Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പൊതുമേഖലാ ഓഹരി വില്‍പനയില്‍ കൂടുതല്‍ ഓഹരി സ്വന്തമാക്കിയത്‌ എല്‍ഐസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2013, 09:23 pm IST
in Business

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പ്‌ സാമ്പത്തിക വര്‍ഷം 23,900 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. ഏറ്റവും കൂടുതല്‍ ഓഹരികള്‍ വാങ്ങിക്കൊണ്ട്‌ ഓഹരി വില്‍പനയില്‍ രക്ഷകരുടെ വേഷത്തിലെത്തിയതാകട്ടെ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷനും. ഏകദേശം 10 ശതമാനം ഓഹരികളാണ്‌ എല്‍ഐസി സ്വന്തമാക്കിയത്‌. ഈ ഓഹരികളുടെ മൂല്യം കണക്കാക്കുന്നത്‌ 2,000 കോടി രൂപയാണ്‌.

എട്ടോളം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളാണ്‌ നടപ്പ്‌ സാമ്പത്തിക വര്‍ഷം കേന്ദ്രസര്‍ക്കാര്‍ വിറ്റഴിച്ചത്‌. എന്‍ബിസിസി, എച്ച്സിഎല്‍, എന്‍ടിപിസി, ആര്‍സിഎഫ്‌, നാല്‍കോ, ഓയില്‍ ഇന്ത്യ, എന്‍എംഡിസി, സെയില്‍ എന്നീ സ്ഥാപനങ്ങളുടെ ഓഹരികളാണ്‌ ഓഹരി വിറ്റഴിക്കല്‍ പദ്ധതിയുടെ ഭാഗമായി വിറ്റഴിച്ചത്‌. ഇതിലൂടെ 23,900 കോടി രൂപയാണ്‌ കേന്ദ്ര ഖജനാവിലേക്ക്‌ ഒഴുകിയെത്തിയത്‌. 1991-92 ലാണ്‌ സാമ്പത്തിക പരിഷ്കരണ പദ്ധതികളുടെ ഭാഗമായി ഓഹരിവിറ്റഴിക്കാന്‍ കേന്ദ്രം തീരുമാനിക്കുന്നത്‌.
അതിന്‌ ശേഷം ഓഹരിവിറ്റഴിക്കലിലൂടെ നേടുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്‌. 2009-10 ലാണ്‌ ഇതിന്‌ മുമ്പ്‌ ഏറ്റവും ഉയര്‍ന്ന തോതിലുള്ള ഓഹരി വില്‍പന നടന്നത്‌. 23,553 കോടി രൂപയുടെ ഓഹരി വില്‍പനയാണ്‌ അന്ന്‌ നടന്നത്‌. 1991-92 ല്‍ ഓഹരി വിറ്റഴിക്കലിലൂടെ 3,038 കോടി രൂപയുടെ ഓഹരികളാണ്‌ വിറ്റഴിച്ചത്‌. അന്ന്‌ മുതല്‍ ഇന്ന്‌ വരെ ഓഹരി 1.37 ലക്ഷം കോടി രൂപയുടെ ഓഹരികളാണ്‌ വിറ്റഴിച്ചിട്ടുള്ളത്‌.

ഈ സാമ്പത്തിക വര്‍ഷം നടന്ന എട്ട്‌ ഓഹരി വില്‍പനകളില്‍ ഏഴെണ്ണത്തിന്റെ ഓഹരികളും എല്‍ഐസി വാങ്ങിയതായാണ്‌ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. സ്റ്റീല്‍ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ ഓഹരികളുടെ വില്‍പന കഴിഞ്ഞ ആഴ്ചയാണ്‌ നടന്നത്‌. സെയിലിന്റെ ഓഹരികള്‍ ആരെല്ലാം വാങ്ങിയെന്ന്‌ വിവരം അറിവായിട്ടില്ല.

എട്ട്‌ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ചതില്‍ ഏറ്റവും കൂടുതല്‍ ഓഹരി വാങ്ങിയെന്ന ബഹുമതി എല്‍ഐസിയ്‌ക്ക്‌ സ്വന്തം. ഓഫര്‍ ഫോര്‍ സെയില്‍ മാര്‍ഗ്ഗത്തിലൂടെയാണ്‌ ഏഴ്‌ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ചത്‌. നാഷണല്‍ ബില്‍ഡിംഗ്സ്‌ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ ഓഹരികള്‍ മാത്രം ഐപിഒ മുഖേനയാണ്‌ വിറ്റഴിച്ചത്‌. 2011-12 കാലയളവില്‍ ഒഎന്‍ജിസി, പിഎഫ്സി എന്നീ കമ്പനികളുടെ ഓഹരി വില്‍പനയിലൂടെ 13,894 കോടി രൂപയാണ്‌ കേന്ദ്രത്തിന്‌ ലഭിച്ചത്‌.

നടപ്പ്‌ സാമ്പത്തിക വര്‍ഷം എന്‍ടിപിസിയുടെ ഓഹരി വിറ്റഴിക്കലിലൂടെയാണ്‌ കേന്ദ്രം ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചത്‌. 11,500 കോടി രൂയാണ്‌ ഈ കമ്പനിയുടെ ഓഹരി വിറ്റഴിക്കലിലൂടെ നേടിയത്‌. എന്‍ടിപിസിയുടെ 1,600 കോടി രൂപ മൂല്യം മതിക്കുന്ന ഓഹരികളാണ്‌ എല്‍ഐസി സ്വന്തമാക്കിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

World

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

India

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

India

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.