Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മതന്യൂനപക്ഷമെന്ന പേരില്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2013, 11:35 pm IST
in Vicharam

ഭൂരിപക്ഷ സമുദായങ്ങള്‍ സാമൂഹ്യനീതിക്കുവേണ്ടി സംഘടിക്കുമ്പോള്‍ അവരുടേതുകൂടിയായ നികുതിപ്പണവും അവര്‍ ദേവന്‌ അര്‍പ്പിക്കുന്ന കാണിക്കപ്പണവും കവര്‍ച്ച ചെയ്ത്‌ ന്യൂനപക്ഷമെന്ന പേരില്‍ ഭരണത്തില്‍ കയറിപ്പറ്റി സ്വന്തം മതത്തെ വളര്‍ത്തുന്നവര്‍ ഭൂരിപക്ഷ സമൂഹം വര്‍ഗീയ ധ്രൂവീകരണം നടത്തുന്നു എന്നു പറഞ്ഞ്‌ വിലപിക്കുകയാണ്‌. ഏകകക്ഷി ഭരണം പോയി കൂട്ടുകക്ഷി ഭരണം വന്നപ്പോള്‍ ഭരണം കൂടുതല്‍ മെച്ചപ്പെടും എന്ന്‌ സ്വപ്നം കണ്ട ജനങ്ങള്‍ നിരാശരാകുകയും നേരിയ ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ കയറിയവരില്‍ ചിലര്‍ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി എല്ലാ നീതിയേയും നിഷേധിച്ച്‌ അവിഹിതമായി പലതും നേടുകയും ചെയ്തു.

സ്വാതന്ത്ര്യം കിട്ടി രാജ്യം ഷഷ്ഠിപൂര്‍ത്തി ആഘോഷിച്ചിട്ടും ഭരണഘടന വിഭാവന ചെയ്ത മതേതര രാഷ്‌ട്രത്തില്‍ ജാതി-മത വ്യവസ്ഥകള്‍ അവസാനിപ്പിക്കാതെ രാഷ്‌ട്രീയക്കാരും മതസംഘടനകളും ചേര്‍ന്ന്‌ നിലവിലെ വ്യവസ്ഥകള്‍ തുടര്‍ന്നും നിലനിര്‍ത്താന്‍ ഓര്‍ഡിനന്‍സ്‌ ഇറക്കിയും കമ്മീഷനുകളെ നിയമിച്ചും ശ്രമിച്ചുകൊണ്ടിരിക്കുന്നു. മന്‍മോഹന്‍സിംഗിന്റെ സച്ചാറും അച്യുതാനന്ദന്റെ പാലൊളി കമ്മറ്റികളും ചെയ്തത്‌ ഈ പ്രോത്സാഹനങ്ങള്‍ ആണ്‌. കപട മതേതരന്മാര്‍ ജാതിയെ ഇന്ത്യയുടെ ഒഴിച്ചുകൂടാനാകാത്ത വ്യവസ്ഥിതിയും ന്യൂനപക്ഷമെന്നാല്‍ മുസ്ലിമും ആണെന്ന്‌ വ്യാഖ്യാനിച്ച്‌ ഭരിക്കുന്നു.

മുസ്ലിം എന്ന മതപ്പേരുള്ള രാഷ്‌ട്രീയ പാര്‍ട്ടി കപട മതേതര പാര്‍ട്ടികളുടെ കൂടെ ചേര്‍ന്ന്‌ സമ്മര്‍ദ്ദതന്ത്രങ്ങള്‍ പയറ്റി നാലഞ്ചുപതിറ്റാണ്ടായി ന്യൂനപക്ഷ പദവി ദുരുപയോഗപ്പെടുത്തി അവിഹിത മാര്‍ഗങ്ങളിലൂടെ പലതും നേടിക്കൊണ്ടിരിക്കുന്നു. രാഷ്‌ട്ര പുരോഗതിയ്‌ക്കുവേണ്ടി ഭൂരിപക്ഷ സമൂഹം ജനസംഖ്യാ വളര്‍ച്ചാ നിരക്ക്‌ കുറച്ചുകൊണ്ടുവരുമ്പോള്‍ മുസ്ലീം സമൂഹം “വാ കീറിയ തമ്പുരാന്‍ വയറുനിറപ്പാന്‍ നല്‍കും” എന്ന വിശ്വാസത്തില്‍ ജനസംഖ്യാ വിസ്ഫോടനം തന്നെ നടത്തിക്കൊണ്ടിരിക്കുന്നതായിട്ടാണ്‌ 2011 ലെ ജനസംഖ്യാ കണക്കില്‍ പോലും കാണിക്കുന്നത്‌. ‘നാം രണ്ട്‌ നമുക്ക്‌ രണ്ട്‌’ എന്ന മുദ്രാവാക്യത്തില്‍നിന്നും നാം ഒന്ന്‌ നമുക്ക്‌ ഒന്ന്‌ എന്ന മുദ്രാവാക്യത്തിലോട്ട്‌ മാറിയത്‌ മുസ്ലിം സമുദായം അവഗണിച്ചു. ഇതൊന്നും പോരാഞ്ഞ്‌ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം മധുരപ്പതിനാറിലേയ്‌ക്ക്‌ താഴ്‌ത്തി. അങ്ങനെ എണ്ണം പെരുക്കിയ ബലത്തില്‍ ജില്ല വാങ്ങി, ജനപ്രതിനിധികളുടെ എണ്ണം കൂട്ടി മന്ത്രിമാരെ പിടിച്ചുവാങ്ങി.
മതസ്ഥാപനങ്ങള്‍ക്ക്‌ സഹായം, മദ്രസാ അധ്യാപകര്‍ക്ക്‌ ശമ്പളം, പെന്‍ഷന്‍, സച്ചാര്‍-പാലൊളി കമ്മറ്റികളില്‍ കൂടി മുസ്ലിം സ്കൂളുകളിലെ കുട്ടികള്‍ക്കും അറബി അധ്യാപകര്‍ക്കും പ്രത്യേക പാരിതോഷികങ്ങള്‍. പൊതുജനോപകാരപ്രദമായ കെഎസ്‌ആര്‍ടിസിയിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സമയത്തിന്‌ ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണമില്ലെന്നും പറയുന്ന സര്‍ക്കാര്‍ അറബി അധ്യാപകര്‍ക്ക്‌ യുജിസി സ്കെയിലില്‍ 2006 മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ ശമ്പളം കൊടുക്കാന്‍ ആലോചിക്കുന്നു. അങ്ങനെ സംസ്ഥാന വരുമാനത്തിന്റെ എഴുപത്തി അഞ്ചു ശതമാനവും ന്യൂനപക്ഷത്തിനുവേണ്ടി ഒഴുക്കുന്നു. സ്കൂള്‍ യൂണിഫോം തകിടം മറിക്കാന്‍ മുസ്ലിം കുട്ടികള്‍ തട്ടമിട്ട്‌ വരാനും അധ്യാപികമാര്‍ പച്ച പുതച്ചു വരാനും നിര്‍ദ്ദേശം കൊടുക്കുന്നു. കന്യാസ്ത്രീ മഠങ്ങളിലേക്ക്‌ പാചകവാതകത്തിനും ഇളവ്‌. ഇതിനെല്ലാമുള്ള വരുമാന സ്രോതസ്സ്‌ മറ്റു മതസ്ഥരുടെ കൂടെ നികുതിപ്പണമാണ്‌. എല്ലാം മതത്തിന്റെ പേരില്‍ പിടിച്ചുപറ്റുന്നവര്‍ എങ്ങനെ മതേതര പാര്‍ട്ടിയാകും. മുസ്ലിംലീഗിന്‌ തെരഞ്ഞെടുപ്പ്‌ വരുമ്പോള്‍ ലോക-നിയമ-ഗ്രാമസഭകളില്‍ കിട്ടുന്ന സീറ്റില്‍ ഇരുപത്തിയഞ്ചു ശതമാനം മറ്റുമതസ്ഥര്‍ക്ക്‌ കൊടുത്ത്‌ ജയിപ്പിച്ച്‌ ലീഗുകാര്‍ പറയട്ടെ അവര്‍ മതേതര പാര്‍ട്ടിയാണോ എന്ന്‌. കുറഞ്ഞപക്ഷം പാര്‍ട്ടിയുടെ പേരില്‍ നിന്നും മുസ്ലിം എന്ന പദമെങ്കിലും അടര്‍ത്തിമാറ്റട്ടെ.

രണ്ടുപ്രബല മതവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന മുസ്ലിംലീഗിനേയും കേരള കോണ്‍ഗ്രസിനേയും മാറ്റി നിര്‍ത്തിയാല്‍ മറ്റ്‌ എല്ലാ പാര്‍ട്ടികളുടേയും ജനകീയ അടിത്തറ എന്നുപറയുന്നത്‌ ഭൂരിപക്ഷ സമൂഹമാണ്‌. പല പാര്‍ട്ടികളുടേയും പ്രവര്‍ത്തന മണ്ഡലം ഒരു വില്ലേജിന്റെ പരിധിയില്‍ ഒതുങ്ങി നില്‍ക്കും. ഭൂരിപക്ഷ സമൂഹത്തെ ജാതിയുടെ പേരില്‍ ഭിന്നിപ്പിച്ചു നിര്‍ത്തി വിദേശഫണ്ടു കൈകാര്യം ചെയ്യുന്ന പാര്‍ട്ടികളെ തടവിയും താലോലിച്ചും ഭരണം നിലനിര്‍ത്തുന്നു.
ഭൂരിപക്ഷം തികക്കുന്നതിന്‌ കോഴപ്പണം കൊടുത്തത്‌ ലോക്സഭയില്‍പോലും പ്രദര്‍ശിപ്പിച്ചു കണ്ടവരാണ്‌ ലോകജനത. അഴിമതിയുടെ വിളനിലമാണ്‌ യുപിഎ സര്‍ക്കാര്‍. പല മന്ത്രിമാരുടെ രാജിയും അഴിമതിയില്‍ കുടുങ്ങിയതുകൊണ്ട്‌ ഉണ്ടായതാണ്‌. പണത്തോടുള്ള ആര്‍ത്തി മൂത്ത്‌ എന്തും വില്‍ക്കാം എന്ന മോഹത്തിലും ആണവര്‍. യുപിഎയുടെ രണ്ടാംവരവ്‌, തെരഞ്ഞെടുപ്പു വേളയില്‍ എല്‍.കെ.അദ്വാനി, ബിജെപി ഭരണത്തില്‍ വന്നാല്‍ സ്വിസ്‌ ബാങ്ക്‌ അക്കൗണ്ട്‌ മരവിപ്പിക്കും എന്ന്‌ പ്രഖ്യാപിച്ചതുകൊണ്ടുണ്ടായതാണ്‌. അതിന്‌ ഹിന്ദുത്വവാദം ബിജെപിയില്‍ ആരോപിച്ച്‌ യിപിഎ ബലപ്പെടുത്തി. ലാലു, മുലായം,മായാവതി ഇവരൊക്കെ അഴിമതി വീരന്മാരാണ്‌. ഇപ്പോള്‍ കര്‍ണാടകയില്‍ കണ്ടതും അഴിമതിക്കാരുടെയും ധനാഢ്യന്മാരുടേയും വിജയമാണ്‌. ജാതി-മത-ലിംഗ-ദേശ വിവേചനം പാടില്ല എന്നും സര്‍ക്കാര്‍ ചെലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതബോധനം പാടില്ല എന്നും ഭരണഘടന വിഭാവന ചെയ്യുമ്പോഴാണ്‌ മുസ്ലിം മത വിഭാഗത്തിന്‌ മാത്രമായി സച്ചാര്‍ കമ്മീഷനില്‍ കൂടി ആനുകൂല്യങ്ങള്‍ വാരിക്കോരിക്കൊടുത്തുകൊണ്ടിരിക്കുന്നതും മുസ്ലീം തീവ്രവാദികളെ ജയില്‍ വിമുക്തരാക്കാന്‍ ശ്രമിക്കുന്നതും. സച്ചാര്‍ കമ്മീഷന്‍ നിഗമനങ്ങള്‍ നടപ്പിലാക്കിയപ്പോഴും മുസ്ലീം ഭീകരരെ നിരപരാധി ആക്കാന്‍ ശ്രമിക്കുമ്പോഴും അനങ്ങാപ്പാറ നയം സ്വീകരിച്ചവര്‍ ഭൂരിപക്ഷ സമൂഹം ന്യായമായ ആവശ്യങ്ങള്‍ക്ക്‌ യാചിക്കുമ്പോള്‍ മതേതരത്തില്‍ വെള്ളം ചേര്‍ക്കില്ല എന്നാണ്‌ പറയുന്നത്‌. നരേന്ദ്രമോദിയെ മരണവ്യാപാരി എന്ന്‌ വിളിക്കുന്ന ആരാച്ചാരന്മാര്‍ മദനിയെ കൊലക്കയറില്‍ നിന്ന്‌ രക്ഷിക്കാന്‍ ശ്രമിക്കുന്നു.

എന്‍എസ്‌എസ്‌-എസ്‌എന്‍ഡിപി സെക്രട്ടറിമാരുടെ നിലപാട്‌ കൊള്ളാം. ഈ കാലഘട്ടത്തിന്‌ യോജ്യം. അത്‌ സ്വാര്‍ത്ഥ താല്‍പ്പര്യത്തിനാകരുത്‌. മറ്റ്‌ മതസ്ഥര്‍ ഒന്നിച്ചുനിന്ന്‌ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ ഭൂരിപക്ഷ സമൂഹം ഉറക്കം നടിക്കുന്നത്‌ രാജ്യത്തോടും ജനങ്ങളോടും ചെയ്യുന്ന ദ്രോഹമാണ്‌. ഹിന്ദുവിന്റെ അവകാശ സംരക്ഷണത്തിന്‌ നമ്പൂതിരി മുതല്‍ നായാടി വരെ ഒന്നിക്കണം. ഭരണഘടനയിലെ ന്യൂനപക്ഷ പദവിയും ഒഴിവാക്കാന്‍ കൂട്ടായി ശ്രമിക്കണം. ജാതി-മതാധിഷ്ഠിത പാര്‍ട്ടികള്‍ ഉണ്ടാകുന്നത്‌ ഗുണത്തേക്കാള്‍ ഏറെ ദോഷമാണ്‌. അതുകൊണ്ട്‌ പുതിയ പാര്‍ട്ടി എന്ന ആശയം ഇനി നന്നല്ല. കര്‍ണാടകയില്‍ പുതിയ പാര്‍ട്ടികളുടെ വരവാണ്‌ കപടമതേതരക്കാരുടെ ഭരണത്തിന്‌ വഴിതെളിച്ചത്‌.

ഇന്ത്യയില്‍ ഇന്ന്‌ ഏകദേശം ആയിരത്തിന്‌ മുകളില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉണ്ട്‌. പാര്‍ട്ടികളുടെ ബാഹുല്യമാണ്‌ കൂട്ടുകക്ഷി ഭരണത്തിന്‌ കാരണമായത്‌. അഴിമതി ദേശസാല്‍ക്കരിക്കപ്പെട്ടതും ഭരണഘടനയെ വികൃതമാക്കിയതും ഇതിനാലാണ്‌. ഇനി അതിന്‌ മാറ്റം വരണമെങ്കില്‍ നമ്മുടെ മുന്‍ രാഷ്‌ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം ഉപദേശിച്ചപ്പോലെ ഭരണം ദ്വികക്ഷി സമ്പ്രദായത്തിലേയ്‌ക്ക്‌ മാറ്റണം. ആ മാറ്റത്തിന്‌ ഭൂരിപക്ഷ വക്താക്കള്‍ മുന്നില്‍ നിന്ന്‌ പ്രവര്‍ത്തിക്കണം. അങ്ങനെ പുതിയൊരു പരിവര്‍ത്തനത്തിന്‌ തുടക്കമാകട്ടെ!

എസ്‌.രാധാകൃഷ്ണപിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.