Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വയല്‍ നികത്തി വീടു പണിയുന്നവരോട്‌…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2013, 08:11 pm IST
in Varadyam

“മലകളിളകിലും മഹാജനാനാം

മനമിളകാചപലോക്തി കേള്‍ക്കിലും കേള്‍…”

ശ്രീബുദ്ധന്‍ വൈശാലിയിലെ തെരുവുകളിലൂടെ ശിഷ്യരോടൊത്ത്‌ നടക്കുകയായിരുന്നു. അപ്പോള്‍ ഒരു വശത്തുനിന്ന്‌ ഒരാള്‍ ഇറങ്ങിവന്ന്‌ ബുദ്ധനെ തടഞ്ഞുനിര്‍ത്തിയിട്ട്‌ ശുണ്ഠിയോടെ കുറെ ശകാരിച്ചു. ബുദ്ധന്‍ അതെല്ലാം അക്ഷോഭ്യനായി കേട്ട്‌ നേരെ നടന്നതേയുള്ളു. അപ്പോള്‍ അയാള്‍ പിന്നാലെ വന്ന്‌ ചോദിച്ചു. “നിങ്ങള്‍ക്ക്‌ ചെവി കേള്‍ക്കില്ലേ? ഇത്രയൊക്കെ പറഞ്ഞിട്ടും നിങ്ങള്‍ ഒന്നും മിണ്ടുന്നില്ലല്ലോ…

അപ്പോള്‍ സൗമ്യനായിത്തന്നെ ബുദ്ധന്‍ ചോദിച്ചു- “സഹോദരാ നിങ്ങളുടെ കയ്യില്‍ ചീഞ്ഞ്‌ നാറുന്ന കുറെ സാധനങ്ങള്‍ ഉണ്ട്‌. അത്‌ നിങ്ങള്‍ വഴിയെ പോയ ഒരാളുടെ നേരെ നീട്ടി. എന്നാല്‍ അയാള്‍ അത്‌ സ്വീകരിച്ചതേയില്ല. അപ്പോള്‍ അത്‌ ആരുടെ കയ്യിലിരിക്കും.?”

“അതെന്റെ കയ്യില്‍ത്തന്നെ.”

“എന്നാല്‍, നിങ്ങള്‍ പറഞ്ഞ ഈ വാക്കുകളൊന്നുംതന്നെ ഞാന്‍ സ്വീകരിച്ചിട്ടില്ല.”

കുറ്റാരോപണക്കാരന്‌ കാര്യം മനസ്സിലായി. പിന്നീടൊന്നും പറയാതെ തലതാഴ്‌ത്തി നിന്നു.

ഇപ്പോള്‍ ചപലോക്തികള്‍ തേര്‍വാഴ്ച നടത്തുന്ന കാലമാണ്‌. പരസ്പരം ചളിവാരി എറിയല്‍ ഒരു വിനോദമാക്കി എടുത്തവരുടെ കാലം. ആ ചപലോക്തികളെ തടയുവാന്‍ ശ്രീബുദ്ധന്‍ സ്വീകരിച്ച മാര്‍ഗ്ഗം തന്നെയാണ്‌ ഉത്തമം എന്ന്‌ നമുക്ക്‌ തോന്നും. പക്ഷെ നമ്മളാരും ശ്രീബുദ്ധനായിക്കഴിഞ്ഞിട്ടില്ലല്ലോ. നമുക്ക്‌ ചെയ്യാന്‍ കഴിയുന്നത്‌, മറ്റുള്ളവരെപ്പറ്റി ദോഷം പറഞ്ഞ്‌ രസിയ്‌ക്കാതിരിക്കാം എന്നതാണ്‌.
ശ്രീരാമകൃഷ്ണപരമഹംസര്‍ പറഞ്ഞതുപോലെയുള്ള പാമ്പിനെപ്പോലെയാവാം. ഗതികെട്ടാല്‍, സ്വന്തം പടം വിരുത്തി ഊക്കില്‍ ഒന്ന്‌ ഊതല്‍. ആ ഊത്തില്‍ എല്ലാ ചാപല്യങ്ങളും കരിയണം. വാക്കുകളെ ദേവതാ രൂപത്തില്‍ ആരാധിച്ചിരുന്നവരാണ്‌ ഭാരതീയര്‍. സാരവത്തായ, മിതമായ വാക്കുകള്‍ പറയലാണ്‌ വാഗ്മിത എന്ന്‌ വിശ്വസിച്ചിരുന്നവര്‍. എന്നാല്‍ അന്യനെ പരിഹസിച്ച്‌ കുറ്റപ്പെടുത്താനും, സ്വന്തം മേനി വിവരിയ്‌ക്കുവാനും മാത്രമുള്ളതാണ്‌ വാക്കുകള്‍ എന്നാണ്‌ ഇന്നത്തെ മലയാളിയുടെ മേനി. വിനയം എന്നുള്ളത്‌ നിഘണ്ടുവില്‍ നിന്നുതന്നെ മാറ്റിയിരിക്കുന്നു. അറിവിന്റെ അറ്റമില്ലാത്ത ഒരു കലവറയാണ്‌ ഈ മഹാപ്രപഞ്ചം. വളരെ ഹ്രസ്വമായ മനുഷ്യജന്മത്തില്‍, അതില്‍ നിന്ന്‌ ഒരു കൈക്കുമ്പിളെങ്കിലും കോരിയെടുക്കാന്‍ ശ്രമിക്കലല്ലേ ബുദ്ധി? അതിന്‌ അത്ര വലിയ സന്നാഹങ്ങളൊന്നും വേണ്ട. ബുദ്ധിയെ ഉരുക്കുപോലെ ഉറപ്പുള്ളതാക്കുക. മനസ്സിനെ ആകാശത്തോളം വിസ്തൃതമാക്കിയിട്ട്‌ സദ്‌വിചാരങ്ങളെക്കൊണ്ട്‌ നിറയ്‌ക്കുക.

“മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍

പരം നമിയ്‌ക്കുന്നു ഘനം നവാംബുവാല്‍

സമൃദ്ധിയാല്‍ സജ്ജനമുറ്റമാര്‍ന്നിടാ

പരോപകാരിക്കിതുതാന്‍ സ്വഭാവം”

എന്ന്‌ ഭര്‍ത്തൃഹരി പറയുന്നു. ഇന്നത്തെ കാലത്തിന്‌ അത്യാവശ്യമായ ഒരു ഔഷധമായാണ്‌ ഈ സൂക്തം. ഇപ്പോള്‍ ഇവിടെ എല്ലാനീക്കങ്ങളും ഊറ്റത്തിനുമാത്രം വേണ്ടിയുള്ളതാവുകയാണ്‌. കാറ്റും, വെളിച്ചവും, വെള്ളവും കിട്ടുന്ന വൃത്തിയുള്ള ഒരു വീട്‌ ആര്‍ക്കും ആവശ്യംതന്നെ. എന്നാല്‍, ഇപ്പോള്‍ ഒരാള്‍ക്ക്‌ ഒരു വീട്‌ പോരാ (ചുറ്റും എത്രയോ സഹജീവികള്‍ കിടക്കാനൊരു കൂരയോ വിശപ്പാറ്റാന്‍ ഭക്ഷണമോ കിട്ടാതെ കഷ്ടപ്പെടുന്ന അവസ്ഥയാണെന്നോര്‍ക്കണം) നൂറു മേനി വിളഞ്ഞിരുന്ന നെല്‍വയലുകള്‍ നികത്തി പിന്നേയും വീടുപണിയല്‍. ഈ മനുഷ്യര്‍ക്ക്‌ ഭക്ഷണം എന്നൊന്ന്‌ വേണ്ടായിരിക്കുമോ എന്ന്‌ തോന്നും വയല്‍ നികത്തലും കുന്നിടിച്ച്‌ തകര്‍ക്കലും കാണുമ്പോള്‍. പ്രകൃതീശ്വരിയുടെ വളരെക്കാലത്തെ ശ്രദ്ധകൊണ്ട്‌ ഉണ്ടായിത്തീരുന്നതാണ്‌ കുന്നുകളും മലകളുമൊക്കെ – മനുഷ്യന്റെ ആരോഗ്യത്തി്നും നിലനില്‍പ്പിനും അത്യാവശ്യമാണ്‌ എന്ന്‌ മനസ്സിലാക്കിക്കൊണ്ടുതന്നെ ഭൂമിയെ സുരക്ഷിതമായി നിലനിര്‍ത്തുവാനാണ്‌ അടിയില്‍ പലതരം ഖാനികള്‍ എന്ന്‌ പുരാണം പറയുന്നുണ്ട്‌. മനുഷ്യന്റെ അത്യാര്‍ത്ഥി അവിടെയും അക്രമം നടത്തുന്നു. സബോധരായി ചിന്തിക്കുന്ന ആര്‍ക്കും ഉള്ളിലൊരു കാളല്‍ ഉണ്ടാക്കുന്നതാണ്‌ ഇപ്പോഴത്തെ ഈ നീക്കം. ഇതെവിടെക്കൊണ്ടെത്തിക്കും ഭഗവാനേ! അപ്പോഴും ഒരു സ്നേഹസ്പര്‍ശം പോലെ എവിടുന്നോ ഒരു ശുഭാപ്തിവിശ്വാസം വന്ന്‌ തഴുകുന്നു. ഈ സംസാരചക്രത്തിരിച്ചിലില്‍ നിന്ന്‌ മോചനം നേടാനുള്ള ചവിട്ടുപടിയാണ്‌ മനുഷ്യജന്മം. അവസാനിക്കാത്ത സ്നേഹംകൊണ്ടും സഹാനുഭൂതികൊണ്ടും അതിനെ സാര്‍ത്ഥകമാക്കുക.

കെ.ബി.ശ്രീദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

Kerala

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

Kerala

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

World

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

India

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.