Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ലക്ഷ്യം എട്ട്‌ ശതമാനം വളര്‍ച്ച: മന്‍മോഹന്‍ സിംഗ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2013, 09:58 pm IST
inBusiness

ന്യൂദല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നിരാശാജനകമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌. അതേസമയം സാമ്പത്തിക മാന്ദ്യം താത്കാലികമാണെന്നും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ)യുടെ വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച അഞ്ച്‌ ശതമാനമായി താഴ്‌ന്നത്‌ നിരാശാജനകമാണെന്നും ഇത്‌ എട്ട്‌ ശതമാനമായി ഉയര്‍ത്തുന്നതിന്‌ വേഗത്തിലുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു. എട്ട്‌ ശതമാനം വളര്‍ച്ച നേടുകയെന്നത്‌ കേന്ദ്രത്തെ സംബന്ധിച്ച്‌ വളരെ നിര്‍ണായകമാണ്‌. സാമ്പത്തിക പ്രതിസന്ധിയ്‌ക്ക്‌ മുമ്പ്‌ ഇന്ത്യ ഒമ്പത്‌ ശതമാനത്തില്‍ അധികം വളര്‍ച്ച നേടിയിരുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോള ഘടകങ്ങളാണ്‌ മാന്ദ്യത്തിന്‌ കാരണം.

വേഗത്തിലുള്ള സാമ്പത്തിക പരിഷ്കരണ നടപടികളിലൂടെ വളര്‍ച്ച ത്വരിത ഗതിയിലാക്കും. ധനക്കമ്മി ഉയരുന്നത്‌ അംഗീകരിക്കാനാവില്ല. ധനക്കമ്മി കുറയ്‌ക്കുക എന്ന ലക്ഷ്യം നേടുന്നതിന്‌ സാധ്യമായതെല്ലാം ചെയ്യും. 2016-17 സാമ്പത്തിക വര്‍ഷം ധനക്കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന്‌ ശതമാനത്തിലെത്തിക്കുന്നതിനാണ്‌ കേന്ദ്രം ലക്ഷ്യമിട്ടിരിക്കുന്നത്‌. കറന്റ്‌ അക്കൗണ്ട്‌ കമ്മി 2012-13 സാമ്പത്തിക വര്‍ഷത്തെ റെക്കോഡ്‌ നിരക്കായ അഞ്ച്‌ ശതമാനത്തില്‍ നിന്നും നടപ്പ്‌ സാമ്പത്തിക വര്‍ഷം കുറച്ചുകൊണ്ടുവരുന്നതിനാണ്‌ ലക്ഷ്യമിട്ടിരിക്കുന്നതെന്നും മന്‍മോഹന്‍ സിംഗ്‌ വ്യക്തമാക്കി.

രാജ്യത്തേയ്‌ക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്‌ ശക്തമാക്കുന്നതിന്‌ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തും. വിദേശ നിക്ഷേപത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി, ഉന്നതതല ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍, കൂട്ടുകക്ഷി ഭരണത്തിലെ ബുദ്ധിമുട്ടുകള്‍ എന്നിവയെല്ലാം വെല്ലുവിളി ഉയര്‍ത്തുന്നതായും എന്നാല്‍ ഈ പ്രശ്നങ്ങള്‍ പെട്ടന്നുണ്ടായതല്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

2012 ല്‍ രൂപീകരിച്ച നിക്ഷേപക മന്ത്രിസഭാ സമിതി വന്‍കിട പദ്ധതികള്‍ക്ക്‌ അനുമതി നല്‍കിയതിലൂടെ ബഹുദൂരം മുന്നോട്ട്‌ പോകാന്‍ സഹായിച്ചതായും അദ്ദേഹം പറഞ്ഞു. പെട്രോളിയം മേഖലയില്‍ 40 ഓയില്‍ ബ്ലോക്കുകളില്‍ പര്യവേഷണത്തിനായും ഉത്പാദന പ്രവര്‍ത്തനങ്ങള്‍ക്കുമായി 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ്‌ നടത്തിയിരിക്കുന്നത്‌. എന്നാല്‍ സുരക്ഷ പ്രശ്നങ്ങള്‍ കാരണം ഈ പദ്ധതി നടപ്പാക്കുന്നതിന്‌ അനുമതി ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സിസിഐയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. അഞ്ച്‌ ബ്ലോക്കുകള്‍ക്ക്‌ മാത്രമാണ്‌ അനുമതി ലഭിച്ചിട്ടുള്ളത്‌. അടുത്ത രണ്ട്‌ ആഴ്ചയ്‌ക്കുള്ളില്‍ 31 ബ്ലോക്കുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായും മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു.

മള്‍ട്ടി ബ്രാന്‍ഡ്‌ റീട്ടെയില്‍ മേഖലകളിലും വ്യോമയാന മേഖലകളിലും വിദേശ നിക്ഷേപം അനുവദിച്ചത്‌ പ്രധാന നടപടകളില്‍ ഒന്നാണെന്നും ഈ മേഖലകളില്‍ വിദേശ നിക്ഷേപം സ്വാഗതം ചെയ്യുകയാണെന്നും മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു. എഫ്ഡിഐ നയം സമഗ്രമായി വിശകലനം ചെയ്യുകയാണെന്നും വരും മാസങ്ങളില്‍ കൂടുതല്‍ എന്തുചെയ്യാന്‍ സാധിക്കുമെന്ന്‌ പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത്‌ ഒട്ടനവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക്‌ അനുമതി ലഭിക്കേണ്ടതുണ്ടെന്നും മന്‍മോഹന്‍ സിംഗ്‌ ചൂണ്ടിക്കാട്ടി. മെഗാ പദ്ധതികള്‍ക്ക്‌ പാരിസ്ഥിതിക അനുമതി ലഭിക്കേണ്ടതുണ്ട്‌. 12 കല്‍ക്കരി ഖാനി പദ്ധതികള്‍ക്ക്‌ അനുമതി നേടിയെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ അതിവേഗത്തിലാക്കിയിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ സമ്പാദിച്ചു , പുടിന് ഇരട്ടി മധുരം

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.