ഉയര്‍ന്നു. 283 പേര്‍ക്ക്‌ എലിപ്പനി ബാധിച്ചതില്‍ 18 പേരാണ്‌ മരിച്ചത്‌. മലേറിയ ബാധിതരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്‌. വയറിളക്കരോഗങ്ങള്‍ 16,000 കടന്നപ്പോള്‍ കോളറ പിടിപെട്ടത്‌ 14 പേര്‍ക്കാണെന്നാണ്‌ ഔദ്യോഗിക കണക്കുകള്‍. കൊല്ലത്ത്‌ എച്ച്‌1എന്‍1 ബാധിച്ച ഒരു സ്ത്രീ മരിക്കാനിടയായ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ്‌ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഇതിനിടയിലാണ്‌ ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം നടന്നത്‌.

പകര്‍ച്ചപ്പനി തടയാന്‍ ശക്തവും സത്വരവുമായ നടപടി സ്വീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനങ്ങളെല്ലാം വൃഥാവിലാവുകയാണ്‌. ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്ന നിരവധി ആശുപത്രികള്‍ കേരളത്തിലുണ്ട്‌. അവിടങ്ങളില്‍ നിയമനം നടത്താന്‍ കൂട്ടാക്കിയിട്ടില്ല. എല്ലായിടത്തും ഡോക്ടര്‍മാരും മരുന്നും ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടുമില്ല. ആരോഗ്യരംഗത്ത്‌ ഏറ്റവും കൂടുതല്‍ ശ്രദ്ധപതിയേണ്ട സമയത്താണ്‌ ഡോക്ടര്‍മാരുടെ സമരവുമുണ്ടായത്‌ എന്നത്‌ നിസ്സാരമായി കണ്ടുകൂടാ. ഡോക്ടര്‍മാരുടെ ആശങ്ക നീക്കാനും നല്‍കിയ ഉറപ്പുപാലിക്കാനും സര്‍ക്കാരിന്‌ ബാധ്യതയുണ്ട്‌. അതിനായി സമരവും സമ്മര്‍ദ്ദവും ചെലുത്തുന്നതും തെറ്റല്ല. എന്നാല്‍ സംസ്ഥാനം പകര്‍ച്ചവ്യാധിയില്‍ പകച്ചുനില്‍ക്കുമ്പോള്‍ ഉത്തരവാദിത്തം നിര്‍വഹിക്കാതെ മാറി നില്‍ക്കുന്നത്‌ മാപ്പര്‍ഹിക്കാത്ത തെറ്റാണ്‌. അത്‌ അംഗീകരിക്കാനോ ന്യായീകരിക്കാനോ സാധ്യമല്ല. മഴ കനക്കുമ്പോള്‍ മാലിന്യങ്ങള്‍ അഴുകി ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുമെന്ന്‌ തിരിച്ചറിഞ്ഞ്‌ നടപടി സ്വീകരിക്കാത്ത സര്‍ക്കാരിനെപ്പോലെ തന്നെ രോഗം പടരുമ്പോള്‍ ഡോക്ടര്‍മാര്‍ ചെയ്യുന്നതും മഹാ അപരാധമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐ.എസ്.ഐ വീണ്ടും പണിതുടങ്ങി; പാക് ചാരന്മാര്‍ക്ക് പണമെത്തിച്ചത് മഹാരാഷ്‌ട്ര സ്വദേശി, അറസ്റ്റ്‌

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

India

2027ൽ ഉത്തർപ്രദേശ് പിടിച്ചെടുക്കും, 2029ൽ രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും ; ‘ സ്വപ്ന പദ്ധതികൾ ‘ പ്രഖ്യാപിച്ച്  രാജേന്ദ്ര പാൽ ഗൗതം

Football

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

Kerala

വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: പോലീസ്

പുതിയ വാര്‍ത്തകള്‍

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് മനീഷ് തിവാരി പാർട്ടി വിടാൻ ഒരുങ്ങുന്നു? കോൺഗ്രസിന് കനത്ത തിരിച്ചടി !

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.