Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജൈവവൈവിധ്യ ശൃംഖലകള്‍ നശിച്ചാല്‍ കേരളം മരുഭൂമിയാകും: തെക്കടം സുദര്‍ശന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2013, 10:29 pm IST
in Kollam

അഞ്ചല്‍: ഇന്ത്യയിലെ ജൈവവൈവിധ്യത്തിന്റെ ഏറിയ പങ്കും നിലനില്‍ക്കുന്നത്‌ കേരളം ഉള്‍പ്പെടുന്ന പശ്ചിമഘട്ടത്തിലാണെന്നും നമ്മുടെ ജൈവവൈവിധ്യശൃംഖലകള്‍ നശിച്ചാല്‍ കേരളം മരുഭൂമിയായി മാറുമെന്നും ഹിന്ദുഐക്യവേദി സംസ്ഥആന സെക്രട്ടറി തെക്കടം സുദര്‍ശന്‍ പറഞ്ഞു.

ആറന്മുളയെ രക്ഷിക്കൂ, കേരളത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി ഹിന്ദുഐക്യവേദി സംഘടിപ്പിക്കുന്ന വാഹനപ്രചരണജാഥ നയിച്ചെത്തിയ അദ്ദേഹം അഞ്ചലില്‍ നടന്ന സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിശാബോധം നഷ്ടപ്പെട്ട ഭരണകര്‍ത്താക്കള്‍ നാടുഭരിച്ചതിന്റെ ഫലമായി ഇന്ന്‌ ഭൂമിയിലെ മൂന്നിലൊന്ന്‌ വിഭാഗം ജീവികള്‍ വംശനാശത്തിലാണ്‌. ജൈവവൈവിധ്യസംരക്ഷണത്തിനുവേണ്ടിയുള്ള ഐക്യരാഷ്‌ട്രസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്ന ഡോ.ജയ്ന്‍ സ്മാര്‍ട്ട്‌ പറയുന്നത്‌ നാല്‍പ്പത്തിയേഴായിരം സസ്യ-ജീവികളില്‍ പതിനേഴായിരത്തിഇരുന്നൂറ്റിതൊണ്ണുറ്റൊന്നും ഇന്ന്‌ വംശനാശഭീഷണിയിലാണ്‌ എന്നാണ്‌. കരജീവികളില്‍ മുപ്പതും സസ്യങ്ങളില്‍ എഴുപതും ഇഴജന്തുക്കളില്‍ മുപ്പത്തഞ്ചും മത്സ്യങ്ങളില്‍ മുപ്പത്തേഴും പക്ഷികളില്‍ പന്ത്രണ്ടും ശതമാനം വംശനാശത്തിലാണ്‌. ഏതാനും വര്‍ഷം മുമ്പ്‌ വരെയുണ്ടായിരുന്ന ഇഴജന്തുക്കളില്‍ 22 ഇനം ഭൂമുഖത്ത്‌ നിന്നും അപ്രത്യക്ഷമായി. 160 തരം ഇയാംപാറ്റകളും ചിത്രശലഭങ്ങളും ഇല്ലാതായി. ഒച്ച്‌ വര്‍ഗ്ഗത്തില്‍പെട്ട നത്തയ്‌ക്ക, ചെറിയതോട്ടുമീനുകളായ പരല്‍, വരാല്‍, നെടുമീന്‍ എന്നിവയും സംസ്ഥാനത്ത്‌ മാത്രം കാണപ്പെട്ട പ്രത്യേകഇനം തവളകളും ഇന്നില്ല. വംശനാശപട്ടികയില്‍ നമ്മുടെ നെയ്‌മീനും ഉള്‍പ്പെടുന്നു.

കുളത്തൂപ്പുഴ, തെന്മല ഉള്‍പ്പെടെയുള്ള വനങ്ങളില്‍ ആസൂത്രിത അഗ്നിബാധയുണ്ടാക്കുന്നതായി തെക്കടം ആരോപിച്ചു. വനസംരക്ഷണപ്രവര്‍ത്തനങ്ങള്‍ വേണ്ടവിധം നടത്തുന്നില്ല. കുളത്തൂപ്പുഴയാറില്‍ ബണ്ട്‌ കെട്ടി ആറിനെ സംരക്ഷിക്കണമെന്ന ആവശ്യത്തോട്‌ സ്ഥലം എംഎല്‍എ പുറംതിരിഞ്ഞുനില്‍ക്കുകയാണ്‌. അനധികൃതമായി നിലംനികത്തുന്നതിനും തണ്ണീര്‍തടങ്ങള്‍ നശിപ്പിക്കുന്നതിനും ഭരണാധികാരികള്‍ തന്നെ കൂട്ടുനില്‍ക്കുന്നതായി ആറന്മുള വിമാനത്താവളപദ്ധതിയെ പരാമര്‍ശിച്ച്‌ തെക്കടം ചൂണ്ടിക്കാട്ടി.

പട്ടികജാതി-വര്‍ഗവിഭാഗങ്ങളെ കോളനികളിലും പുറമ്പോക്കുകളിലും തളച്ചിടുന്നതും വലിയ പാരിസ്ഥിതികപ്രശ്നമാണെന്നും അതിനാലാണ്‌ അരിപ്പ ഭൂസമരം പരിസ്ഥിതി സമരമായി ഐക്യവേദി കാണുന്നതെന്നും തെക്കടം പറഞ്ഞു. ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ്‌ കെ.രാധാകൃഷ്ണന്‍, സംഘടനാ സെക്രട്ടറിമാരായ പുത്തൂര്‍ തുളസി, മഞ്ഞപ്പാറ സുരേഷ്‌, കെ.വി.സന്തോഷ്ബാബു, വാളത്തുംഗല്‍ അശോകന്‍, എസ്‌.വിജയമോഹന്‍, കൊച്ചുനാരായണന്‍, ശശിധരന്‍പിള്ള, ബി.ശൈലേന്ദ്രന്‍ എന്നിവര്‍ ജാഥക്ക്‌ നേതൃത്വം നല്‍കി.

പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ ജനമനസാക്ഷി ഉണര്‍ത്തി ഹിന്ദുഐക്യവേദി നടത്തുന്ന നടത്തുന്ന പരിസ്ഥിതിസംരക്ഷണയാത്രക്ക്‌ കിഴക്കന്‍മേഖലയില്‍ ഉജ്വലവരവേല്‍പ്പാണ്‌ ലഭിച്ചത്‌. ആലഞ്ചേരി, കുളത്തൂപ്പുഴ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക്‌ ശേഷം അരിപ്പയിലെ ആദിവാസി സമരഭൂമിയിലും ജാഥ എത്തിച്ചേര്‍ന്നു. അരിപ്പ സമരഭൂമിയില്‍ സമരനേതാക്കളായ പി.കെ.തങ്കപ്പന്‍, അബ്ദുല്‍ സലാം, രതീഷ്‌ തുടങ്ങിയവര്‍ ജാഥയെ സ്വീകരിച്ചു. വൈകിട്ട്‌ ആറിന്‌ അഞ്ചലില്‍ യാത്രക്ക്‌ സ്വീകരണം നല്‍കി. ജില്ലയിലെ രൂക്ഷമായ പരിസ്ഥിതി വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ്‌ ജാഥ. പത്തനാപുരം, കലഞ്ഞൂര്‍, കൂട്‌ എന്നിവിടങ്ങളിലെ അനധികൃത പാറമടകള്‍ സൃഷ്ടിക്കുന്ന ജീവല്‍പ്രശ്നങ്ങളും കിഴക്കന്‍മേഖലകളിലെ വനനശീകരണം, കല്ലടയാര്‍, കുളത്തൂപ്പുഴയാര്‍, ഇത്തിക്കരയാര്‍ എന്നിവയുടെ കയ്യേറ്റം അറയ്‌ക്കല്‍ മലമേല്‍ കയ്യേറ്റങ്ങള്‍, വ്യാപകമായ നിലംനികത്തലും അനധികൃത കുന്നിടിക്കലും അരിപ്പയിലെ ആദിവാസി ഭൂസമരം, ശാസ്താംകോട്ട തടാകസംരക്ഷണം എന്നിവയാണ്‌ പ്രധാനമായും യാത്രയില്‍ ഉന്നയിക്കുന്നത്‌. യാത്ര 25ന്‌ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

പുതിയ വാര്‍ത്തകള്‍

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.