Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാധ്യമങ്ങള്‍ക്ക്‌ ലക്ഷ്മണരേഖ വേണം: മന്ത്രി കെ.സി.ജോസഫ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2013, 10:08 pm IST
in Kollam

കൊല്ലം: ജനാധിപത്യത്തിന്റെ സുഗമമായ പ്രയാണത്തിന്‌ മാധ്യമങ്ങള്‍ക്ക്‌ നിയന്ത്രണത്തിന്റെ ഭാഗമായി ലക്ഷ്മണരേഖ വരക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്നും മാധ്യമങ്ങള്‍ അജണ്ട തീരുമാനിക്കുന്ന കാലമാണ്‌ നിലവിലുള്ളതെന്നും മന്ത്രി കെസി ജോസഫ്‌. ഇരുപത്തിനാലു മണിക്കൂര്‍ പോലും ആയുസില്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിച്ച്‌ സത്യത്തെ അവഗണിക്കുന്ന നിലപാടുകളാണ്‌ ചില ചാനലുകള്‍ നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു.

കേരളാ പോലീസ്‌ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ ജ്യുഡീഷ്യറിയും പോലീസും മാധ്യമങ്ങളും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചില ചാനലുകള്‍ പടച്ചിറക്കുന്ന വാര്‍ത്തകള്‍ കേരളത്തിന്റെ വികസനത്തിനും ജനങ്ങള്‍ക്കും വളരെ ദോഷകരമായ ഭവിഷ്യത്തുകളാണ്‌ വരുത്തുന്നത്‌. കമേഴ്സ്യല്‍ റേറ്റിങ്ങ്‌ ഉയര്‍ത്താനുള്ള തിടുക്കത്തില്‍ വാര്‍ത്തകള്‍ ഹൈജാക്കുചെയ്യപ്പെടുന്നു. മുല്ലപ്പെരിയാര്‍ വിഷയം ആളിക്കത്തിച്ച മാധ്യമങ്ങള്‍ക്ക്‌ ഇപ്പോള്‍ മിണ്ടാട്ടമില്ല. സൗദിവിഷയത്തിലൂടെ എത്ര മലയാളികള്‍ക്കാണ്‌ ദോഷം വരുത്തിയത്‌. സെക്രട്ടറിയേറ്റില്‍ നിന്ന്‌ വാര്‍ത്തകള്‍ ചോര്‍ത്തിയതും വിട്ടു. വിവരാവകാശ നിയമം നിലവിലുള്ള രാജ്യത്ത്‌ ഒരു വിവരം അറിയുന്നതിന്‌ ചോര്‍ത്തുന്നതെന്തിനാണ്‌. ഇന്നലെ രാവിലെ മുഖ്യമന്ത്രിക്ക്‌ ഏഷ്യാ പെസഫിക്ക്‌ രാജ്യങ്ങളില്‍വച്ച്‌ സുതാര്യമായ ഭരണനിര്‍വ്വഹണത്തിന്‌ ലഭിക്കുന്ന ഐക്യരാഷ്‌ട്ര സംഘടനയുടെ പുരസ്ക്കാരം ലഭിച്ച വിവരം അറിയിച്ചുകൊണ്ടു നടത്തിയ പത്രസമ്മേളനത്തില്‍ അതു സംബന്ധിച്ചുള്ള ഒരു ചോദ്യങ്ങളിലും ദൃശ്യമാധ്യമങ്ങള്‍ താല്‍പ്പര്യം കാണിച്ചുകണ്ടില്ല. അച്ചടി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൈകാര്യചെയ്യുന്നത്‌ തന്മയത്വത്തോടാണ്‌. രാജ്യത്തിന്‌ ഗുണകരമല്ലാത്ത പ്രവര്‍ത്തന ശൈലിയാണ്‌ ചില മാധ്യമങ്ങള്‍ അനുവര്‍ത്തിച്ചതെന്നും കെ.സി.ജോസഫ്‌ കുറ്റപ്പെടുത്തി.

പോലീസ്‌ സമ്മര്‍ദ്ദങ്ങളും ഭീഷണിയും നേരിടുകയാണ്‍്‌. ജനാധിപത്യത്തില്‍ ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ടത്‌ പോലീസാണ്‌. എന്നാല്‍ മാധ്യമങ്ങള്‍ അനേഷണത്തിന്റെ ദിശതന്നെ മാറ്റുന്ന തരത്തിലുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു. പോലീസ്‌ ഉദോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കും നേരെ യുണ്ടാകുന്ന ഭീഷണിയും പൊലീസിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ പി ഡി ഉണ്ണി മോഡറേറ്ററായിരുന്നു. ജയില്‍ ഡിജിപി ഡോ അലക്സാണ്ടര്‍ ജേക്കബ്ബ്‌ വിഷയാവതരണം നടത്തി.ഹൈക്കോടതി മുന്‍ ആക്ടിംഗ്‌ ചീഫ്‌ ജസ്റ്റീസ്‌ സി എന്‍ രാമചന്ദ്രന്‍ നായര്‍, എഡിജിപി ബി സന്ധ്യ, എന്‍ കെ പ്രേമചന്ദ്രന്‍ , കെ.എം.റോയ്‌, ആര്‍.ബി ശ്രീകുമാര്‍, ബിജു പാപ്പച്ചന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ വി കെ നാരായണന്‍ സ്വാഗതം പറഞ്ഞു.

ഇന്ന്‌ രാവിലെ പത്തിന്‌ സോപാനം ആഡിറ്റോറിയത്തില്‍ ‘അനുഭവസാക്ഷ്യം’ എന്ന പേരില്‍ പൂര്‍വകാല പ്രവര്‍ത്തക സമാഗമം ആരോഗ്യമന്ത്രി വി.എസ്‌. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റ്‌ വി.കെ. നാരായണന്‍ അധ്യക്ഷനായ ചടങ്ങില്‍ കെ. മുരളീധരന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ജി.എസ്‌. ജയലാല്‍ എംഎല്‍എ, മുന്‍ ഡിജിപി ജേക്കബ്‌ പുന്നൂസ്‌, സ്പെഷ്യല്‍ ബ്രാഞ്ച്‌ എസിപി ടി.എഫ്‌. സേവ്യര്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ട്‌ അഞ്ചിന്‌ പബ്ലിക്‌ ലൈബ്രറി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

കാവല്‍ കൈരളി സബ്‌ എഡിറ്റര്‍ കെ.വി. ഗിരീഷ്കുമാര്‍ സ്വാഗതം പറയും. മുന്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ഡോ.ഡി. ബാബുപോള്‍, തൃശൂര്‍ റേഞ്ച്‌ ഐജി എസ്‌. ഗോപിനാഥ്‌, സിനിമാ സംവിധായകന്‍ രാജീവ്‌ അഞ്ചല്‍, ബാബു കുഴിമറ്റം, മുരുകന്‍ കാട്ടാക്കട, ബെന്യാമിന്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന്‌ കോട്ടയം പോലീസ്‌ ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

India

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

പുതിയ വാര്‍ത്തകള്‍

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.