Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഴിമതിയുടെ ട്രാക്ക്‌ റെക്കോഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2013, 11:44 pm IST
in Vicharam

രഘുവംശത്തിലെ ഒടുക്കത്തെ രാജാവായിരുന്ന അഗ്നിവര്‍ണന്‍ തികഞ്ഞ സാമൂഹ്യദ്രോഹിയായിരുന്നുവെന്ന്‌ കേട്ടിട്ടുണ്ട്‌. കാരണവന്മാര്‍ ഉണ്ടാക്കിവച്ച സമ്പത്തും സല്‍പ്പേരുമെല്ലാം കുടിച്ചു കൂത്താടി കുമ്മിയടിച്ചുകളഞ്ഞു അയാള്‍. അന്തപ്പുരത്തില്‍ വാരനാരിമാരുടെ മടിത്തടത്തില്‍ കിടന്ന്‌ കാലുകള്‍ കിളിവാതില്‍ വഴി പുറത്തേക്കിടുമായിരുന്നത്രെ ഇദ്ദേഹം. പരാതിയുമായി എത്തുന്ന പ്രജകളെ മുഖം കാണിക്കാന്‍ മനസ്സില്ല, വേണമെങ്കില്‍ പരിഷകള്‍ പാദംകണ്ട്‌ വണങ്ങട്ടെയെന്നായിരുന്നു ധാര്‍ഷ്ട്യം. ദിലീപന്‍ മുതല്‍ രഘുവും രഘുരാമനും വരെ വാണരുളിയ ഒരു വംശത്തിന്റെ ഗതികേട്‌. നമ്മുടെ കേന്ദ്രഭരണകൂടം ഏതാണ്ട്‌ ഈ പരുവത്തിലാണ്‌ ഇപ്പോള്‍. കള്ളന്മാരുടെ ഒരു കൂടാരം. നേരും വിവരവും ഉള്ള ഒരുത്തനും ഇല്ല ആ കൂട്ടത്തിലെന്നു വന്നിരിക്കുന്നു.

കള്ളന്മാരുടെ രാജാവ്‌ എന്ന്‌ കേട്ടിട്ടുണ്ട്‌. ഇവിടെ രാജാവ്‌ അടിയാളനാണ്‌. കാട്ടുകള്ളന്മാര്‍ക്ക്‌ മുമ്പില്‍ തലപ്പാവും കെട്ടി റാന്‍ മൂളി ഒരു പ്രധാനമന്ത്രി. അപ്പോള്‍പിന്നെ ഇപ്പറഞ്ഞതിനപ്പുറം എന്ത്‌ പ്രതീക്ഷിക്കാനാണ്‌. പഞ്ചാബുകാരനായ പവന്‍കുമാര്‍ ബന്‍സല്‍ എന്ന അമ്മാവന്‍ കഥാപാത്രമാണ്‌ ഏറ്റവും ഒടുവില്‍ പുറത്തുവന്ന ‘പുള്ളി’. അങ്ങനെയാണല്ലോ ഇത്തരക്കാരെ നമ്മുടെ പോലീസ്‌ വിളിക്കുന്നത്‌. പുള്ളിയുടെ അനന്തരവന്‍ വിജയ്‌കുമാര്‍ സിംഗ്ല അമ്മാവന്റെ ചെലവില്‍ പുതിയ കച്ചവടം തുടങ്ങി. അമ്മാവന്‌ കുടുംബസ്വത്തായും സ്ത്രീധനമായുമൊക്കെ എഴുതിക്കിട്ടിയതാണല്ലോ ഇന്ത്യന്‍ റയില്‍വേ. അപ്പോള്‍പിന്നെ അനന്തരവനുമുണ്ടാകും ഇത്തിരി അവകാശമൊക്കെ. റയില്‍വേ ബോര്‍ഡിലേക്ക്‌ അനന്തരവന്‍ വഴി ആര്‍ക്കും കയറാം. ചില്ലറ ചെലവേയുള്ളു. ഒരു പത്തുകോടി ഉറുപ്പിക. അമ്മാവന്‍ കൂടി അറിഞ്ഞുകൊണ്ടൊരഡ്ജസ്റ്റുമെന്റ്‌. അഞ്ചങ്ങോട്ടും അഞ്ചിങ്ങോട്ടും.

ബോര്‍ഡില്‍ ഇലക്ട്രിക്കല്‍ അംഗമാകാന്‍ മഹേഷ്കുമാര്‍ എന്നയാള്‍ അമ്മാവന്റെ അനന്തരവനുമായി കരാറിലേര്‍പ്പെട്ടു. 90ലക്ഷം ഇപ്പോള്‍ തരും. ബാക്കി പിന്നെ. അതാണ്‌ കച്ചവടം. വിജയ്‌കുമാര്‍ സിംഗ്ല 90ലക്ഷം രൂപ രൊക്കമായി വാങ്ങുമ്പോഴാണ്‌ സിബിഐ പൊക്കിയത്‌. വല്ലപ്പോഴുമൊക്കെയേ സോണിയാമാഡം കൂട്ടിലിട്ടുവളര്‍ത്തുന്ന ഈ സിബിഐ തത്ത ഇങ്ങനെ പുറത്തുചാടാറുള്ളു.

വിജയന്‍ മാത്രമല്ല ബന്‍സലിന്റെ അനന്തരവന്‍. രാകേഷും വിക്രമനും മദനമോഹനും ചേതനുമെല്ലാം ഇങ്ങനെ അമ്മാവന്റെ കൂടെ ബര്‍ണാലയില്‍ നിന്ന്‌ ഡല്‍ഹിയ്‌ക്ക്‌ വണ്ടി കയറിയവരാണ്‌. സോണിയാമാഡം അമ്മാവന്‌ എഴുതിക്കൊടുത്ത കുടുംബസ്വത്ത്‌ നോക്കിനടത്താന്‍ ഒരു തുണ. ബന്‍സല്‍ മന്ത്രിപ്പണി പഠിച്ചത്‌ ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ കീഴിലായിരുന്നു. ആദ്യ യുപിഎ സര്‍ക്കാരില്‍ ധനകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി. ചണ്ഡീഗഢില്‍ നിന്ന്‌ മൂന്നാതവണയും എംപിയായതിന്റെ ബലത്തിലാണ്‌ ബന്‍സല്‍ രണ്ടാം യുപിഎയില്‍ കളി തുടങ്ങിയത്‌. ഭാര്യയും മക്കളുമടക്കം കുടുംബക്കാരെല്ലാവരും അങ്ങനെ തലസ്ഥാനത്തേയ്‌ക്കു വണ്ടികയറി.

ഭരണം മൊത്തത്തില്‍ ചീഞ്ഞുനാറിയപ്പോള്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രിക്ക്‌ ബന്‍സാലായി പ്രിയപ്പെട്ടവന്‍. എന്തെങ്കിലും മിണ്ടണമെങ്കില്‍ ഈ പാര്‍ലമെന്ററീകാര്യന്‍ തന്നെ വേണം. ചണ്ഡീഗഢില്‍ ഭാര്യ മധു ബന്‍സല്‍ തുടങ്ങിയ തിയോണ്‍ മരുന്നുകമ്പനിയുടെ കഥകള്‍ പാര്‍ലമെന്റില്‍ പാട്ടായിട്ടും ബന്‍സല്‍ പിടിച്ചുനിന്നു. അതിന്റെയൊക്കെ പ്രതിഫലമെന്നോണം ജലവിഭവവകുപ്പും ഇപ്പോള്‍ തൃണമൂല്‍ വച്ചൊഴിഞ്ഞ റയില്‍വേയും കയ്യിലായി. കക്കുന്നതിലല്ലല്ലോ നില്‍ക്കുന്നതിലല്ലേ കാര്യം. ബന്‍സല്‍ വളര്‍ന്നപ്പോള്‍ കുടുംബക്കാരുടെ കച്ചവടവും കൊഴുത്തു. ഡല്‍ഹിയിലും ബര്‍ണാലയിലും ചണ്ഡീഗഢിലുമൊക്കെ കമ്പനികളുണ്ടായി. മന്ത്രിയുടെ സ്വന്തം വിലാസത്തിലും കുടുംബക്കാര്‍ കമ്പനിയുണ്ടാക്കി.

ഇപ്പോള്‍ കേള്‍ക്കുന്നത്‌ ചുരുങ്ങിയത്‌ 20 കമ്പനികളുടെയെങ്കിലും ഭൂരിപക്ഷ ഓഹരി ഉടമകളാണ്‌ അമ്മാവന്റെ അനന്തരവന്‍മാര്‍ എന്നാണ്‌. ജെടിഎല്ലും ഇന്‍ഫ്രായും തിയോണും ഹെല്‍ത്ത്കെയറും ഐഎസ്‌ഐഎസ്‌ പാക്കിംസുമടക്കം പത്തുകമ്പനികളെങ്കിലും പൂര്‍ണമായും കൈപ്പിടിയില്‍. ഒന്നുകൂടി അറിയണം ഒരു പത്തുകൊല്ലം മുമ്പ്‌ ബര്‍ണാലയിലെ തപാ തെരുവില്‍ തേരാപ്പാരാ നടന്നവന്‍മാരാണ്‌ ഇപ്പോഴത്തെ ഈ കമ്പനി ഡയറക്ടര്‍മാര്‍ അഥവാ അമ്മാവന്റെ അനന്തരവന്‍മാര്‍. മന്‍മോഹന്‍ സര്‍ക്കാരിനെക്കൊണ്ട്‌ ആര്‍ക്ക്‌ എന്ത്‌ പ്രയോജനമെന്ന്‌ ഇനി ചോദിക്കില്ലല്ലോ ആരും.

ഇനിയിപ്പോള്‍ ബന്‍സലിനെ പറഞ്ഞുവിട്ട്‌ തടിയൂരാമെന്ന ചിന്തയിലാണ്‌ സോണിയാമാഡം. മരുമകന്‍ റോബര്‍ട്ട്‌ വധേര കൊയ്തെടുത്ത കോടികളുടെ കണക്കുകള്‍ കേട്ട്‌ പാവം പൊതുജനം മദാമ്മയെ നോക്കി അന്തംവിട്ട കാലം മായുന്നതിനു മുമ്പേയാണ്‌ പുതിയ അമ്മാവന്‍ മരുമകന്‍ കളി. അമ്മായിഅമ്മയും അമ്മാവന്‍മാരുമൊക്കെ അപ്പങ്ങള്‍ വാരിക്കോരി ഉണ്ടാക്കുകയും അതൊക്കെ മരുമക്കള്‍ അനുഭവിക്കുകയും ചെയ്യുന്നു എന്നതാണ്‌ പുതിയ യുപിഎ പാഠം.

ക്രമക്കേട്‌, അനധികൃതം, നിയമവിരുദ്ധം, കൈക്കൂലി, കോഴ, കൊള്ള, അഴിമതി, ഒടുവില്‍ കുംഭകോണം വരെ എത്ര പദങ്ങള്‍ നമ്മള്‍ പ്രയോഗിച്ചു മടുത്തു. മന്‍മോഹന്റെ തണലില്‍ ഈ കാട്ടുകള്ളന്മാര്‍ നടത്തുന്ന തീവെട്ടിക്കൊള്ളയ്‌ക്ക്‌ മേല്‍പ്പറഞ്ഞ പേരുകളൊന്നും പോരാതെ വന്നിരിക്കുന്നു. അത്രയ്‌ക്ക്‌ ഭീകരമാണ്‌ കാര്യങ്ങള്‍. സിഎജിയും സിവിസിയും സിബിഐയും മുതല്‍ സുപ്രീംകോടതി വരെ ഈ കൊള്ളക്കാര്‍ക്ക്‌ ചുറ്റും കറങ്ങുകയാണ്‌ എത്രയോ കാലമായി. അഴിമതികൊണ്ട്‌ ചീര്‍ത്തു വികൃതമായ മുഖമാണ്‌ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക്‌. സോണിയാകുടുംബത്തെ ചാരിയാല്‍ മോഷ്ടിക്കാത്തവനും ഒന്ന്‌ മോഷ്ടിക്കണമെന്ന്‌ മോഹിക്കും. അതാണ്‌ അവസ്ഥ. ആദര്‍ശ്‌ ഫ്ലാറ്റ്‌, കോമണ്‍വെല്‍ത്ത്‌, ടുജി സ്പെക്ട്രം, ഹെലികോപ്ടര്‍, ടിഎല്‍എഫ്‌, തിയോണ്‍ മരുന്നിടപാട്‌, കല്‍ക്കരി, എണ്ണമറ്റ ഭൂമികുംഭകോണങ്ങള്‍, അനധികൃത പണമിടപാടുകള്‍, അഴിമതിയുടെ തീവണ്ടിക്കോഴ….. അശോക്‌ ചവാനും സുരേഷ്‌ കല്‍മാഡിയും എ. രാജയും കനിമൊഴിയും അഴഗിരിയും റോബര്‍ട്ട്‌ വധേരയും ഒ.പി. ത്യാഗിയും ബന്‍സലും അശ്വനികുമാറും വരെ അഴിമതിയെച്ചാരി പഴിവാങ്ങിയവരാണ്‌. സോണിയയും ആന്റണിയും മന്‍മോഹനും ഇനിയും കൈകഴുകും. ഇപ്പോള്‍ ബന്‍സല്‍ ഒന്നുകൂടി മുറുകിയാല്‍ അശ്വനികുമാര്‍ അതിനപ്പുറം ആരും ഒന്നും പ്രതീക്ഷിക്കരുത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

പുതിയ വാര്‍ത്തകള്‍

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.