രാജ്കോട്: ഗുജറാത്തില്‍ പന്നിപ്പനി പടരുന്നു. മൂന്നു മാസത്തിനുള്ളില്‍ പന്നിപ്പനി ബാധിച്ച് 158 മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഗുജറാത്തിനു പുറമെ രാജസ്ഥാനിലും പന്നിപ്പനി പടരുകയാണ്.
ഗുജറാത്തില്‍ ഈ മൂന്നു മാസത്തിനിടയില്‍ 818 പേര്‍ക്ക് പന്നിപ്പനി പിടിപെട്ടതായാണ് റിപ്പോര്‍ട്ട്. രാജ്കോട്ട് ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ നിരവധി രോഗികളാണ് ദിവസവും പ്രവേശിപ്പിക്കപ്പെടുന്നത്. ഡല്‍ഹിയില്‍ 1500ലധികം പേര് ഈ വര്‍ഷം രോഗബാധിതരായെങ്കിലും 16 പേരാണ് പന്നിപ്പനി ബാധിച്ച് മരിച്ചത്. രാജസ്ഥാനില്‍ രോഗം പിടിപെട്ട 549 പേരില്‍ 115 പേര് മരിച്ചു.
വേനല്‍ കനക്കുന്നതോടെ എച്ച് വണ്‍ എന്‍ വണ്‍ വൈറസിന്റെ വ്യാപനം കുറയുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: