Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അഭ്യസ്തവിദ്യരായ ഭീകരര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2013, 10:35 pm IST
inVicharam

പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഗോള ഭീകരസംഘടനയായ ലഷ്കറെ തൊയ്ബ പാക്‌ സര്‍ക്കാരിന്റെ വിശ്വസ്ത സഖ്യകക്ഷിയാണ്‌. ഇന്ത്യയെ ആക്രമിക്കാന്‍ പാക്കിസ്ഥാന്റെ കയ്യിലെ മാരകമായ ആയുധങ്ങളിലൊന്നുമാണ്‌ ലഷ്കറെ തൊയ്ബ. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവരികയാണ്‌.

ബോസ്റ്റണ്‍ മാരത്തോണിനിടെ രണ്ട്‌ ഉഗ്രശേഷിയുള്ള ബോംബുകള്‍ പൊട്ടിത്തെറിച്ചതോടെ അമേരിക്കയുടെ കീഴടക്കാനാവാത്ത കോട്ടക്കൊത്തളം നടുങ്ങി. മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്ത ബോസ്റ്റണ്‍ സ്ഫോടനത്തെത്തുടര്‍ന്ന്‌ ആരും സുരക്ഷിതരല്ലെന്ന്‌ അധികൃതരുടെ അറിയിപ്പുണ്ടായി. ആക്രമണം നടത്തിയത്‌ ആരാണെന്ന്‌ അമേരിക്കന്‍ അധികൃതര്‍ക്ക്‌ വ്യക്തമായി തിരിഞ്ഞുകിട്ടിയിട്ടില്ലെങ്കിലും 2001 സെപ്തംബര്‍ പതിനൊന്നിലെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിനുശേഷം അമേരിക്കന്‍ മണ്ണിലുണ്ടാവുന്ന ആദ്യ ഭീകരാക്രമണമാണ്‌ ഇതെന്ന കാര്യത്തില്‍ അവര്‍ക്ക്‌ സംശയമില്ല.

ജനശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടിയാണ്‌ ബോസ്റ്റണ്‍ മാരത്തോണിനെ ഭീകരര്‍ ലക്ഷ്യമിട്ടത്‌. സുപ്രധാനമായ ഒരു അവധിദിവസം നടത്തുന്ന ബോസ്റ്റണ്‍ മാരത്തോണ്‍ അന്താരാഷ്‌ട്ര സംഭവമാണ്‌. താരതമ്യേന ചെറിയൊരു പ്രദേശത്ത്‌ ആയിരക്കണക്കിനാളുകള്‍ ഇതിനായി ഒത്തുചേരുന്നു. ഇവിടെ ഒരു ആക്രമണമുണ്ടാകുമെന്ന്‌ അധികമാരും പ്രതീക്ഷിക്കുന്നതല്ല. ആക്രമണ സാധ്യതയുണ്ടെന്ന്‌ രഹസ്യാന്വേഷണ വിവരം പോലുമുണ്ടായിരുന്നില്ല.

ബോസ്റ്റണ്‍ ഭീകരാക്രമണത്തില്‍നിന്ന്‌ ഇന്ത്യക്കും പാഠങ്ങള്‍ പഠിക്കാനുണ്ട്‌. അമേരിക്കയില്‍നിന്ന്‌ വ്യത്യസ്തമായി 2008 ലെ മുംബൈ ആക്രമണത്തിന്മുമ്പും പിമ്പുമായി നിരവധി ഭീകരാക്രമണങ്ങള്‍ ഇന്ത്യക്ക്‌ സഹിക്കേണ്ടിവന്നിട്ടുണ്ട്‌. ഇന്ത്യയുടെ 9/11 ആയാണ്‌ മുംബൈ ആക്രമണം വിശേഷിപ്പിക്കപ്പെടുന്നത്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ ’90-കളിലെ അവസ്ഥയില്‍നിന്ന്‌ ജമ്മുകാശ്മീരിലെ ഭീകരപ്രവര്‍ത്തനത്തിന്‌ അയവുവരുകയും ഒരു പരിധിവരെ സമാധാനം പുനഃസ്ഥാപിക്കാനും കഴിഞ്ഞിട്ടുണ്ട്‌. എന്നാല്‍ ഈ കുറവിന്‌ കാരണം അഫ്ഗാനിലെ യുദ്ധമാണെന്നാണ്‌ ഭീകരവാദവിരുദ്ധ നടപടികളെക്കുറിച്ച്‌ പഠിക്കുന്ന വിദഗ്ധര്‍ പറയുന്നത്‌. അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ സേന അഫ്ഗാനിലിറങ്ങിയതോടെ അതുവരെ കാശ്മീരില്‍ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന, പാക്‌ പരിശീലനം നേടിയ ഭീകരരുടെ ശ്രദ്ധ അഫ്ഗാനിലേക്ക്‌ തിരിയുകയായിരുന്നു.

ഒരു പതിറ്റാണ്ടിനുശേഷം ഇപ്പോള്‍ നാറ്റോ സേന അഫ്ഗാന്‍ വിടാന്‍ ഒരുങ്ങുന്നതോടെ പാക്‌ ഭീകരര്‍ വീണ്ടും കാശ്മീരിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. ആഭ്യന്തര അന്തരീക്ഷം വഷളായതോടെ അതില്‍നിന്ന്‌ ശ്രദ്ധതിരിക്കാന്‍ കാശ്മീരിലെ ഭീകരാക്രമണങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുമെന്ന്‌ ഉറപ്പാണ്‌. ഈ വര്‍ഷം ജനുവരിയില്‍ അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമാകുകയും പാക്‌ സൈനികര്‍ രണ്ട്‌ ഇന്ത്യന്‍ സുരക്ഷാഭടന്മാരെ വധിക്കുകയും അതിലൊരാളുടെ തല വെട്ടിക്കൊണ്ടുപോവുകയും ചെയ്തത്‌ വരാനിരിക്കുന്നതിന്റെ സൂചനയായാണ്‌ നിരീക്ഷകര്‍ കാണുന്നത്‌. സ്ഥിതിഗതികള്‍ ഇങ്ങനെയാണ്‌ പുരോഗമിക്കുന്നതെങ്കില്‍ കാശ്മീരിലെ ഏറ്റുമുട്ടല്‍ രൂക്ഷമാക്കാനാണ്‌ പാക്കിസ്ഥാന്‍ ശ്രമിക്കുക. ഇതിന്‌ ലഷ്കറെ തൊയ്ബയെപ്പോലുള്ള ഭീകരസംഘടനകളെ വന്‍തോതില്‍ ആശ്രയിക്കുകയും ചെയ്യും.

മറ്റ്‌ ഭീകരസംഘടനകളെ അപേക്ഷിച്ച്‌ ലഷ്കറെ തൊയ്ബ പാക്കിസ്ഥാന്റെ വിശ്വസ്തകൂട്ടാളിയായി ഉയര്‍ന്നിരിക്കുകയാണ്‌. സ്വാഭാവികമായും ലഷ്കറിനെ ഇന്ത്യക്കെതിരെ ആയുധമാക്കാനാണ്‌ പാക്‌ സര്‍ക്കാര്‍ ശ്രമിക്കുക. “ദക്ഷിണേഷ്യയിലെവിടെയും ആക്രമണം നടത്താനുള്ള ശേഷി ലഷ്കറെ തൊയ്ബ ആര്‍ജിച്ചിട്ടുണ്ട്‌” എന്ന്‌ യുഎസ്‌ പെസഫിക്‌ കമാന്റിന്റെ തലവനായ അഡ്മിറല്‍ സാമുവല്‍ ലോക്ലിയര്‍ യുഎസ്‌ കോണ്‍ഗ്രസ്‌ അംഗങ്ങളോട്‌ ഈവര്‍ഷം മാര്‍ച്ച്‌ ആദ്യം പറയുകയുണ്ടായി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്‌ അങ്ങേയറ്റം ആശങ്കാജനകമാണ്‌. മുംബൈ ആക്രമണം ആസൂത്രണം ചെയ്തെന്ന്‌ മാത്രമല്ല, കാശ്മീരില്‍ വര്‍ഷങ്ങളായി ഭീകരപ്രവര്‍ത്തനം നടത്തുന്ന സംഘടനയുമാണ്‌ ലഷ്കര്‍. കാശ്മീരില്‍ ആക്രമണം നടത്താന്‍ ഇപ്പോഴും ലഷ്കര്‍ ഭീകരര്‍ക്ക്‌ പരിശീലനം ലഭിക്കുന്നുണ്ടെന്ന്‌ അമേരിക്കന്‍ സൈനിക റിപ്പോര്‍ട്ട്‌ അടുത്തിടെ വെളിപ്പെടുത്തുകയുണ്ടായി.

ഇപ്പോള്‍ ലഷ്കര്‍ ആഗോളമായി വ്യാപിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന തിരിച്ചറിവ്‌ വര്‍ധിച്ചിട്ടുണ്ടെന്നത്‌ സത്യമാണ്‌. മുംബൈ നഗരത്തെ നാടകീയമായി വളഞ്ഞ്‌ ആക്രമിച്ചതും സുരക്ഷിതമായ അകലത്തിലിരുന്ന്‌ നിരവധി വന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട്‌ ആ ദുരൂഹമായ ഭീകരാക്രമണം ഏകോപിപ്പിച്ചതും ഈ ഭീകരസംഘടന കാശ്മീര്‍ താഴ്‌വരയില്‍ നടത്തിവരുന്ന താഴെത്തട്ടിലുള്ള യുദ്ധത്തിന്‌ അപ്പുറത്തേക്ക്‌ കടന്നതിന്റെ തെളിവാണ്‌. അടുത്ത വര്‍ഷങ്ങളില്‍ ലഷ്കറെ തൊയ്ബ ചില രാജ്യാന്തര മേഖലകളുമായി ബന്ധപ്പെട്ടതും പാശ്ചാത്യരെ തങ്ങളുടെ കൂട്ടത്തിലേക്ക്‌ കൊണ്ടുവന്നതും പുറത്തായല്ലോ. ഈ പശ്ചാത്തലത്തിലാണ്‌ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഭീകരവിരുദ്ധ കേന്ദ്രങ്ങള്‍, അമേരിക്കന്‍ സൈനിക വിചാരകേന്ദ്രം എന്നിവ ലഷ്കര്‍ ഭീകരവാദികളുടെ രൂപരേഖയെക്കുറിച്ച്‌ നടത്തിയ പഠന റിപ്പോര്‍ട്ട്‌ വായിക്കുന്ന ഏതൊരാള്‍ക്കും ഈ ഭീകരസംഘടനയുടെ സഹജവും സ്വാഭാവികവുമായ തിരിച്ചറിവ്‌ ലഭിക്കുകയും അതിനോട്‌ യഥാതഥമായ പ്രതികരണമുണ്ടാകുകയും ചെയ്യും. ഈ പഠനത്തിന്റെ പേര്‌ ‘ദി ഫൈറ്റേഴ്സ്‌ ഓഫ്‌ ലഷ്കര്‍ ഇ തോയിബ: റിക്രൂട്ട്മെന്റ്‌ ട്രെയിനിംഗ്‌, ഡിപ്ലോയ്‌മെന്റ്‌ ആന്റ്‌ ഡെത്ത്‌’ എന്നാണ്‌. നാല്‌ ഉറുദു ഭാഷകളില്‍ രചിക്കപ്പെട്ട, 1994നും 2007നും ഇടയ്‌ക്ക്‌ കൊല്ലപ്പെട്ട ഭീകരരുടെ ജീവചരിത്രത്തിലേക്ക്‌ വെളിച്ചം വീശുന്നവയാണിത്‌. ഒപ്പം മാധ്യമ റിപ്പോര്‍ട്ടുകളുമുണ്ട്‌.

പാക്‌ സമൂഹത്തിലെ ദരിദ്രരും നിരക്ഷരരുമാണ്‌ ലഷ്കറില്‍ ചേരുന്നതെന്ന്‌ സങ്കല്‍പ്പത്തെയാണ്‌ ഇത്‌ തകര്‍ക്കുന്നത്‌. സത്യം ഇതിന്‌ നേരെ വിപരീതമാണെന്നും ഈ പഠനം വ്യക്തമാക്കുന്നു. സത്യത്തില്‍ ലഷ്കറെ തൊയ്ബ പാക്കിസ്ഥാനിലെ ഏറ്റവും ബുദ്ധിമാന്മാരെയും ഉന്നതരെയുമാണ്‌ ആകര്‍ഷിക്കുന്നത്‌. മാത്രമല്ല, ലഷ്കറിലേക്കുള്ള ആളെ ചേര്‍ക്കല്‍ ഉന്നതവിദ്യാഭ്യാസ തലങ്ങളിലാണ്‌ കൂടുതലും നടക്കുന്നത്‌, ശരാശരി പാക്കിസ്ഥാനി പുരുഷന്മാരിലല്ല. ഉദാഹരണമായി 44.3 ശതമാനം ഭീകരരും ലഷ്കറിലേക്ക്‌ കടന്നുവരുന്നത്‌ മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയിട്ടോ പത്താം ക്ലാസ്‌ വരെ പഠിച്ചിട്ടോ ആണ്‌. സര്‍ക്കാര്‍ കണക്കുകളനുസരിച്ച്‌ ദേശീയതലത്തില്‍ പാക്കിസ്ഥാന്‍ ജനസംഖ്യയുടെ വെറും 17 ശതമാനം മാത്രമാണ്‌ ഈ വിദ്യാഭ്യാസ നിലവാരത്തിലെത്തുന്നത്‌. സാധാരണ ലഭിക്കുന്ന വിദ്യാഭ്യാസവും ഭീകരതയും തമ്മിലുള്ള ബന്ധം പുനപ്പരിശോധിക്കേണ്ട സമയം ആഗതമായെന്ന്‌ വ്യക്തമാണ്‌.

പാക്‌ മദ്രസകള്‍ ഭീകരരെ ഉത്പാദിപ്പിക്കുന്നവയാണെന്ന പറച്ചിലിനെ ഈ പഠനം ഖണ്ഡിക്കുന്നു. ലഷ്കറില്‍ ആളെ ചേര്‍ക്കുന്നത്‌ കൂടുതലും മതേതര വിദ്യാഭ്യാസ പശ്ചാത്തലത്തില്‍ നിന്നുമാണെന്ന്‌ പഠനം കണ്ടെത്തിയിട്ടുണ്ട്‌. അവര്‍ക്ക്‌ ഒരുതരത്തിലുമുള്ള മതവിദ്യാഭ്യാസം ലഭിച്ചിട്ടില്ലെന്നല്ല തീര്‍ച്ചയായും ഇതുകൊണ്ടര്‍ഥമാക്കുന്നത്‌. എല്ലാ പാക്കിസ്ഥാനി വിദ്യാലയങ്ങളിലും അവരുടെ പാഠ്യപദ്ധതിയില്‍ ഏതെങ്കിലും തരത്തിലുള്ള ഇസ്ലാമിക പഠനം ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അതോടൊപ്പം അനേകം വിദ്യാര്‍ഥികള്‍ക്ക്‌ വിദ്യാലയങ്ങള്‍ക്ക്‌ പുറത്തുനിന്നും മതവിദ്യാഭ്യാസം ലഭിക്കുന്നുമുണ്ട്‌.

എന്തായാലും ഈ വസ്തുതകള്‍ കണക്കിലെടുക്കുമ്പോള്‍ ശരിയായ ബദലില്ലെങ്കില്‍ക്കൂടി മദ്രസ വിദ്യാഭ്യാസം ചെറുപ്പക്കാരായ ഭീകരവാദികള്‍ക്ക്‌ അനുകൂലമാണെന്ന്‌ പഠനം കണ്ടെത്തിയിട്ടുണ്ട്‌. ലഷ്കറില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ ഈ ഭീകരര്‍ക്ക്‌ കനത്ത തോതില്‍ മതവിദ്യാഭ്യാസം നല്‍കി മസ്തിഷ്ക പ്രക്ഷാളനം ചെയ്യുന്നുണ്ടെന്നത്‌ വാസ്തവമാണ്‌.

മാത്രമല്ല ലഷ്കറിലേക്ക്‌ ആളെ ചേര്‍ക്കുന്നതിന്‌ പാക്കിസ്ഥാന്‍ സൈന്യവുമായും ബന്ധമുണ്ടെന്ന്‌ പഠനം കണ്ടെത്തിയിട്ടുണ്ട്‌. അനേകം ലഷ്കര്‍ ഭീകരരെ സംഭാവന ചെയ്യുന്നതില്‍ ജില്ലകളില്‍ പ്രത്യേകിച്ചും പഞ്ചാബ്‌ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രായോഗിക സംവിധാനമുണ്ട്‌. ഇവിടങ്ങളില്‍ നിന്നുമാണ്‌ ഏറ്റവും കൂടുതല്‍ സൈനിക ഉന്നതോദ്യോഗസ്ഥരും ഉണ്ടായിരിക്കുന്നത്‌. പഠനം അനുസരിച്ച്‌ കുടുംബാംഗങ്ങള്‍ക്ക്‌ ചെറുപ്പക്കാരെ ലഷ്കറില്‍ ചേര്‍ക്കുന്നതില്‍ പ്രധാനപങ്കുണ്ടെന്ന്‌ വ്യക്തമാകുന്നു. ഈ ചിത്രം കൂടുതല്‍ ഇരുണ്ടതും മങ്ങിയതുമായിക്കൊണ്ടിരിക്കുകയാണ്‌. സ്ഥിരതയാര്‍ന്ന ഭീകരസംഘടന ഉന്നത നിലവാരമുള്ള ഭീകരരെയും അവരുടെ കുടുംബത്തെയും ആകര്‍ഷിക്കുകയും ഒരു രാജ്യത്തിന്റെ മുഴുവന്‍ വിശ്വാസ്യതയും നേടിയെടുക്കുകയും ചെയ്യുന്നതിന്റെ നിഴല്‍ മാത്രമാണ്‌ ഇപ്പോള്‍ നമ്മുടെ മുന്നില്‍ വീഴുന്നത്‌.

മയൂരി മുഖര്‍ജി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

Kerala

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

Varadyam

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

പുതിയ വാര്‍ത്തകള്‍

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.