Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാന്‍സിനിയുടെ മദര്‍ഡെവിള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2013, 09:45 pm IST
in Vicharam

സോണിയ ഇതൊക്കെ ചെയ്യാന്‍ വേണ്ടിത്തന്നെയാണ്‌ ഇന്ത്യയിലേക്ക്‌ വന്നത്‌. കോണ്‍ഗ്രസിനെ മതംമാറ്റുക, രാജ്യത്തിന്റെ സമ്പത്ത്‌ അടിച്ചുമാറ്റുക, സംസ്കാരത്തെ കുരിശ്‌ മുത്തിക്കുക, ഏഷ്യയെ സുവിശേഷീകരിക്കാനുള്ള പോപ്പിന്റെ ആഹ്വാനം നടപ്പാക്കുക. ഇതിനുമപ്പുറം മേറ്റ്ന്തെങ്കിലും ചെയ്യാനാണ്‌ സോണിയ വന്നതെന്ന്‌ കരുതുന്നവര്‍ക്ക്‌ അവരെ യുപിഎ അധ്യക്ഷ എന്നോ, കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ പ്രസിഡന്റ്‌ എന്നോ, ദേശീയ സുരക്ഷാ ഉപദേശകസമിതി ചെയര്‍പേഴ്സണ്‍ എന്നോ വാഴ്‌ത്താം. പോരെങ്കില്‍ ഇന്ദിരയുടെ മരുമകള്‍ എന്നും രാജീവിന്റെ ഭാര്യ എന്നും, രാഹുല്‍, പ്രിയങ്കമാരുടെ മമ്മി എന്നും പാടിനടക്കാം. പക്ഷേ, അനുഭവങ്ങളില്‍ നിറയുന്നത്‌ സിസ്റ്റയിന്‍ ചാപ്പലിന്റെ അടുക്കളയില്‍ വേവുന്നതിന്റെ ഗന്ധം തന്നെയാണ്‌.

സോണിയ എന്ന ഇറ്റലിക്കാരി ഇന്ത്യയില്‍ എന്തെങ്കിലും വാതുറന്ന്‌ ഉരിയാടിയിട്ട്‌ കാലങ്ങളായി. ഒട്ടാവിയോ ക്വത്തറോച്ചി മുതല്‍ ഇറ്റാലിയന്‍ മറീനുകളായ സാല്‍വത്തോറേ ജിറോണും കൂട്ടുകാരന്‍ മാര്‍സി മിലാനോയും വരെ പൊടിയും തട്ടിപ്പോയിട്ടും രാജ്യത്തിന്റെ ഭരണസംവിധാനം കണ്ണുംമിഴിച്ച്‌ നില്‍പ്പാണ്‌. ഇറ്റലി വഞ്ചിച്ചു എന്നാണ്‌ വിലാപം. ഒരു ഇറ്റലിക്കാരി നയിക്കുന്ന രാജ്യം ഇറ്റലി വഞ്ചിച്ചു എന്ന്‌ നിലവിളിക്കുന്നതില്‍ എന്ത്‌ അര്‍ത്ഥം എന്നാരും വിളിച്ച്‌ ചോദിക്കുന്നില്ല.

ഇന്ദിരയുടെ മകന്‍ രാജീവിന്റെ ഭാര്യയായി വന്ന സോണിയ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങുമ്പോള്‍ ആ പാര്‍ട്ടിയുടെ നേതൃത്വത്തിന്‌ ഇന്നത്തെപ്പോലെ വത്തിക്കാന്റെ മുഖമായിരുന്നില്ല. സീതാറാം കേസരിയും നരസിംഹറാവുവും അര്‍ജുന്‍സിംഗും ശരത്പവാറും എച്ച്‌.കെ.എല്‍ ഭഗത്തും മാധവറാവു സിന്ധ്യയും രാജേഷ്പെയിലറ്റും മുതല്‍ പേരിനെങ്കിലും മാസംതോറും ഗുരുവായൂരില്‍ ചെന്നുതൊഴുമായിരുന്ന കെ. കരുണാകരന്‍ വരെ.
പിന്നെന്തുസംഭവിച്ചു എന്നത്‌ നമ്മുടെ മുന്നിലുണ്ട്‌. രാജീവ്‌ ഉള്‍പ്പെടെ പലരും ദുരൂഹമായി കൊല്ലപ്പെട്ടു. മറ്റുചിലര്‍ അപമാനിക്കപ്പെട്ട്‌ പുറത്തായി. വേറെ ചിലര്‍ അടുത്തൂണ്‍ പറ്റി അടുക്കളവേല ചെയ്ത്‌ ഇപ്പോഴും കാലംകഴിക്കുന്നു. അറയ്‌ക്കപ്പറമ്പില്‍ കുര്യന്‍ ആന്റണി, ഓസ്കര്‍ ഫെര്‍ണാണ്ടസ്‌, അജിത്‌ ജോഗി, അശോക്‌ ഗഹ്ലോട്ട്‌, പി.സി. ചാക്കോ മുതല്‍ ഒന്നും തിരിയാത്ത ടോംവടക്കന്‍ വരെ സോണിയാ കോണ്‍ഗ്രസിന്റെ നേതാക്കളായി. ഹെലികോപ്ടര്‍ മുതല്‍ പെട്ടിഓട്ടോ വരെയുള്ളവയുടെ ഡീലിംഗ്സ്‌ ഇറ്റലി വഴിക്കായി. ഒന്നിനും ചര്‍ച്ചയില്ല. ചോദ്യം ചെയ്യാനാളുമില്ല. ഫലത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടിയായി കോണ്‍ഗ്രസ്‌. ക്രിസ്ത്യാനികള്‍ക്ക്‌ വേണ്ടി വത്തിക്കാന്‍ നയിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടി. കോണ്‍ഗ്രസിന്റെ തലപ്പത്ത്‌ ഇനി വെന്തിങ്ങയും കുരിശും ധരിച്ച ക്രിസ്ത്യാനി മതിയെന്ന സ്വയംപ്രഖ്യാപിത നിലപാടിന്റെ ഫലമായിരുന്നു അത്‌. അതിനുമുന്നില്‍ നമ്മുടെ മാണി കോണ്‍ഗ്രസ്‌ ഒന്നുമല്ല.

സോണിയാ മെയ്നോ വെറുമൊരു രാഷ്‌ട്രീയക്കാരിയല്ല. കോണ്‍ഗ്രസ്‌ ഇന്ന്‌ ഒരു രാഷ്‌ട്രീയപ്രസ്ഥാനവുമല്ല. അങ്ങനെയൊക്കെയാണെന്ന്‌ തെറ്റിദ്ധരിക്കപ്പെടുകയാണ്‌ നമ്മള്‍. രാജ്യം മറ്റൊരു അധിനിവേശത്തിന്റെ പിടിയിലാണെന്ന്‌ അറിയുമ്പോഴും സത്യം തുറന്നുപറയാന്‍ ആരും തയാറാകുന്നില്ല. കൊല്ലത്ത്‌ കടലില്‍ രണ്ടു മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടെങ്കില്‍ നഷ്ടപരിഹാരം ആശ്രിതര്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌. മരിച്ചത്‌ ഇന്ത്യാക്കാരല്ല, ക്രിസ്ത്യാനികളാണ്‌. ക്രിസ്ത്യാനികളുടെ രാജ്യം വത്തിക്കാനാണ്‌. നഷ്ടപരിഹാരം നല്‍കുന്നത്‌ ഇന്ത്യന്‍ സര്‍ക്കാരല്ല, ഇറ്റലിയാണ്‌. അതില്‍ ഇന്ത്യയ്‌ക്കൊരു കാര്യവുമില്ല. ഇടപെടാന്‍ പള്ളിയുണ്ട്‌. സംസാരിക്കാന്‍ ബിഷപ്പുണ്ട്‌. ഒത്തുതീര്‍പ്പ്‌ കപ്പേളയില്‍ നടക്കും. അതിനു വേണമെങ്കില്‍ ഇറ്റലിയില്‍ നിന്ന്‌ പറന്നുവരും മന്ത്രി. അയാള്‍ പൂജപ്പുര ജയിലിന്റെ പടിവാതിലില്‍ നമ്മുടെ സര്‍ക്കാരിനെയും വെല്ലുവിളിച്ച്‌ കുന്തിച്ചിരിക്കും. കൊലയാളികള്‍ക്ക്‌ എസ്കോര്‍ട്ട്‌ പോകും. ആ മന്ത്രിക്ക്‌ പാതിരിമാര്‍ സ്വീകരണം നല്‍കും. ആരോടും ചോദിക്കാതെ അയാള്‍ പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കും. കുഞ്ഞാടുകള്‍ക്ക്‌ പോപ്പിന്റെ നാട്ടുകാര്‍ അങ്ങനെ ഒരുകോടി നല്‍കി. ഇനി ഏതുകോടതി? ഏതു സര്‍ക്കാര്‍? ഏതു രാജ്യം?

ഇതൊക്കെ നടന്നിട്ടും ഈ രാജ്യത്തെ രാഷ്‌ട്രീയപാര്‍ട്ടികളോ നേതാക്കളോ പ്രതികരിച്ചില്ല. പിന്നെ ഇപ്പോള്‍ മാത്രം എന്തിനാണ്‌ ഇറ്റലി വഞ്ചിച്ചു എന്ന മുറവിളി? ഡാനിയല്‍ മാന്‍സിനി എന്ന സ്ഥാനപതിയെ ക്രൂശിക്കാമെന്നാണോ നമ്മള്‍ കരുതുന്നത്‌. സോണിയ നയിക്കുമ്പോള്‍ മാന്‍സിനിയെ ഒന്നും ചെയ്യാനാകില്ല. മാന്‍സിനിയെ മാത്രമല്ല, ഹെലികോപ്ടര്‍ ഇടപാടില്‍ രാജ്യത്തെ വഞ്ചിച്ച അഗസ്റ്റാ വെസ്റ്റ്ലാന്റ്‌ എന്ന കമ്പനിയേയോ ഇടപെടലുകള്‍ സംബന്ധിച്ച്‌ ഒരു പിടിപാടുമില്ലെന്ന്‌ അഭിനയിക്കുന്ന എ.കെ. ആന്റണിയേയോ രഞ്ജന്‍ മത്തായിയേയോ ഒന്നും ചെയ്യാനാകില്ല. ക്വത്തറോച്ചി സുരക്ഷിതനായി ഇറ്റലിയിലേക്ക്‌ പറന്നത്‌ മറക്കാതിരിക്കുമ്പോഴേ സോണിയ എന്തിനാണ്‌ ഇവിടെ കഴിഞ്ഞുകൂടുന്നത്‌ എന്ന്‌ നമുക്ക്‌ തിരിച്ചറിയാനാവുകയുള്ളു.

കുട്ടിക്കാലത്തേ മനസ്സില്‍ പതിഞ്ഞ രൂപമാണ്‌ മദര്‍ ഡെവിള്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റേത്‌. അതിന്റെ ചുവടുപിടിച്ചാണ്‌ ഡാകിനി അടക്കമുള്ള പിശാചിനി അമ്മൂമ്മമാര്‍ നമ്മുടെ കഥാപുസ്തകങ്ങളില്‍ ഇടം പിടിച്ചത്‌. മദര്‍ ഡെവിള്‍ സോണിയയെപ്പോലെ പലപ്പോഴും ഒളിവിലായിരുന്നു. വെള്ളിനിറമുള്ള തലമുടിയും പൂച്ചയുടേത്‌ പോലത്തെ കണ്ണുകളുമായി അവള്‍ ഇരകളെ കാത്തിരുന്നു. തോണിയുമായി കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന പാവം മുക്കുവരെ അവള്‍ കടലിന്റെ ആഴങ്ങളിലേക്ക്‌ വലിച്ചുകൊണ്ടുപോകും. എല്ലും പല്ലും നഖവും കരയിലേക്ക്‌ വലിച്ചെറിയും. സത്യമറിയാതെ കടലമ്മയെ പഴിപറഞ്ഞും വിധിയെ ശപിച്ചും മുക്കുവര്‍ വീണ്ടും മീന്‍പിടിക്കാന്‍ പോയിക്കൊണ്ടിരുന്നു.

ഡാനിയല്‍ മാന്‍സിനി രാജ്യത്തെ വഞ്ചിച്ചു എന്ന്‌ മുറവിളി ഉയര്‍ന്നപ്പോഴെല്ലാം മാന്‍സിനിയുടെ മദര്‍ ഡെവിള്‍ നിശബ്ദയായിരുന്നു. ഇതാ ഈ നിമിഷംവരെ ഒന്നും മിണ്ടാതെ ഒരു പിശാചിനിയുടെ എല്ലാ നിഗൂഢതകളോടെയും അവര്‍ യുപിഎയുടെ അന്തപ്പുര റാണിയായി വാഴുന്നു. മദര്‍ഡെവിളിന്റെ കിങ്കരന്മാരായ ഭീതിപരത്തുന്ന കടവാവലുകളായി ആന്റണി മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ളവര്‍ ചുറ്റിപ്പറക്കുമ്പോള്‍ പ്രാണനില്‍ ഭയമുള്ളവര്‍ കടലുതീണ്ടുമോ?

എം. സതീശന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

Kerala

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

Kerala

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

Kerala

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

Kerala

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.