Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ നിരാശപ്പെടുത്തി, കോണ്‍ഗ്രസ്‌ അക്രമവും തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2013, 11:55 pm IST
inIndia

ബാംഗളൂരു: അവസാനം രാഹുല്‍ വന്നു. റായ്ചൂരിലെ കനലെരിയുന്ന ചൂടില്‍ തളര്‍ന്നു വീഴുന്ന പ്രവര്‍ത്തകരെ മൂന്ന്‌ മണിക്കൂറോളം കാത്തു നിര്‍ത്തി മടുപ്പിച്ചാണ്‌ പത്തുമണിക്ക്‌ എത്തേണ്ട കോണ്‍ഗ്രസ്‌ നേതാവ്‌ ഉച്ചക്ക്‌ പന്ത്രണ്ടരയോടെ എത്തിയത്‌. പ്രതീക്ഷിച്ചപോലെ സംസ്ഥാന ബിജെപി സര്‍ക്കാരിനെതിരെ കുറേ ആരോപണങ്ങള്‍ ഉന്നയിച്ച രാഹുലിന്‌ പ്രവര്‍ത്തകരില്‍ ആവേശമോ ഉണര്‍വോ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, സ്ത്രീസുരക്ഷക്ക്‌ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വരണം എന്ന പ്രഖ്യാപനത്തെ കൂക്കിവിളിച്ചാണ്‌ ജനങ്ങള്‍ സ്വീകരിച്ചത്‌. ബിജെപി സര്‍ക്കാരിന്‌ സ്ത്രീകള്‍ക്ക്‌ സുരക്ഷ നല്‍കാന്‍ കഴിയുന്നില്ലെന്ന്‌, മുന്‍പില്‍ നിര്‍വികാരമായി കേട്ടുകൊണ്ടിരുന്ന യുവതികളോട്‌ രാഹുല്‍ വിശദീകരിക്കുംമ്പോഴായിരുന്നു പ്രവര്‍ത്തകരുടെ കയ്യടിയും ബഹളവും.

ഭാഷയും യുവാക്കളുടെ പ്രതികരണ രീതികളും അധികമൊന്നും പരിചയമില്ലാത്ത രാഹുല്‍ പിന്നീട്‌ ഖാനികള്‍ കൊള്ളയടിച്ച രണ്ടു സഹോദരങ്ങളെ കുറിച്ചാണ്‌ പറഞ്ഞത്‌.എന്തായാലും സമകാലീന സംഭവങ്ങളെക്കുറിച്ചുള്ള തന്റെ വിവരകേട്‌ വിളിച്ചു പറയുന്നതായി പ്രസംഗം. സുപ്രീം കോടതിതന്നെ ഏറ്റവും വലിയ അഴിമതിയും കൊള്ളയും നടത്തുന്ന ഖാനി കമ്പനിയെന്നു വിലയിരുത്തി ലൈസന്‍സ്‌ റദ്ദാക്കിയത്‌ നിലവിലെ ബെല്ലാരി കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി അനില്‍ലാഡ്‌ ഉടമയായുള്ള എസ്‌ ലാഡ്‌ ഗ്രൂപ്പിന്റേതായിരുന്നു. ബെല്ലാരി സഹോദരങ്ങള്‍ ബിജെപിയില്‍ നിന്നും പോയി കാലമേറെ ആവുകയും ചെയ്തിരിക്കുന്നു.

പ്രവര്‍ത്തകരില്‍ വലിയ ചലനം ഉണ്ടാക്കാന്‍ കഴിയാതിരുന്ന രാഹുല്‍ പത്തോ പതിനഞ്ചോ മിനിറ്റ്‌ സംസാരിച്ചു വേഗം തന്നെ സ്ഥലം വിട്ടു. ഉത്തരകര്‍ണാടകത്തിലെ തന്നെ ബീജാപ്പൂരിലും അദ്ദേഹത്തിന്റെ റാലി ഉണ്ടായിരുന്നു.

അതിനിടെ പല ഭാഗങ്ങളിലും കോണ്‍ഗ്രസ്‌ ആത്മവിശ്വാസം നഷ്ടമായതിന്റെ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്‌. ഇന്നലെ മാത്രം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ എതിര്‍ പാര്‍ട്ടിയിലുള്ളവരെ വീട്‌ കേറി ആക്രമിക്കുകയുണ്ടായി. നെലമംഗലയിലെ ജനതാദളിന്റെ പ്രവര്‍ത്തകരെ ആക്രമിച്ച്‌ സ്ത്രീകള്‍ അടക്കമുള്ളവരെ പരിക്കേല്‍പ്പിച്ചു. ബാംഗ്ലൂര്‍ ജാലഹള്ളിയില്‍ ഒരു ബിജെപി പ്രവര്‍ത്തകനെ മാരകമായി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ സംരക്ഷണത്തിനായി പോലീസ്‌ സ്റ്റേഷന്‍ ഉപരോധിച്ചു.

എതിരാളിക്ക്‌ കണക്കിന്‌ മറുപടിപറഞ്ഞും,പ്രവര്‍ത്തകരെ ആശയപരമായി സജ്ജരാക്കിയും ബിജെപി പ്രചാരണത്തില്‍ ബഹുദൂരം മുന്നിലാണ്‌. മതേതരദള്‍ ആണ്‌ തൊട്ടുപിന്നില്‍.ഇനിയും പ്രകടന പത്രിക പുറത്തിറക്കാത്ത കോണ്‍ഗ്രസ്‌ അതിനു തെരഞ്ഞെടുപ്പില്‍ അത്രക്കൊന്നും പ്രാധാന്യമില്ലെന്ന നിലപാടിലാണ്‌. ബാംഗളൂരില്‍ ബിജെപി തെരഞ്ഞെടുപ്പു പ്രചാരണത്തിനായി 19 രഥങ്ങള്‍ തയ്യാറിക്കിയിട്ടുണ്ട്‌. 26 നും 28 നും പാര്‍ട്ടിയുടെ തീപ്പൊരി പ്രചാരകരായ വരുണ്‍ ഗാന്ധിയും ഉമാഭാരതിയും ബംഗളൂരിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സംസാരിക്കും. അവര്‍ നാലോ അഞ്ചോ ദിവസം കര്‍ണാടകത്തില്‍ ഉണ്ടാവുമെന്ന്‌ പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

അനില്‍ മേനോന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.