Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കെട്ടഴിച്ചുവിട്ട ശരീരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2013, 09:16 am IST
inVaradyam

വായുനിറച്ച ബലൂണിന്റെ കെട്ടഴിച്ചു വിട്ടാല്‍ എന്തു സംഭവിക്കും…ഏതാനും നിമിഷത്തിനുള്ളില്‍ വായു പുറത്തേക്കുപോയി ബലൂണ്‍ ചുരുങ്ങുന്നു. എന്നാല്‍ ബലൂണ്‍പോലെ വീര്‍ത്തുപോയ മനുഷ്യന്റെ ശരീരത്തെ കെട്ടഴിച്ച്‌ വിട്ട്‌ ചുരുക്കാന്‍ സാധിക്കുമോ?… എന്താ ചിന്തിക്കാന്‍ പോലും കഴിയുന്നില്ല, അല്ലേ…

ഏതാനും മാസങ്ങള്‍ കൊണ്ട്‌ പൊണ്ണത്തടി കുറയ്‌ക്കാമെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ സ്റ്റീഫന്‍ ഗുഡ്‌വിന്‍. 39 വയസ്സുള്ള ഗുഡ്‌വിന്‍ ഒരു വര്‍ഷം കൊണ്ട്‌ കുറച്ചത്‌ പകുതിയോളം വണ്ണം. 54 ഇഞ്ചായിരുന്ന ഉദരമിപ്പോള്‍ 34 ഇഞ്ചിലെത്തി. അത്ഭുതം സംഭവിച്ചത്‌ ഒരു വര്‍ഷം കൊണ്ട്‌. ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അതേപടി അനുസരിക്കുകയും ഒപ്പം സ്വപ്രയത്നവും കൊണ്ടാണ്‌ ഗുഡ്‌വിന്‍ ഇത്‌ സാധിച്ചത്‌. 71 വയസ്സുള്ള ഗുഡ്‌വിന്റ പിതാവ്‌ പറയുന്നു, “ഞങ്ങള്‍ക്ക്‌ മകനെ നഷ്ടപ്പെടുമെന്നാണ്‌ വിചാരിച്ചത്‌, എന്നാല്‍ അവന്‍ അത്ഭുതകരമായി ജീവിതത്തിലേക്ക്‌ തിരിച്ചു വന്നിരിക്കുന്നു”.

“ആദ്യമൊന്നും ആഹാരകാര്യത്തില്‍ ഞാന്‍ ശ്രദ്ധിക്കാറില്ലായിരുന്നു, ആരു പറഞ്ഞാലും കേള്‍ക്കാന്‍ കൂട്ടാക്കിയതുമില്ല. എനിക്ക്‌ തോന്നുംപോലെ നടക്കും. രക്ഷകര്‍ത്താക്കളുടെ ഉത്കണ്ഠ കാര്യമാക്കിയിരുന്നില്ല. എന്തിനധികം പറയണം എന്റെ വണ്ണം കൂടുന്നതുപോലും മുമ്പ്‌ ഗൗനിക്കില്ലായിരുന്നു”- ഗുഡ്‌വിന്‍ പറയുന്നു. ഒരു നിയന്ത്രണവുമില്ലാതെയുള്ള ഭക്ഷണം പൊണ്ണത്തടിയനാക്കി. മൈക്രോ ഒവനില്‍ വച്ചിരിക്കുന്ന ഭക്ഷണവും കൊഴുപ്പുള്ളതും പതവരുന്നതുമായ ശീതപാനീയങ്ങളും അമിതമായി ഉപയോഗിക്കുമായിരുന്നു.

എന്നാല്‍ പൊണ്ണത്തടിയനായതോടെ കാര്യങ്ങള്‍ ആകെ മാറി. മറ്റുള്ളവര്‍ കളിയാക്കുന്നത്‌ ഭയന്ന്‌ വീട്ടില്‍ നിന്നു പോലും പുറത്തിറങ്ങാതെയായി. അങ്ങനെ വീട്ടിലിരുന്ന്‌ തുടങ്ങിയതോടെ സ്റ്റീഫന്‍ ഗുഡ്‌വിനു ന്യുമോണിയയും പിടിപ്പെട്ടു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക്‌ പോവാനായി തിടുക്കം കൂട്ടി. പക്ഷേ അമിതവണ്ണം കാരണം മുറിയുടെ വാതില്‍ കടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ്‌ താനെന്ന്‌ ഗുഡ്‌വിന്‍ അപ്പോഴാണ്‌ മനസ്സിലാക്കുന്നത്‌.

മെഡിക്കല്‍ വിദഗ്ധന്റെ സഹായത്തോടെ അഗ്നിശമന സേനാവിഭാഗത്തെ വിളിച്ചു വരുത്തി നന്നേ പാടുപെട്ട്‌ ഒരു വിധത്തില്‍ ഗുഡ്‌വിനെ ആംബുലന്‍സില്‍ കയറ്റുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ പ്രധാന നഗരമായ നൊട്ടിങ്കഹത്തിലെ ക്യൂന്‍സ്‌ മെഡിക്കല്‍ സെന്ററില്‍ ഗുഡ്‌വിനെ എത്തിച്ചു. അടിയന്തരമായി അമിതവണ്ണം കുറച്ചില്ലെങ്കില്‍ രോഗി മരിച്ചു പോകുമെന്ന്‌ ഗുഡ്‌വിനെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ വിധിയെഴുതി. അങ്ങനെ 2011 ഒക്ടോബറില്‍ ചികില്‍സ ആരംഭിക്കുകയായിരുന്നു. അപ്പോഴാണ്‌ വീണ്ടും വീണ്ടും സുഖകരമല്ലാത്ത വിവരങ്ങള്‍ പുറത്തു വരുന്നത്‌. ന്യുമോണിയയ്‌ക്ക്‌ പുറമേ വിവിധയിനം ഡയബറ്റിക്ക്‌ അസുഖങ്ങളും മറ്റ്‌ അനേകം രോഗങ്ങളും പിടിപെട്ടിരുന്നു. നാളത്തെ പ്രഭാതം കാണാന്‍ സാധിക്കുമൊ എന്ന ആശങ്കയിലായിരുന്നു അന്നൊക്കെ ഓരോ ദിവസവും തള്ളി നീക്കിയത്‌.

ഡോക്ടര്‍മാരും മറ്റും നല്‍കിയ പ്രേരണയും പിന്തുണയും ജീവിതത്തിലേക്ക്‌ മടങ്ങി വരാന്‍ കഴിയുമെന്ന അത്മവിശ്വാസമേകി. ചികില്‍സയുടെ ആദ്യപടിയായി ഉദരസംബന്ധമായ ശസ്ത്രക്രിയ ചെയ്തു. വികസിച്ച ആമാശയത്തെ ശസ്ത്രക്രിയയിലൂടെ ചുരുക്കുകയായിരുന്നു ഡോകടര്‍മാര്‍. 12 മാസത്തെ ക്രമമായ ജീവിതം, പോഷകാഹാരങ്ങളും വ്യായാമവും കൃത്യമാക്കി. ഒഴിവുസമയങ്ങളില്‍ ആഴ്ചയില്‍ നാല്‌ ദിവസമെങ്കിലും ഓടാന്‍ പോയിത്തുടങ്ങി. ഇങ്ങനെ നിരന്തരമായ പ്രയത്നത്തിനൊടുവില്‍ പൊണ്ണത്തടി പകുതി കുറഞ്ഞു.

54 ഇഞ്ചില്‍ നിന്നും 34 ഇഞ്ചിലേക്ക്‌ എത്തുകയായിരുന്നു ഈ കഠിനപ്രയത്നത്തിന്റെ ഫലം. അങ്ങനെ വെറും 12 മാസം കൊണ്ട്‌ 20 ഇഞ്ചാണ്‌ സ്റ്റീഫന്‍ ഗുഡ്‌വിന്‍ കുറച്ചത്‌. താന്‍ ഇപ്പോള്‍ രോഗമുക്തനാണെന്നും കൂടുതല്‍ ഉത്സാഹവാനാണെന്നും ഗുഡ്‌വിന്‍ പറയുന്നു. പക്ഷേ ഗുഡ്‌വിന്‍ വലിയ ഒര പാഠമാണ്‌. അമിതമായ ആഹാരശീലവും വ്യായാമക്കുറവുമുള്ള ലോകത്തിലെ എല്ലാവര്‍ക്കുമുള്ള പാഠം.

ഭൃഗു രാമന്‍ എസ്‌.ജെ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

Kerala

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.