Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭരണസിരാകേന്ദ്രത്തില്‍ വിവേകാനന്ദന്‌ വിലക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2013, 12:11 am IST
in Vicharam

ഇന്ന്‌ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്ന കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം നിര്‍മ്മിക്കാന്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും അകമഴിഞ്ഞ്‌ സംഭാവന നല്‍കിയപ്പോള്‍ അതിനായി ഒരു ചില്ലിക്കാശുപോലും നല്‍കാതിരുന്നത്‌ അന്ന്‌ മുഖ്യമന്ത്രി ഇ.എം.എസ്‌.നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കേരളം ഭരിച്ചിരുന്ന സര്‍ക്കാരായിരുന്നു

ഇപ്പോള്‍ സ്വാമി വിവേകാനന്ദനെ സ്വന്തമാക്കാന്‍ ഉത്സാഹം കാണിക്കുന്ന ഇടതുപാര്‍ട്ടികള്‍ ഈ സാംസ്ക്കാരികനിന്ദയെക്കുറിച്ച്‌ മൗനം പാലിക്കുകയാണ്‌ പതിവ്‌. ഇപ്പോഴിതാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്‌ കീഴിലും സ്വാമി വിവേകാനന്ദനെ നിന്ദിക്കുകയാണ്‌. അതും ലോകമെമ്പാടും ആ സന്യാസിവര്യന്റെ നൂറ്റിയമ്പതാം ജന്മദിനാഘോഷം അങ്ങേയറ്റത്തെ ആദരവോടും അഭിമാനത്തോടുംകൂടി നടത്തുമ്പോള്‍ സ്വാമി വിവേകാനന്ദന്റെ നൂറ്റിയമ്പതാം ജന്മദിനാഘോഷത്തിന്‌ ഏജീസ്‌ ഓഫീസില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്‌

സ്വാമി വിവേകാനന്ദനെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍ക്ക്‌ ആദ്യം അനുമതി നല്‍കിയ ഓഫീസ്‌ പലതവണ ആഘോഷ തീയതിമാറ്റി വയ്‌ക്കുകയും ഒടുവില്‍ ഏജീസ്‌ ഓഫീസില്‍ പരിപാടി നടത്താനാവില്ലെന്ന്‌ അറിയിക്കുകയുമായിരുന്നു. സ്വാമി വിവേകാനന്ദന്റെ ജന്മദിനാഘോഷങ്ങള്‍ യുവജനക്ഷേമവകുപ്പിന്റെയും ശ്രീരാമകൃഷ്ണആശ്രമത്തിന്റെയും ആഭിമുഖ്യത്തിലാണ്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നാടെങ്ങും സംഘടിപ്പിച്ചിട്ടുള്ളത്‌. ഇതിനായി ശ്രീരാമകൃഷ്ണാശ്രമത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌

ഇതിന്റെ ഭാഗമായ പരിപാടി നടത്തുന്നതിനായി ആശ്രമഭാരവാഹികള്‍ എജിയുടെ ഓഫീസുമായി ഒന്നരമാസങ്ങള്‍ക്ക്മുന്‍പ്‌ ബന്ധപ്പെട്ടിരുന്നു. ബംഗാള്‍ സ്വദേശിയും പ്രിന്‍സിപ്പല്‍ എജിയുമായ ജി.എന്‍.ഘോഷ്‌ പരിപാടി നടത്താന്‍ സമ്മതം നല്‍കുകയും ചെയ്തു. ഇതനുസരിച്ച്‌ മാര്‍ച്ച്‌ അഞ്ചിന്‌ സ്വാമി വിവേകാനന്ദന്‍ കര്‍മവും അതിന്റെ രഹസ്യവും എന്ന വിഷയത്തില്‍ മുന്‍ ചീഫ്‌ സെക്രട്ടറി ഡോ.ഡി.ബാബുപോളിന്റെയും കേരള നവോത്ഥാനത്തില്‍ സ്വാമി വിവേകാനന്ദന്റെ പങ്ക്‌ എന്ന വിഷയത്തില്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ അക്കാദമിക്‌ ഡയറക്ടര്‍ ഡോ.മധുസൂദനന്‍പിള്ളയുടെയും പ്രഭാഷണങ്ങളാണ്‌ നിശ്ചയിച്ചത്‌. എന്നാല്‍ പ്രഭാഷണ പരമ്പരയില്‍ ഹിന്ദു, സന്യാസി തുടങ്ങിയ പദപ്രയോഗങ്ങള്‍ ഉപയോഗിക്കരുതെന്ന വിചിത്രമായ നിര്‍ദ്ദേശങ്ങളും എജിയുടെ ഓഫീസ്‌ മുന്നോട്ടുവച്ചു

ഇതിനിടെ ശ്രീരാമകൃഷ്ണ ആശ്രമത്തിന്‌ പരിപാടി നടത്താന്‍ എത്ര ഫണ്ട്‌ അനുവദിച്ചുവെന്നുള്ള സര്‍ട്ടിഫിക്കറ്റ്‌ കാണണമെന്ന്‌ വെല്‍ഫെയര്‍ ഓഫീസര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരില്‍നിന്നുള്ള ഔദ്യോഗിക ഉത്തരവിന്റെ കോപ്പി സംഘാടകര്‍ വെല്‍ഫെയര്‍ ഓഫീസറെ കാണിച്ചു ബോധ്യപ്പെടുത്തിയ ശേഷമാണ്‌ അനുമതി ലഭിച്ചത്‌. ഇതൊരു തന്ത്രം മാത്രമായിരുന്നു. പരിപാടിയുടെ രണ്ട്‌ ദിവസം മുമ്പ്‌ എജിയുടെ ഓഫീസില്‍നിന്നും ഒരു അറിയിപ്പുണ്ടായി. ഓഡിറ്റോറിയത്തില്‍ അന്നേദിവസം മറ്റൊരു പരിപാടി ഉള്ളതിനാല്‍ പരിപാടി മാറ്റണമെന്നായിരുന്നു അത്‌. ഏഴിനോ എട്ടിനോ നിശ്ചയിച്ചാല്‍ സൗകര്യമാണെന്നും അറിയിച്ചു. തുടര്‍ന്ന്‌ ഏഴിന്‌ രാവിലെ പരിപാടി നിശ്ചയിച്ചു

ഇതിനിടെ ഡോ.ബാബുപോളിന്‌ ഏഴിന്‌ മറ്റൊരു പരിപാടിയുണ്ടായതിനാല്‍ സംഘാടകര്‍ ഡോ.നന്ദകുമാര്‍ ഐഎഎസിനെ പ്രഭാഷകനായി നിശ്ചയിച്ചു. എജിയുടെ ഓഫീസ്‌ വീണ്ടും ഇടപെട്ട്‌ പരിപാടി രാവിലെ നടത്താനാവില്ലെന്നും ഏഴിന്‌ ഉച്ചയ്‌ക്ക്‌ ഇടവേളസമയമായ ഒരു മണിമുതല്‍ നടത്താമെന്നും അറിയിച്ചു. ഈ അവഹേളനവും സഹിച്ച സംഘാടകര്‍ പരിപാടി ഉച്ചയ്‌ക്ക്‌ ഒരുമണിയിലേക്ക്‌ മാറ്റി. ആറിന്‌ വൈകുന്നേരം പരിപാടി നടത്തുന്നതിനുള്ള ഔദ്യോഗിക അനുമതിപത്രം സംഘാടകര്‍ക്ക്‌ കൈമാറുകയും ചെയ്തു. എന്നാല്‍ പരിപാടി ദിവസമായ ഏഴിന്‌ രാവിലെ ചില സാങ്കേതിക കാരണങ്ങളാല്‍ പരിപാടി നടത്താനാവില്ലെന്ന്‌ എജിയുടെ സെക്രട്ടറി ഫോണ്‍ ചെയ്ത്‌ അറിയിക്കുകയായിരുന്നു. കാരണം തിരക്കിയ സംഘാടകരോട്‌ അത്‌ വ്യക്തമാക്കാനാവില്ലെന്നായിരുന്നു മറുപടി. ഏജീസ്‌ ഓഫീസില്‍ ഇത്തരം പരിപാടികള്‍ക്ക്‌ അനുമതി നല്‍കുന്നത്‌ പ്രിന്‍സിപ്പല്‍ എജിക്കൊപ്പം മറ്റ്‌ മൂന്ന്‌ എജിമാരുടെകൂടെ സമ്മതത്തോടെയാണ്‌

ഇതില്‍ ബിജു ജേക്കബ്‌ എന്ന പെന്തക്കോസ്ത്‌ വിശ്വാസിയായ എജിയുടെ സമ്മര്‍ദ്ദംമൂലമാണ്‌ പരിപാടിക്ക്‌ അനുമതി നിഷേധിച്ചതെന്നാണ്‌ അറിയുന്നത്‌. അത്‌ എന്തായിരുന്നാലും പരിപാടിക്ക്‌ വിലക്കേര്‍പ്പെടുത്തിയതിന്റെ ഉത്തരവാദിത്തം എജി ഓഫീസിനും സര്‍ക്കാരിനും തന്നെയാണ്‌. ലോകം ബഹുമാനിക്കുന്ന സ്വാമി വിവേകാനന്ദനെ വന്ദിക്കുന്നതിന്‌ പകരം നിന്ദിക്കുന്ന നടപടിയാണ്‌ ഭരണസിരാകേന്ദ്രത്തില്‍നിന്ന്‌ ഉണ്ടായിരിക്കുന്നത്‌. ഇതിന്‌ ഉത്തരവാദികളായവരെ കണ്ടെത്തി തെറ്റ്‌ തിരുത്തിയില്ലെങ്കില്‍ സര്‍ക്കാരിന്‌ കനത്ത വില നല്‍കേണ്ടി വരുമെന്ന്‌ ഞങ്ങള്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

India

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

Kerala

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.
India

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

Kerala

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

പുതിയ വാര്‍ത്തകള്‍

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.