Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വിവേകാനന്ദക്കൂത്ത്‌: രാജന്‍ നമ്പ്യാരുടെ പരീക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2013, 08:29 pm IST
inVaradyam

സ്വാമി വിവേകാനന്ദനും കേരളവും തമ്മിലുള്ള ബന്ധം ഒട്ടേറെ ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞു, ഇന്നും ചര്‍ച്ചിക്കുന്നു. എന്നാല്‍ സ്വാമിയുടെ ജീവിതത്തിലെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ക്ക്‌ കേരളത്തിന്റെ സ്വന്തം കലാ മാധ്യമത്തിലൂടെ രംഗാവിഷ്കാരം നടത്തുമ്പോള്‍ തികച്ചും അതൊരു നവ്യാനുഭവമാണ്‌. വിവേകാനന്ദ ജീവിതത്തിലെ ചില ഘട്ടങ്ങള്‍ക്ക്‌ ചാക്യാര്‍ കൂത്തിലൂടെ രംഗഭാഷ്യം നല്‍കിയിരിക്കുകയാണ്‌ ഡോ. രാജന്‍ നമ്പ്യാര്‍. ദുഃഖിതരോടും അവശത അനുഭവിക്കുന്നവരോടും സ്വാമി കാണിക്കുന്ന കാരുണ്യം ചിക്കാഗൊ പ്രസംഗത്തിന്റെ ആമുഖം, ഭഗിനി നിവേദിതയെ ശിഷ്യയായി സ്വീകരിക്കുന്നത്‌ തുടങ്ങിയവയാണ്‌ കഥയിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍.

സംസ്കൃതഭാരതിയുടെ പൂര്‍ണ സമയ പ്രവര്‍ത്തകനായ രണജിത്ത്‌ ആണ്‌ ശ്ലോകങ്ങള്‍ രചിച്ചിട്ടുള്ളത്‌. നൂറ്റി അമ്പതാമത്‌ വിവേകാനന്ദ ജയന്തി ആഘോഷപരിപാടികളുടെ ഭാഗമായി ഡിസംബര്‍ 30 ന്‌ കാലടി ശ്രീരാമകൃഷ്ണ ആശ്രമത്തിലാണ്‌ സ്വാമി വിവേകാനന്ദന്റെ ആദ്യ രംഗാവതരണം നടത്തിയത്‌. ‘ഹാസ്യാഭിനയം കൂത്തിലും കൂടിയാട്ടത്തിലും’ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്‌ നേടിയതിനുശേഷമുള്ള ആദ്യത്തെ പരീക്ഷണകൂത്താണ്‌ സ്വാമി വിവേകാനന്ദന്‍. പ്രതിനായകന്മാരെ വീരാരാധനയോടെ ആശ്ലേഷിച്ച്‌ കാലത്തിന്‌ മുമ്പേ നടന്നുനീങ്ങിയ ഭാസന്റെ ഊരുഭംഗം നാടകമാണ്‌ ചാക്യാര്‍കൂത്തിലെ ആദ്യത്തെ പരീക്ഷണം. ബോധായനന്റെ ഭഗവദ്ദജ്ജുകമാണ്‌ കൂത്തിലെ രണ്ടാമത്തെ പരീക്ഷണം. ശ്രീരാമകൃഷ്ണന്റെ ജീവിതത്തെ ആധാരമാക്കി ശ്രീരാമകൃഷ്ണ ചരിത്രമാണ്‌ കൂത്തില്‍ രാജന്‍ നമ്പ്യാര്‍ വഹിച്ച മൂന്നാമത്തെ രംഗാവതരണം. കുമാരനാശാന്റെ കരുണക്ക്‌ രംഗഭാഷ്യം നല്‍കിയതാണ്‌ കൂത്തിലെ ഏറ്റവും പുതിയ പരീക്ഷണം. കൂത്തിന്റെ തനിമക്ക്‌ കോട്ടം വരുത്താതെയാണ്‌ ഈ പുതുമകളെല്ലാം കൂത്തില്‍ കൊണ്ടുവന്നിട്ടുള്ളത്‌. കാലടി ശ്രീരാമകൃഷ്ണാശ്രമത്തിലെ ബ്രഹ്മചാരി അനൂപ്‌ ആണ്‌ വിവേകാനന്ദന്‍ കൂത്തുരൂപത്തില്‍ അവതരിപ്പിക്കുന്നതിന്‌ പ്രേരണയാകിയത്‌.

സ്വദേശത്തും വിദേശത്തുമായി ഇതിനോടകം ആറായിരത്തിലധികം വേദികളില്‍ കൂത്തും പാഠകവും അവതരിപ്പിച്ച എടനാട്‌ രാജന്‍ നമ്പ്യാര്‍ ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി സെമിനാറുകളില്‍ ക്ഷേത്രകലകളെ ആധാരമാക്കി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്‌.
ഹാസ്യരസത്തിന്റെ അഭിനയം ചാക്യാര്‍കൂത്തിലും കൂടിയാട്ടത്തിലും എന്ന വിഷയത്തില്‍ ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയില്‍നിന്ന്‌ ഡോക്ടറേറ്റ്‌ നേടി. രാജന്‍ നമ്പ്യാര്‍ കൂത്തിന്‌ നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ച്‌ തുറവൂര്‍ നരസിംഹമൂര്‍ത്തി മഹാക്ഷേത്ര സേവാ സമിതി നാട്യശ്രീ പുരസ്ക്കാരം നല്‍കി ആദരിച്ചു.നെടുമുടി വേണു, പ്രേമ പാണ്ഡുരംഗ എന്നിവര്‍ക്കാണ്‌ മുമ്പ്‌ ഈ പുരസ്ക്കാരം ലഭിച്ചിട്ടുള്ളത്‌.

നാട്യശ്രീ പുരസ്ക്കാരത്തിന്‌ പുറമെ ഹൈദരാബാദ്‌ മൈത്രി അവാര്‍ഡ്‌, സൂത വിദൂഷകരത്നം, ഗുരുവായൂരപ്പന്‍ മെഡല്‍ തുടങ്ങി നിരവധി പുരസ്ക്കാരങ്ങള്‍ക്ക്‌ രാജന്‍ നമ്പ്യാര്‍ അര്‍ഹനായിട്ടുണ്ട്‌. ക്ഷേത്രകലകളുടെ പഠനത്തിനും ഗവേഷണത്തിനുമായി സ്ഥാപിച്ചിട്ടുള്ള കൂത്തമ്പലം സ്റ്റഡി ആന്റ്‌ റിസര്‍ച്ച്‌ സെന്റര്‍ ഓഫ്‌ ഫൈന്‍ ആര്‍ട്ടിന്റെ ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചുവരുന്നു.

പ്രശസ്ത നങ്ങ്യാര്‍കൂത്ത്‌ കലാകാരിയും പാഠക ലോകത്തെ ആദ്യത്തെ സ്ത്രീ ശബ്ദവും ആയ നിര്യാതരായ തങ്കം നങ്ങ്യാരും അച്ഛന്‍ തൃക്കാരിയൂര്‍ കൃഷ്ണന്‍ നമ്പ്യാരുമാണ്‌ ഗുരുക്കന്മാര്‍. സഹോദരന്‍ ഹരികൃഷ്ണന്‍ മിഴാവുകാരനാണ്‌. മഞ്ഞപ്ര പൈങ്കല്‍ വാര്യത്തെ ജയലക്ഷ്മിയാണ്‌ ഭാര്യ. മകന്‍ യദുകൃഷ്ണന്‍ നാലാം ക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌. എറണാകുളം ജില്ലയിലെ മഞ്ഞപ്ര കാര്‍പ്പിള്ളിക്കാവിന്‌ സമീപത്താണ്‌ ഇപ്പോള്‍ താമസം. ചാക്യാര്‍കൂത്തിന്‌ പുറമെ പാഠകം, ഓട്ടന്‍തുള്ളല്‍, ഇന്ദ്രജാലം എന്നിവയും അഭ്യസിക്കുകയും വേദികളില്‍ അവതരിപ്പിച്ചും വരുന്നു.

ജി.കെ.പിള്ള തെക്കേടത്ത്‌, നെട്ടൂര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

New Release

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

New Release

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

New Release

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

Entertainment

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

എന്താണ് ‘ഐ ആം ഗെയിം’ എന്ന വാക്കിന്റെ അർഥം; വിശദീകരിച്ച് ജേക്സ് ബിജോയ്, ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി ഇവിടെ വേണ്ട : ജോസഫ് വിജയ്‌ക്കെതിരെ കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.