Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബജറ്റ്: കോട്ടയത്തിന് തല്ലും, തലോടലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2013, 11:37 pm IST
inKottayam

കോട്ടയം: ധനകാര്യമന്ത്രിയെന്ന നിലയില്‍ കെ. എം. മാണിഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച പതിനൊന്നാം ബജറ്റില്‍ അദ്ദേഹത്തിന്റെ മാതൃജില്ലയായ കോട്ടയത്തിന് തല്ലും തലോടലും. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങളില്‍ പലതും കണ്ടിലെന്ന് നടിച്ച ധനമന്ത്രി പുതിയ പദ്ധതികള്‍ പ്രഖ്യാപനത്തിലുള്‍പ്പെടുത്തുകയായിരുന്നു.കോട്ടയം ജില്ല നേരിടുന്ന പ്രധാന പ്രശ്‌നങ്ങളായ കുടിവെള്ളക്ഷാമത്തിനോ,ഗതാഗതപ്രശ്‌നത്തിനോ പരിഹാരം നിര്‍ദേശിക്കാത്തതാണ് ബജറ്റെന്നാണ് പൊതുവേ വിലയിരുത്തുന്നത്. ആരോഗ്യമേഖലയിലും കാര്യമായ പ്രഖ്യാപനങ്ങളില്ല.

പി.സി. ജോര്‍ജജിന്റെ തട്ടകമായ ഈരാറ്റുപേട്ടഗ്രാമപഞ്ചായത്തിനെ രണ്ടാം തവണയും മുനിസിപ്പാലിറ്റിയാക്കുമെന്ന പ്രഖ്യാപനമാണ്എടുത്ത് പറയത്തക്കത്. മുമ്പ് എന്‍. എം. ജോസഫ് മന്ത്രിയായിരുന്ന കാലത്ത് മുനിസിപ്പാലിറ്റി ആക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലൂം മുസ്ലിംലീഗിന്റെ കടുംപിടുത്തം മൂലം ഉപേക്ഷിക്കപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും മുനിസിപ്പാലിറ്റി കേവലം പ്രഖ്യപനത്തിലൊതുങ്ങുമോ എന്ന സംശയമുണ്ട്.

കഴിഞ്ഞ തവണ പ്രഖ്യാപിച്ച കോട്ടയം-ചേര്‍ത്തല ഹൈവേയുടെ നടപടികള്‍ ആരംഭിക്കാന്‍ പോലും കഴിയാതിരിക്കെ ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത് കുമരകം – നെടുമ്പാശേരി സംസ്ഥാന പാതയാണ്. ഇതിന് 20 കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളത. കോട്ടയം, വൈക്കം, കടുത്തുരുത്തി, കുന്നത്തുനാട്, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ നിലവിലുള്ള റോഡുകള്‍ വികസിപ്പിച്ചാണ് നെടുമ്പാശ്ശേരിയിലേക്ക് എത്തുന്നത്.

എം. ജി. സര്‍വ്വകലാശാലയിലെ വിവേകാന്ദ ചെയര്‍ സ്വാമി വിവേകാനന്ദന്റെ 150- ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്വാമി വിവേകാനന്ദ പഠനകേന്ദ്രമായി ഉയര്‍ത്തുമെന്നതാണ് വേറിട്ട പ്രഖ്യാപനം. വിഖ്യാത ഗണിതശാസ്ത്രജ്ഞനായിരുന്ന ശ്രീനിവാസ രാമാനുജന്റെ 125ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ശാസ്ത്ര-സാങ്കേതികമേഖലകളില്‍ അത്യാധൂനീക ഗവേഷണം നടത്തുന്നതിനായി കോട്ടയത്ത് ആരംഭിച്ച ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റുട്ട് ഓഫ് ബേസിക് സയന്‍സ് എന്നസ്ഥാപനത്തിന് 10കോടി രൂപ വകയിരുത്തി. പാമ്പാടി ആര്‍ ഐ ടി, പയ്യപ്പാടി എന്‍ജിനീയറിംഗ കോളജ് എന്നിവിടങ്ങളില്‍ വിവിധ ബ്ലോക്കുകളുടെ നിര്‍മാണന്നിന് ഒന്‍പത് കോടി രൂപ വകയിരുത്തുകയും, ആര്‍ ഐ ടി യില്‍ പുതിയ കോഴ്‌സ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കടുത്തുരുത്തിയില്‍ മള്ളിയൂര്‍ ശങ്കരന്‍നമ്പൂതിരിയുടെ സ്മൃതി മണ്ഡപത്തിന് 10ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

വൈക്കം സത്യഗ്രഹത്തില്‍ പങ്കടുത്ത സ്വാതന്ത്ര്യസമരസേനാനി എം.ആര്‍. ജി പണിക്കര്‍ ജന്മശതാബ്ദി സ്മാരകത്തിന് ജന്മസ്ഥലമായ ഇറഞ്ഞാലില്‍ തൊഴില്‍രഹിത യുവജനങ്ങള്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനസൗകര്യമുള്ള സാംസ്‌ക്കാരിക നിലയം നിര്‍മ്മിക്കാന്‍ എം ആര്‍ ജി പണിക്കര്‍ ഫൗണ്ടേഷന് 25 ലക്ഷം രൂപ അനുവദിച്ചു. ഡോ. ബഞ്ചമിന്‍ബയിലി സ്റ്റഡിസെന്ററും മ്യൂസിയവും സി എം എല് കോളേജില്‍ സ്ഥാപിക്കാന്‍ 25ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പുതിയ പരീക്ഷണമായ ജല ടാക്‌സി പദ്ധതിയില്‍ കോട്ടയത്തിന് പങ്കാളിത്തം ലഭിച്ചിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി താലൂക്ക് ആശൂപത്രിയില്‍ ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജ് ആരംഭിക്കും. കോട്ടയം പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പണിയുന്ന മീഡിയ സെന്ററിന്റേയും ന്യൂസ് മ്യൂസിയത്തിന്റേയും നിര്‍മ്മാണത്തിന് 15 ലക്ഷം രൂപ അനുവദിച്ചു. ചങ്ങാനാശ്ശേരിയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ആരംഭിക്കുന്നതിന് 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കേസുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്നതിന് കോട്ടയത്ത് റീജിയണല്‍ ഫോറന്‍സിക് ലബോറട്ടറി സ്ഥാപിക്കും.

കോടതികള്‍ക്കെല്ലാം ഒരു കുടക്കീഴില്‍ പ്രവര്‍ത്തനസൗകര്യം ഒരുക്കുന്നതിനായി ചങ്ങനാശ്ശേരിയില്‍ ജുഡീഷ്യല്‍ കോംപ്ലക്‌സ് സ്ഥാപിക്കും ഇതിനായി ഒരു കോടി രൂപ മാറ്റി വയ്‌ക്കും. നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്‌സ്, അമയന്നൂര്‍, മീനടം എന്നിവിടങ്ങളിലെ സ്പിന്നിംഗ് മില്ലുകള്‍ എന്നിവയ്‌ക്കും നാമമാത്രമായ സഹായമാണ് അനുവദിച്ചെന്ന് വരുത്തിതീര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ അന്‍പത് കോടി വകയിരുത്തിയിട്ടും ഒന്നും നടക്കാത്ത മീനച്ചില്‍ നദീതട പദ്ധതിക്ക് അരക്കോടിയാണ് മാറ്റിവച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെ ഭരണരംഗത്തെ പ്രമുഖരുള്ള കോട്ടയം ജില്ലയ്‌ക്ക് അഭിമാനിക്കാന്‍ വകനല്‍കുന്ന പ്രഖയാപനങ്ങളൊന്നും ഉണ്ടാത്തതില്‍ പ്രതിഷേധം ശക്തമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച
Kerala

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍
India

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

India

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

India

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.