വന്കൊടുമുടിയായ എവറസ്റ്റ് അതിസാഹസികമായി കീഴടക്കിയവരെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഒറ്റക്കാലുമായി അരുണിമ സിന്‍ഹ, 81 കാരനായ യുച്ചീറോ മിയൂറ, കൊടുമുടിയുടെ ഇരുവശങ്ങളിലും കൂടി കയറി മുകളിലെത്തിയ ഡേവിഡ് ലിയാനോ.. ഇതിനിടെ എവറസ്റ്റുമായി ബന്ധപ്പെട്ട പുതിയൊരു റെക്കോഡു കൂടി. ലോകപ്രശസ്തമായ എവറസ്റ്റ് മാരത്തോണില്‍ വനിതകളുടെ മത്സരത്തില്‍ ഒന്നാമതെത്തിയത് മൂന്ന് മാസം ഗര്‍ഭിണിയായ അംഗ് ദാമി ഷെര്‍പ എന്ന 44കാരി. ആറ് മണിക്കൂറും രണ്ട് മിനിട്ടും പത്ത് സെക്കന്‍ഡും എടുത്താണ് ദാമി ഫസ്റ്റ് റണ്ണര്‍ അപ്പായത്. ബുധനാഴ്ച്ചയായിരുന്നു മത്സരം.
സമ്മാനത്തുകയായി 50,000 രൂപയാണ് ദാമിക്ക് ലഭിച്ചത്. എഡ്മണ്ട് ഹിലാരിയും ടെന്‍സിംഗ് നോര്‍ഗേയും എവറസ്റ്റ് കീഴടക്കിയതിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെയാണ് ഒരു ഗര്‍ഭിണിയായ സ്ത്രീ ഇങ്ങനെയൊരു നേട്ടം കൈവരിച്ചത്. 2006 ല്‍ 42.2 കിലോമീറ്റര്‍ മാരത്തോണില്‍ പങ്കെടുത്തും ദാമി ഒന്നാമതെത്തിയിരുന്നു.
ഗര്‍ഭിണിയായതിനാല്‍ ഭര്‍ത്താവും മകനും മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തന്നെ നിരുത്സാഹപ്പെടുത്തിയിരുന്നു എന്നും എന്നാല്‍ ഒരു ഡോക്ടറെ കണ്ട് അഭിപ്രായം തേടിയതിന് ശേഷമാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു. ഓടുന്നത് കൊണ്ട് പ്രശ്നമില്ലെന്ന് സ്വയം തോന്നുന്നുണ്ടെങ്കില്‍ ധൈര്യമായി മത്സരത്തില്‍ പങ്കെടുത്തുകൊള്ളാനായിരുന്നു ഡോക്ടറുടെ ഉപദേശമെന്നും ദാമി കൂട്ടിച്ചേര്‍ത്തു.
മൂന്ന് കുട്ടികളും ഒരു പേരക്കുട്ടിയുമുണ്ട് ദാമി ഷെര്പ്പക്ക്. അമ്മ എന്തായാലും ഓടിയേ അടങ്ങൂ എന്ന് മനസ്സിലായപ്പോള്‍ അല്‍പ്പസ്വല്‍പ്പം പരിശീലനം നടത്താനുള്ള സ്വാതന്ത്ര്യമൊക്ക മക്കള്‍ നല്കി. സ്വന്തം വീട്ടില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ഗര്‍ഭിണിയായ ദാമി പരിശീലനം നടത്തി ഒന്നാമതെത്തുകയായിരുന്നു. വീട്ടില്‍ നിന്ന് നംച്ചേ ബസാര്‍ വരെയുള്ള നാല് കിലോമീറ്റര്‍ ഓടിയായിരുന്നു പരിശീലനം. മാരത്തോണ്‍ ഇവന്റുകളില്‍ ഏറ്റവും ശ്രമകരമെന്ന് അറിയപ്പെടുന്നതാണ് എവറസ്റ്റ് മാരത്തോണ്‍. ലോകത്തിലെ ഏറ്റവും വലിയ മാരത്തോണും ഇത് തന്നെയാണ്. 5184 അടി ഉയരത്തിലുള്ള നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാമ്പായ ഗോരഖ് ഷെപ്പായിരുന്നു സ്റ്റാര്‍ട്ടിംഗ് പോയിന്റ്. നംച്ചേ ബസാറിലെ ഷെര്‍പ്പ ടൗണിലാണ് എത്തേണ്ടത്. ഏറെ അപകടം പിടിച്ച പ്രദേശത്തുകൂടി കടക്കേണ്ടത് 42 കിലോമീറ്ററായിരുന്നു. എന്തായാലും ഗര്‍ഭാവസ്ഥയില്‍ ഇരിക്കുന്നിടത്ത് നിന്ന് അനങ്ങാന്‍ പേടിക്കുന്നവര്‍ക്കും പത്ത് മാസവും കിടക്കയില്‍തന്നെ കഴിച്ചു കൂട്ടുന്നവര്‍ക്കും വലിയൊരു സന്ദേശം നല്കിക്കഴിഞ്ഞിരിക്കുന്നു അംഗ് ദാമി ഷെര്പയെന്ന നാല്‍പ്പത്തിരണ്ടുകാരി. പണ്ടേ ദുര്‍ബല; പിന്നെ ഗര്‍ഭിണിയും എന്നൊക്കെ സ്ത്രീകളെ പറഞ്ഞിരുന്നവര്‍ കരുതിയിരിക്കുക. നദിയും നദവു(പര്വതംാമെല്ലാം സ്ത്രീശക്തിക്കു മുന്നില്‍ കീഴടങ്ങുന്ന കാലമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: