ലണ്ടന്‍: ക്രിക്കറ്റിനെ അഴിമതിയില്‍ നിന്ന് രക്ഷിക്കാന്‍ ഇന്ത്യയില്‍ വാതുവയ്‌പ്പ് നിയമവിധയമാക്കണമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും പ്രശസ്ത കമന്റേറ്ററുമായ ജെഫ്രി ബോയ്‌ക്കോട്ട്. ഐപിഎല്‍ ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ബോയ്കോട്ടിന്റെ നിര്‍ദേശം.
ഇന്ത്യയില്‍ വാതുവയ്‌പ്പ് നിയമവിധേയമാക്കണം. അതിലൂടെമാത്രമേ ഒത്തുകളി പൂര്‍ണമായും ഇല്ലായ്മ ചെയ്യാനാവു. വാതുവയ്‌പ്പ് നിയമവിരുദ്ധമാണ്. അതിനാലാണ് ജനങ്ങള്‍ അതു ചെയ്യുന്നത്, അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയില്‍ ബിയര്‍ നിരോധിച്ച കാലത്ത് നിരവധിപേര്‍ നിയമം ലംഘിച്ച് അതു കുടിച്ചിരുന്നു. ബിയര്‍ കച്ചവട മാഫിയയും രംഗത്തെത്തി. ജനങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം നിയമവിരുദ്ധമെന്നു പറഞ്ഞ് തടഞ്ഞാല്‍ വാതുവയ്‌പ്പും ഒത്തുകളിക്കാരുമൊക്കെ വാഴുന്ന സമൂഹത്തിന്റെ മോശം രൂപം നിങ്ങള്‍ക്കു ലഭിക്കും, ബോയ്‌ക്കോട്ട് പറഞ്ഞു.
ഇന്ത്യയില്‍ വാതുവയ്‌പ്പിന് നിയമ പരിരക്ഷ നല്‍കണമെന്ന നിര്‍ദേശം പലരും മുന്നോട്ടുവച്ചിട്ടുണ്ട്. കുതിരപ്പന്തയം പോലെ ക്രിക്കറ്റിലെ വാതുവയ്‌പ്പിന് അനുമതി നല്‍കിയാല്‍ അഴിമതി ഒരുപരിധിവരെ തടയാന്‍ സാധിക്കും. ഇക്കാര്യംപറയുമ്പോള്‍ ഇഷ്ടമില്ലാത്തതെന്തോ ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് ഇന്ത്യന്‍ ഭരണകൂടം കരുതുന്നതെന്നും ബോയ്‌ക്കോട്ട് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: