Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാണിയുടെയും ആര്യാടന്റേയും വകതിരിവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2013, 10:31 pm IST
in Vicharam

തന്റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ ഗുജറാത്തില്‍ പോയ കേരളത്തിലെ തൊഴില്‍മന്ത്രിക്കെതിരെ മുഖ്യമന്ത്രിയും മറ്റ്‌ മന്ത്രിമാരും ഭരണ പ്രതിപക്ഷ കക്ഷിനേതാക്കളുമെല്ലാം വിമര്‍ശനത്തിന്റെ കുന്തമുനയുമായി ഇറങ്ങിയത്‌ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്‌.

സന്ദര്‍ശനം ന്യായീകരിക്കാന്‍ നോക്കിയ തൊഴില്‍മന്ത്രി ഷിബുബേബിജോണ്‍ ഒടുവില്‍ ഗുജറാത്തില്‍ പോയത്‌ അപരാധമാണെന്ന്‌ കുമ്പസാരിക്കുന്നു. രാഷ്‌ട്രീയ പ്രബുദ്ധതയില്‍ മറ്റാരെക്കാളും പലമടങ്ങ്‌ മുന്നിലെന്ന്‌ ഊറ്റംകൊള്ളുന്ന കേരളത്തിലാണിത്‌ നടക്കുന്നതെന്നോര്‍ക്കുമ്പോള്‍ വിവരവും വിവേകവുമുള്ളവര്‍ ലജ്ജകൊണ്ട്‌ തലകുനിക്കേണ്ട അവസ്ഥയും. ഇതിനിടയിലാണ്‌ വ്യത്യസ്തമായ അഭിപ്രായവുമായി ധനകാര്യമന്ത്രി കെ.എം.മാണി മുന്നോട്ടുവന്നിരിക്കുന്നത്‌. ഷിബു ഗുജറാത്ത്‌ മുഖ്യമന്ത്രിയെ കണ്ടതില്‍ ഒരു തെറ്റുമില്ലെന്നും മോദിയോട്‌ വ്യക്തിവിദ്വേഷമില്ലെന്നും നയങ്ങളോടാണ്‌ വിയോജിപ്പെന്നുമാണ്‌ മാണി പ്രസ്താവിച്ചിട്ടുള്ളത്‌. വകതിരിവും പക്വതയുമുള്ള ഒരു രാഷ്‌ട്രീയ നേതാവിന്റെ സ്വരമാണ്‌ ഇക്കാര്യത്തില്‍ മാണിയില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്ന്‌ പറയാതിരുന്നുകൂടാ. മോദിയെ കണ്ടതിന്റെ പേരില്‍ ഷിബു രാജിവയ്‌ക്കേണ്ടതില്ലെന്ന ആര്യാടന്‍ മുഹമ്മദിന്റെ നിഗമനവും ശ്രദ്ധേയമാണ്‌.

വെറുപ്പും വിദ്വേഷവുമല്ല രാഷ്‌ട്രീയത്തിന്റെ ആധാരം. കീഴടങ്ങി ക്ഷമാപണം നടത്തുന്നതിനു പകരം മോദി ചെയ്ത തെറ്റെന്ത്‌ എന്ന സംശയം ഉന്നയിക്കാന്‍ ഷിബു തയ്യാറാകേണ്ടതായിരുന്നു. ഗുജറാത്തില്‍ പത്തുവര്‍ഷം മുമ്പ്‌ നടന്ന സംഘര്‍ഷത്തിലെവിടെയെങ്കിലും ഏതെങ്കിലും സംഭവത്തില്‍ മോദി പ്രതിപ്പട്ടികയിലില്ല. ഏതെങ്കിലും പ്രതികളെ സഹായിച്ചതിന്‌ തെളിവില്ല. സംഘര്‍ഷത്തിനു ശേഷം മൂന്നുതവണ വന്‍ഭൂരിപക്ഷത്തിന്‌ വിജയിച്ച്‌ മുഖ്യമന്ത്രിയായ വ്യക്തിയാണ്‌ മോദി. സംഘര്‍ഷം നടക്കാത്ത സംസ്ഥാനമേതാണ്‌? രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴല്ലെ ദല്‍ഹിയില്‍ സിഖുകാരെ കൂട്ടക്കുരുതി നടത്തിയത്‌? 4700 ല്‍ പരം പേരെ കൊന്നൊടുക്കിയ സംഭവത്തിന്റെ പേരില്‍ രാജീവ്‌ ഗാന്ധിക്ക്‌ ഭ്രഷ്ട്‌ കല്‍പിച്ചോ? ഇത്‌ ഏകപക്ഷീയമായ വംശഹത്യയായിരുന്നില്ലെ? 2002 ല്‍ ഗോധ്രയില്‍ 59 തീര്‍ത്ഥാടകരെ തീവണ്ടിയില്‍ ചുട്ടുകൊന്നതിന്റെ അമര്‍ഷത്തില്‍ നിന്നുടലെടുത്തതാണ്‌ ഗുജറാത്ത്‌ സംഭവം. അതില്‍ മോദി എന്തുപിഴച്ചു. ഗുജറാത്തില്‍ പോലീസ്‌ വെടിവയ്‌പ്പില്‍ കൂടുതല്‍ മരിച്ചത്‌ ഹിന്ദുക്കളാണ്‌. ദല്‍ഹിയില്‍ രാജീവ്‌ ഗാന്ധിയുടെ പോലീസ്‌ ഒരുസിഖ്‌ വിരുദ്ധനെയെങ്കിലും വെടിവച്ച്‌ വീഴ്‌ത്തിയ സംഭവമില്ല. മോദിയുടെ മന്ത്രിസഭാംഗങ്ങള്‍പോലും അക്രമ കേസുകളില്‍ പ്രതികളായിട്ടുണ്ട്‌. ജയിലില്‍ പോയിട്ടുണ്ട്‌. രാജീവ്‌ ഗാന്ധിയുടെ സഹപ്രവര്‍ത്തകര്‍, സിഖുകാരെ കൊന്നൊടുക്കിയവര്‍ ഇപ്പോഴും ദല്‍ഹിയില്‍ വിലസി നടക്കുകയല്ലെ എന്ന ചോദ്യത്തിന്‌ മോദിക്കെതിരെ വാളോങ്ങുന്നവര്‍ ഉത്തരം പറയണം.

സംസ്ഥാനത്ത്‌ കുറ്റകൃത്യം നടന്നാല്‍ മുഖ്യമന്ത്രിയെ ഭ്രഷ്ടനാക്കണമെങ്കില്‍ കേരളത്തില്‍ അക്രമങ്ങളില്‍ ആളുകള്‍ മരിച്ചാല്‍ മുഖ്യമന്ത്രിമാര്‍ക്ക്‌ ഭ്രഷ്ട്‌ കല്‍പിക്കേണ്ടതല്ലേ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴല്ലേ മാറാട്‌ എട്ട്‌ ഹിന്ദുക്കളെ ആസൂത്രിതമായി കൊന്നൊടുക്കിയത്‌? അതിലെ പ്രതികളെ സഹായിച്ചതും സംരക്ഷിച്ചതും അന്നത്തെ ഭരണ-പ്രതിപക്ഷ കക്ഷികളല്ലെ? മോദിയുടെ നേരെ സ്വീകരിക്കുന്ന സമീപനം ശരിയെങ്കില്‍ ആന്റണിയെ നരഭോജി എന്നുവിളിക്കണ്ടേ? അന്ന്‌ ആഭ്യന്തരവകുപ്പും ആന്റണിക്കായിരുന്നല്ലോ. വി.എസ്‌.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴല്ലേ തിരുവനന്തപുരം പെരുമാതുറയില്‍ ആറ്‌ മുസ്ലീങ്ങളെ പോലീസ്‌ വെടിവച്ചു കൊന്നത്‌. എന്തുകൊണ്ട്‌ കോണ്‍ഗ്രസ്സുകാരും ലീഗുകാരും വി.എസ്സിനെ നരാധമന്‍ എന്ന്‌ വിളിക്കുന്നില്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ്‌ ഒഞ്ചിയത്ത്‌ ടി.പി.ചന്ദ്രശേഖരന്‍ നിഷ്ഠുരമായി വധിക്കപ്പെട്ടത്‌. 51 വെട്ടേറ്റായിരുന്നു മരണം. മോദിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത്‌ ഉമ്മന്‍ചാണ്ടിയെ ആയിരുന്നില്ലേ. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടുമെന്ന്‌ വീമ്പടിച്ച ആഭ്യന്തരമന്ത്രി പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ? സിപിഎമ്മുമായി ധാരണയുണ്ടാക്കി സാക്ഷികള്‍ക്ക്‌ കൂറുമാറാന്‍ അവസരമൊരുക്കിക്കൊടുത്തു എന്ന സംശയമാണ്‌ ഇപ്പോള്‍ പ്രബലമായിരിക്കുന്നത്‌.

നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്‌ കണ്ണൂരില്‍ സിപിഎം അക്രമികള്‍ രാഷ്‌ട്രീയ പ്രതിയോഗികളെ ഒന്നൊന്നായി കൊന്നൊടുക്കിയത്‌. പന്ന്യന്നൂര്‍ ചന്ദ്രന്‍, കെ.ടി.ജയകൃഷ്ണന്‍ എന്നിവരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ്‌ അന്ന്‌ നായനാരും പാര്‍ട്ടിയും സ്വീകരിച്ചത്‌. എന്നിട്ടും ഇ.കെ.നായനാരെ നരാധമന്‍ എന്ന്‌ ആരും മുദ്രകുത്തിയില്ല. നരേന്ദ്രമോദി ഇത്തരം സമീപനമല്ല സ്വീകരിച്ചതെന്ന്‌ സുപ്രീംകോടതി അടക്കം നിയോഗിച്ച കമ്മീഷനുകളും അന്വേഷണ ഏജന്‍സികളും തെളിയിച്ചിട്ടും അദ്ദേഹത്തെ വേട്ടയാടുന്നതിനു പിന്നില്‍ സങ്കുചിതമായ രാഷ്‌ട്രീയലക്ഷ്യം മാത്രമാണ്‌. അത്‌ തിരിച്ചറിയാന്‍ രാജ്യത്തെ ജനങ്ങള്‍ തയ്യാറാകുമെന്ന്‌ ഉറപ്പാണ്‌. നരേന്ദ്രമോദിയെ കണ്ടതിന്‌ ഷിബുവിനെ മന്ത്രിസ്ഥാനത്തു നിന്നുതന്നെ നീക്കണമെന്ന വാദവുമായി സ്വന്തം കക്ഷിക്കാരന്‍ തന്നെ നീങ്ങുമ്പോഴാണ്‌ കെ.എം.മാണിയുടെയും ആര്യാടന്‍ മുഹമ്മദിന്റെയും അഭിപ്രായങ്ങള്‍ പ്രസക്തമാകുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

India

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)
Kerala

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

Kerala

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

Kerala

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.