തൃപ്പൂണിത്തുറ: ചോറ്റാനിക്കരക്ഷേത്രത്തിലെ മകം തൊഴല്‍ പ്രമാണിച്ച് പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണം മകം തൊഴലിനെത്തുന്നവരെ ദുരിതത്തിലാക്കും. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് 12.30 മുതല്‍ 4.30 വരെ നിശ്ചയിച്ചിട്ടുള്ളതു പ്രകാരം തിരുവാങ്കുളം ഭാഗത്ത് നിന്നും ചോറ്റാനിക്കരവഴി പോകേണ്ട വാഹനങ്ങള്‍ കോട്ടയത്തു പാറയില്‍ നിന്ന് തിരിഞ്ഞ് കരിക്കാട് വഴി മുളന്തുരുത്തിയിലേക്കും, മുളന്തുരുത്തി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ വട്ടുകുന്നിലെത്തി തിരിഞ്ഞ് കണ്ടനാട് വഴി തൃപ്പൂണിത്തുറ ഭാഗത്തേക്കും പോകണം. ഈ നിയന്ത്രണം കര്‍ശനമായി നടപ്പാക്കുന്ന പക്ഷം കോട്ടയത്തുപാറയില്‍ നിന്ന് ബസിറങ്ങി രണ്ടരകിലോമീറ്ററും വടക്ക് കുന്നില്‍ ഇറങ്ങുന്നവര്‍ 3 കിലോമീറ്റര്‍ നടന്ന് വേണം ക്ഷേത്രത്തിലെത്തേണ്ടത്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഇത്തരത്തിലുള്ള ഗതാഗതക്രമീകരണം ഭക്തജനങ്ങളുടെ പ്രതിക്ഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
















