Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചെന്നിത്തല പിടിച്ച പുലിവാല്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2013, 10:37 pm IST
in Vicharam

കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല എന്തിനായിരുന്നു കേരളയാത്ര നടത്തിയത്‌? തന്റെ ജനസ്വീകാര്യത ഉറപ്പിക്കാനോ വരും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കുകള്‍ വര്‍ധിപ്പിക്കാനോ അതോ കടിച്ചതും ഇല്ല, പിടിച്ചതും ഇല്ല എന്ന ത്രിശങ്കുവില്‍ ആകാനോ? രമേശ്‌ ചെന്നിത്തലക്ക്‌ മന്ത്രിസഭയില്‍ അര്‍ഹിക്കുന്ന ഇടം നല്‍കണമെന്നത്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരുടെ ആവശ്യമായിരുന്നു. പക്ഷെ താന്‍ ഒരു സമുദായത്തിന്റെയും പ്രതിനിധിയല്ല എന്ന ധാര്‍ഷ്ട്യം നിറഞ്ഞ നിലപാട്‌ ചെന്നിത്തലക്ക്‌ തങ്ങളുടെ അക്കൗണ്ടില്‍ മന്ത്രിപദം നല്‍കേണ്ടതില്ല എന്ന നിലപാടിലേക്ക്‌ എന്‍എസ്‌എസിനെ എത്തിച്ചു.
ചെന്നിത്തലയുടെ കേരളയാത്ര വെളിച്ചത്തുകൊണ്ടുവന്നത്‌ ജനങ്ങളുടെ അരിഷ്ടതകളോ ആവശ്യങ്ങളോ അല്ല, മറിച്ച്‌ അധികാരക്കൊതിയുടെ പിടിയില്‍ ആരെല്ലാം എന്ന വിവരമാണ്‌. എംപിയായിരുന്ന, ഇപ്പോള്‍ കെപിസിസി പ്രസിഡന്റായ രമേശ്‌ ചെന്നിത്തലക്ക്‌ പേരിനൊരു മന്ത്രിസ്ഥാനം പോരാ- ഒന്നുകില്‍ മുഖ്യമന്ത്രിപദം, അല്ലെങ്കില്‍ ഉപമുഖ്യമന്ത്രിപദം, അതുമല്ലെങ്കില്‍ ആഭ്യന്തരം. ഈ സ്ഥാനങ്ങളില്‍ വാണരുളുന്ന ഒരു മഹാനും തല്‍സ്ഥാനം ഒഴിയാന്‍ താല്‍പര്യമില്ല. ഉപമുഖ്യമന്ത്രിയാവാന്‍ സീനിയോറിറ്റിയിലും ഭരണപരിചയത്തിലും താനാണ്‌ അര്‍ഹന്‍ എന്ന്‌ കെ.എം.മാണിയും നിലപാടെടുത്തു. പിന്നീട്‌ മാണി അത്‌ നിഷേധിച്ചുവെന്നത്‌ മറ്റൊരു കാര്യം. താനും യോഗ്യതയില്‍ പിന്നിലല്ല എന്ന്‌ മുസ്ലീംലീഗ്‌ നേതാവ്‌ കുഞ്ഞാലിക്കുട്ടിയും ഓര്‍മ്മിപ്പിച്ചു.

രമേശിന്റെ യാത്ര പ്രതിസന്ധിയിലാക്കിയിരിക്കുന്നത്‌ യുഡിഎഫിനെ മാത്രമല്ല കെപിസിസിയെയുമാണ്‌. മന്ത്രിസഭാ വികസനം ഊരാക്കുടുക്ക്‌ സൃഷ്ടിച്ചത്‌ തന്റെ ഏക മകന്റെ ഉന്മൂലനാശം ആഗ്രഹിക്കുന്ന ആര്‍. ബാലകൃഷ്ണപിള്ളയാണ്‌. മകന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച്‌, എംഎല്‍എസ്ഥാനം തെറിച്ചില്ലല്ലോ എന്ന്‌ ദുഃഖിക്കുന്ന ബാലകൃഷ്ണപിള്ള പക്ഷെ തന്റെ പാര്‍ട്ടിക്കവകാശപ്പെട്ട മന്ത്രിസ്ഥാനവും ഗണേഷ്‌ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളും വിട്ടുനല്‍കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. ക്യാബിനറ്റ്‌ പദവിയോടെ മറ്റൊരു സ്ഥാനം വച്ചുനീട്ടിയപ്പോള്‍ അത്‌ തന്റെ വായില്‍ വെള്ളമൊലിപ്പിക്കുന്നില്ലെന്ന്‌ പറഞ്ഞ്‌ നിരാകരിക്കുകയായിരുന്നു പിള്ള. ഗണേഷിന്റെ ഒഴിവ്‌ നികത്തേണ്ടതാണ്‌ മന്ത്രിസഭാ പുനഃസംഘടനാ പ്രശ്നം സജീവമാക്കിയത്‌. കെപിസിസി പ്രസിഡന്റ്‌ ആരാകും എന്ന ചോദ്യവും അവശേഷിപ്പിക്കുന്നു. ഇതിനെല്ലാം മൂര്‍ച്ചകൂട്ടി മുരളിയുടെ അവകാശവാദവും നിലനില്‍ക്കുന്നു. രമേശ്‌ ചെന്നിത്തലയെ രണ്ടുതവണ മന്ത്രിസഭയിലേക്ക്‌ ക്ഷണിച്ചിരുന്നു എന്നും അദ്ദേഹം ആ നിര്‍ദ്ദേശം നിരസിക്കുകയായിരുന്നു എന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കുന്നു. ഈ കേരളയാത്രാ സമാപനം രമേശിന്റെ മന്ത്രിസഭാ പ്രവേശനം സജീവമാക്കി പുതിയ പ്രതിസന്ധി ഉയര്‍ന്നിരിക്കുകയാണ്‌. വകുപ്പില്ലാമന്ത്രിയായി തുടര്‍ന്ന്‌ തന്റെ വകുപ്പ്‌ കൊടുക്കാനുള്ള ഹൃദയവിശാലത കാണിച്ചത്‌ ആര്യാടന്‍ മുഹമ്മദ്‌ മാത്രം. രമേശ്‌ മന്ത്രിസഭയില്‍ പ്രവേശിച്ചാല്‍ കെപിസിസി പ്രസിഡന്റായി സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ പേരാണ്‌ മാധ്യമങ്ങളില്‍ ഉയരുന്നത്‌. തന്നോട്‌ ഇതേപ്പറ്റി സംസാരിച്ചിട്ടില്ലെന്നാണ്‌ കാര്‍ത്തികേയന്റെ പ്രതികരണം.

എന്തായാലും കെപിസിസിയുടെ രാഷ്‌ട്രീയ പ്രചാരണ യാത്രയുടെ സമാപനത്തില്‍ മന്ത്രിസഭാ പ്രവേശനത്തിനുള്ള ഗൂഢനീക്കമായിരുന്നോ ഇത്‌ എന്ന ചോദ്യം ഉയരുമ്പോള്‍ ഈ കേരളയാത്ര ഒരു സ്വയംകൃതനാര്‍ത്ഥമായി മാറുന്ന കാഴ്ചയാണ്‌ കാണുന്നത്‌. മന്ത്രിസഭാ പുനഃസംഘടന എന്ന കീറാമുട്ടിയുടെ സ്രഷ്ടാവ്‌ ആര്‍. ബാലകൃഷ്ണപിള്ളയാണ്‌. തന്റെ മകനെ മന്ത്രിയാക്കാനും പാടില്ല, വകുപ്പുകള്‍ മാറ്റിനല്‍കാനും പാടില്ല എന്ന പിള്ളയുടെ പിടിവാശിക്ക്‌ ഉമ്മന്‍ചാണ്ടിക്ക്‌ ലജ്ജാവഹമായി വഴങ്ങേണ്ടിവരുന്നത്‌ യുഡിഎഫിന്റെ നേരിയ ഭൂരിപക്ഷമാണ്‌. ഈ പ്രശ്നം സജീവമാക്കിയത്‌ കോണ്‍ഗ്രസിലെ മരവിച്ചുകിടന്ന എ-ഐ ഗ്രൂപ്പ്‌ തര്‍ക്കംകൂടിയാണ്‌. ഐ ഗ്രൂപ്പിനവകാശപ്പെട്ടതാണ്‌ പിള്ള സൃഷ്ടിച്ച മന്ത്രിസഭാ വിടവ്‌ എന്നത്‌ അര്‍ത്ഥശൂന്യമായ വാദമാണ്‌. പക്ഷെ അധികാരമോഹികളായ കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലെ മന്ത്രിമാര്‍ക്ക്‌ വകുപ്പുകളിലും നിര്‍ബന്ധബുദ്ധിയുണ്ടെന്ന്‌ വ്യക്തമാക്കുന്നത്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആഭ്യന്തരം വിട്ടുകൊടുക്കാനുള്ള വൈമുഖ്യമാണ്‌. ഈ പ്രതിസന്ധിഘട്ടത്തില്‍ ജാതിസമവാക്യങ്ങളും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ തെളിവാണ്‌ പലരുടെയും എന്‍എസ്‌എസ്‌ ആസ്ഥാനത്തേക്കുള്ള തീര്‍ത്ഥയാത്ര. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം കലക്കി എന്ന്‌ ആര്‍. ബാലകൃഷ്ണപിള്ളക്ക്‌ ആഹ്ലാദിക്കാം. പക്ഷെ ഈ ത്രിശങ്കുവില്‍ രമേശ്‌ ഇനി എത്രനാള്‍?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

Kerala

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും
Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

Kerala

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.