Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തെമ്മാടിരാജ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2013, 11:00 pm IST
in Vicharam

ലോകത്ത്‌ ഇസ്ലാമിക രാജ്യങ്ങള്‍ ഏറെയുണ്ട്‌. മുസ്ലീം ഭൂരിപക്ഷമുള്ള പാക്കിസ്ഥാനില്‍ ഇസ്ലാമിക ഭരണം എന്നത്‌ അങ്ങാടിമരുന്നോ പച്ചമരുന്നോ എന്നുപോലും നിശ്ചയമില്ല. വാളും ബോംബും തോക്കുമാണിവരുടെ ആരാധനാവസ്തുക്കള്‍. കൊന്നും കൊലവിളിച്ചുമാണ്‌ ഓരോ നിമിഷവും പിന്നിടുന്നത്‌. അധികാരം നിലനിര്‍ത്താനും പിടിച്ചെടുക്കാനും അവര്‍ ഏത്‌ മാര്‍ഗ്ഗവും സ്വീകരിക്കും. ഇന്ത്യയോട്‌ തുറന്ന പോരാണവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഇന്ത്യയോട്‌ ആയിരം വര്‍ഷം യുദ്ധംചെയ്യുമെന്ന്‌ പറഞ്ഞ പാക്‌ ഭരണാധികാരിയായിരുന്നു സുള്‍ഫിക്കര്‍ അലി ഭൂട്ടോ. “ഇസ്ലാമിക സംസ്കാരത്തെ വിഴുങ്ങാന്‍ ഹൈന്ദവ സംസ്കാരം നിശ്ചയിച്ചിരിക്കുന്നു” എന്നയാള്‍ 1966ല്‍ പ്രസ്താവിച്ചു. അതുകൊണ്ടാകാം പിന്നീട്‌ ഇന്ത്യയില്‍ വളര്‍ത്തുപട്ടികളുടെ ഇഷ്ട പേരായി “ഭൂട്ടോ” മാറി. പാക്‌ ഭരണണാധികാരികള്‍ കല്ലുവച്ച നുണകളും കള്ള പ്രചരണവും നടത്തി ജനങ്ങളെ വികാരം കൊള്ളിച്ച്‌ ജിഹാദിന്റെ മാര്‍ഗത്തിലേക്ക്‌ നയിച്ചു. വാളെടുത്തവന്‍ വാളാലെ എന്ന പോലെ വികാരം കൊള്ളിച്ച ഭരണാധികാരികളെല്ലാം വിവരമറിഞ്ഞു. അവര്‍ക്കാര്‍ക്കും സ്വാഭാവിക മരണം വിധിച്ചിട്ടില്ല.

“യുദ്ധമില്ലാതുള്ള വിജയം” എന്ന പേരില്‍ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന റിച്ചാഡ്‌ നിക്സന്റെ പുസ്തകമുണ്ട്‌. ഇതര ആശയങ്ങളോട്‌ അസഹിഷ്ണുത. ഏകാധിപത്യനിയന്ത്രണം അധികാരത്തിനുവേണ്ടി എന്ത്‌ മാര്‍ഗ്ഗവും സ്വീകരിക്കുക എന്നതാണ്‌ ഇസ്ലാമിക രീതിയെന്ന്‌ പറഞ്ഞതിന്‌ ഉദാഹരണമായി മൊറാക്കോ മുതല്‍ ഇന്തോനേഷ്യവരെയുള്ള അനുഭവവും വിവരിക്കുന്നുണ്ട്‌. പാക്കിസ്ഥാനില്‍ അധികാരം നിലനിര്‍ത്താനുള്ള നീചവേലയുടെ ഭാഗമാണ്‌ സരബ്ജിത്‌ സിംഗ്‌ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ്‌. ഇല്ലാത്ത കേസുകളുണ്ടാക്കി ഇന്ത്യാക്കാരോട്‌ വിദ്വേഷം വളര്‍ത്താനുള്ള ആയുധമാക്കി ഉപയോഗിച്ചു. ഒടുവില്‍ നിഷ്ഠൂരമായി കൊലപ്പെടുത്തി. ഒരു തെമ്മാടിരാജ്യത്തിനല്ലാതെ ഇത്രയും ക്രൂരത കാണിക്കാനാവില്ല.

ഒരാഴ്ചമുമ്പാണ്‌ സരബ്ജിത്‌ സിംഗ്‌ ക്രൂരമായി ആക്രമിക്കപ്പെട്ടത്‌. ലാഹോറിലെ ജിന്നാ ആശുപത്രിയില്‍ സരബ്ജിത്‌ മരണപ്പെടുമ്പോള്‍ ആന്തരാവയവങ്ങള്‍ ഒന്നും ഇല്ലായിരുന്നത്രെ. എല്ലാം വെള്ളമാക്കിയെന്ന്‌ സാരം. അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിനെ തുടര്‍ന്ന്‌ 22 വര്‍ഷം മുമ്പ്‌ പാക്കിസ്ഥാന്റെ പിടിയിലായ സരബ്ജിതിനെ സ്ഫോടനക്കേസില്‍ പ്രതിയാക്കിയാണ്‌ ജയിലിലടച്ചത്‌. ലാഹോറിലും മുള്‍ട്ടാനിലുമുണ്ടായ സ്ഫോടനക്കേസിലാണ്‌ ഇയാളെ ഉള്‍പ്പെടുത്തിയത്‌. സംഭവവുമായി ഒരു ബന്ധവുമില്ലെന്ന്‌ അറിഞ്ഞതുകൊണ്ടുതന്നെയാണ്‌ ഇയാള്‍ക്കെതിരെ വധശിക്ഷ നല്‍കിയത്‌. നിരവധി തവണ നല്‍കിയ ദയാഹര്‍ജി തള്ളി. ലാഹോറിലെ ജയിലില്‍ കഴിയുന്ന സരബ്ജിതിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ ആറംഗ സംഘം നിഷ്ഠൂരമായി അക്രമിച്ചതെന്ന്‌ പറയുന്നു. ചുടുകട്ട ഉപയോഗിച്ച്‌ തലയ്‌ക്കും മുഖത്തും ഇടിച്ച്‌ മുറിവുകളുണ്ടാക്കി. സ്പൂണിന്റെ അഗ്രം മൂര്‍ച്ചകൂട്ടി കത്തിയുടെ രൂപത്തിലാക്കിയതും ഒഴിഞ്ഞ പാട്ടകളും ഉപയോഗിച്ച്‌ കുത്തിയും അടിച്ചും ഏല്‍പ്പിച്ച മുറിവുകള്‍ ആഴത്തിലുള്ളതാണ്‌. സരബ്ജിത്തിനെ വധിക്കുകയായിരുന്നു ലക്ഷ്യമെന്ന്‌ സംഭവം അന്വേഷിച്ച ജയില്‍ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. എന്നാല്‍ ജയില്‍ അധികൃതരുടെ അറിവോടെയാണ്‌ ഈ ക്രൂരകൃത്യം ചെയ്തതെന്നാണ്‌ സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നത്‌. സരബ്ജിത്‌ കിടന്ന സെല്ലിന്റെ താക്കോല്‍ കാവല്‍നിന്ന ജീവനക്കാരനില്‍ നിന്നും സംഘടിപ്പിച്ചാണ്‌ സെല്‍ തുറന്ന്‌ അകത്തുകയറി അക്രമം നടത്തിയത്‌. എല്ലാവരും അറിഞ്ഞുകൊണ്ട്‌ നടത്തിയ ആസൂത്രിത കൊലപാതകം. മുംബൈ ഭീകരാക്രമണക്കേസിലെ കസബിനെയും പാര്‍ലമെന്റ്‌ അക്രമക്കേസിലെ അഫ്സല്‍ ഗുരുവിനെയും തൂക്കിലേറ്റിയശേഷം പാക്‌ ജയിലില്‍ ഇന്ത്യന്‍ തടവുകാര്‍ക്കെതിരെ നിരവധി ആക്രമണശ്രമങ്ങള്‍ നടന്നിട്ടുണ്ട്‌. സരബ്ജിതിനെതിരെയും ആക്രമണം നടന്നിരുന്നു. അതൊന്നും ഗൗരവത്തില്‍ കാണാന്‍ പാക്‌ അധികൃതര്‍ കൂട്ടാക്കിയിരുന്നില്ല. ഭാരത സര്‍ക്കാര്‍ കാര്യമായി കാണാനും കൂട്ടാക്കിയില്ല.

അക്രമത്തിന്‌ ശേഷം പാക്സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പെരുമാറ്റമാണ്‌ സംശയാസ്പദം. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക്‌ സരബ്ജിത്തിനെ ഏതാനും നിമിഷം കാണാനേ അനുവദിച്ചുള്ളു. അതും ആദ്യദിവസം. രണ്ടാംദിവസം കോണ്‍സുലേറ്റ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ അനുമതി നിഷേധിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്‌ അതൃപ്തി പ്രകടിപ്പിച്ചു എന്ന മഹാസംഭവമുണ്ടായി. പാക്കിസ്ഥാന്‍ ജയിലില്‍ നിരന്തരം അക്രമവും കൊലപാതകവും നടക്കുന്നു. ചാരക്കേസ്‌ ചുമത്തി തടവിലാക്കിയ ജമ്മുകാശ്മീര്‍ സ്വദേശി ചമേല്‍ സിംഗിനെ നിഷ്ഠൂരമായി ആക്രമിച്ച്‌ കൊലപ്പെടുത്തിയത്‌ 2013 ജനുവരി 13നാണ്‌. ജനുവരി 13ന്‌ പ്രത്യേകതയുണ്ട്‌. പാര്‍ലമെന്റ്‌ ആക്രമിച്ച്‌ രാജ്യത്തെ ഞെട്ടിക്കാന്‍ പാക്കിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്ത ദിവസമായിരുന്നു ഇത്‌. വംശീയമായി അധിക്ഷേപിച്ചാണ്‌ ഇഞ്ചിഞ്ചായി മര്‍ദ്ദിച്ച്‌ ജയിലില്‍ കൊലപാതകം നടന്നത്‌. ഒരുതെറ്റും ചെയ്യാതെ ചമേലിനെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു ഇക്കാര്യത്തില്‍ ഒരു സങ്കടമറിയിക്കാന്‍പോലും നമ്മുടെ സര്‍ക്കാരിന്‌ തോന്നിയിരുന്നില്ല. പാക്‌ ജയിലിലെ ഇന്ത്യന്‍ തടവുകാരെല്ലാം ഇത്തരത്തില്‍ പീഡനം അനുഭവിക്കുകയാണ്‌. 254 തടവുകാരാണ്‌ പാക്കിസ്ഥാന്‍ ജയിലില്‍ കിടക്കുന്ന ഇന്ത്യക്കാര്‍. അതേസമയം ഇന്ത്യന്‍ ജയിലിലുള്ള പാക്‌ തടവുകാര്‍ക്ക്‌ ഒരു പോറലും ഏല്‍ക്കാതിരിക്കാന്‍ തയ്യാറെടുപ്പുകള്‍ നടക്കുകയാണ്‌. കസബിന്റെ സുരക്ഷയ്‌ക്കും ആരോഗ്യസംരക്ഷണത്തിനുമായി 31 കോടി രൂപയാണ്‌ സര്‍ക്കാര്‍ ചെലവാക്കിയത്‌. ഇപ്പോഴാകട്ടെ, ഏറെ പാകിസ്ഥാനികളായ പ്രതികള്‍ തടവില്‍ക്കിടക്കുന്ന തീഹാര്‍ജയിലില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുന്നു.

ഇത്രയും നിഷ്ഠൂരമായ അതിക്രമങ്ങള്‍ നടന്നിട്ടും വിശദീകരണമാവശ്യപ്പെട്ട്‌ ഒരു കത്തയയ്‌ക്കാന്‍ മാത്രമാണ്‌ സര്‍ക്കാര്‍ തയ്യാറായത്‌. സര്‍ക്കാര്‍ സരബ്ജിത്‌ വധിക്കപ്പെട്ടതിനുശേഷം കണ്ണീരൊലിപ്പിക്കാന്‍ തയ്യാറായി. ഭൗതിക ശരീരം കൊണ്ടുവരാന്‍ പ്രത്യേക വിമാനം നല്‍കിയത്രെ. 50 കിലോമീറ്റര്‍ ദൂരം മറികടക്കാന്‍ വിമാനം അത്യാവശ്യമാണല്ലൊ! ധനസഹായം പ്രഖ്യാപിച്ചതാകട്ടെ 25 ലക്ഷം. പഞ്ചാബ്‌ സര്‍ക്കാര്‍ ഒരു കോടിയും രണ്ട്‌ കുടുംബക്കാര്‍ക്ക്‌ ജോലിയും നല്‍കാന്‍ നിശ്ചയിച്ച സമയത്താണിത്‌. കേന്ദ്രസര്‍ക്കാര്‍ ദുര്‍ബലമായതിനാലാണ്‌ പാക്കിസ്ഥാനില്‍ ഇന്ത്യന്‍ വംശജര്‍ക്ക്‌ ഇത്തരം ദുരനുഭവങ്ങള്‍ നേരിടേണ്ടിവരുന്നത്‌.

സരബ്ജിത്‌ സിംഗ്‌ പിടിക്കപ്പെടുമ്പോള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്‌ ചാരസംഘടനയായ കെഎസ്‌ഐ അവരുടെ തന്ത്രങ്ങള്‍ വ്യാപിപ്പിച്ചിരുന്നു.
മൂന്നാംലോകരാജ്യത്ത്‌ ഏറ്റവും ആധുനിക ചാരവിഭാഗമാണ്‌ ഐഎസ്‌ഐ. പതിനൊന്ന്‌ യൂണിറ്റുകള്‍ അതിനുണ്ട്‌. പട്ടാളഭരണ തണലാണ്‌ അവരുടെ കരുത്ത്‌. ഇന്ത്യാവിരുദ്ധ നീക്കങ്ങള്‍ക്കായി അഞ്ച്‌ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ജോയിന്റ്‌ ഇന്റലിജന്‍സ്‌ മിസലേനിയ്സ്‌(ജിം), ജോയിന്റ്‌ ഇന്റലിജന്‍സ്‌ നോര്‍ത്ത്‌(ജിന്‍), ജോയിന്റ്‌ ഇന്റലിജന്‍സ്‌ സിഗ്നല്‍ ബ്യൂറോ(ജിബ്സ്‌), ജോയിന്റ്‌ ഇന്റലിജന്‍സ്‌ ബ്യൂറോ(ജിബ്‌), ജോയിന്റ്‌ ഇന്റലിജന്‍സ്‌ ഫിനാന്‍സ്‌(ജിഫി) ഇവയെല്ലാം ഒത്തൊരുമിച്ച്‌ നടത്തിയ ഓപ്പറേഷനാണ്‌ സരബ്ജിത്‌ സിംഗിനെ കേസില്‍പ്പെടുത്തി പൂട്ടിയത്‌. അതിന്‌ അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള ശ്രമം നിര്‍ഭാഗ്യവശാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നേയില്ല.

കെ. കുഞ്ഞിക്കണ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

India

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

Kerala

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

Entertainment

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.