Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആറന്മുളക്ക്‌ മരണമണി?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2013, 11:35 pm IST
in Vicharam

കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുന്ന ആറന്മുള വിമാനത്താവള പദ്ധതിയില്‍ കേരള സര്‍ക്കാര്‍ 10 ശതമാനം ഓഹരി എടുക്കുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. അതിന്‌ പുറമെ ഇപ്പോള്‍ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിലും ആറന്മുള വിമാനത്താവളത്തിന്‌ തത്വത്തില്‍ അനുമതി നല്‍കിയിരിക്കുകയാണ്‌. ഇത്‌ കടുത്ത ജനവഞ്ചനയാണെന്ന്‌ ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരനും ഇത്‌ ആറന്മുളയുടെ ജലസ്രോതസ്സായ കോഴിത്തോട്‌ നികത്താനും ഭൂഗര്‍ഭജലവിതാനം താഴ്‌ത്തുമെന്നും പമ്പാനദീതീരത്ത്‌ ആയിരത്തോളം ഏക്കര്‍ കോണ്‍ക്രീറ്റ്‌ ഇടുന്നത്‌ കടുത്ത പരിസ്ഥിതിനാശത്തിലേക്ക്‌ നയിക്കുമെന്നും പ്രസിദ്ധ പരിസ്ഥിതിപ്രവര്‍ത്തക സുഗതകുമാരിയും പ്രഖ്യാപിച്ചുകഴിഞ്ഞു. കെജിഎസ്‌ ഗ്രൂപ്പ്‌ നികത്തുന്നത്‌ 500 ഏക്കര്‍ മാത്രമാണെന്നവകാശപ്പെടുമ്പോഴും അന്താരാഷ്‌ട്ര വിമാനത്താവളവും ഷോപ്പിംഗ്‌ മാളുകളും ബഹുനില കെട്ടിടങ്ങളും ഉയര്‍ത്താന്‍ സ്വാഭാവികമായും ഇതില്‍ കൂടുതല്‍ വയല്‍ നികത്തപ്പെടും എന്ന്‌ സാമാന്യബുദ്ധിയുള്ളവര്‍ തിരിച്ചറിയുന്നു. അനധികൃതമായി പുറമ്പോക്കും കൈപ്പറ്റിയിട്ടുണ്ട്‌.
ഇതിന്റെ പാരിസ്ഥിതികാഘാതം പഠിക്കാന്‍ നിയോഗിച്ച നിയമസഭാ കമ്മറ്റിയുടെ പഠനം വ്യക്തമാക്കുന്നത്‌ നൂറ്റാണ്ടുകളായി കൃഷിചെയ്യുന്ന ഏക്കര്‍ കണക്കിന്‌ നെല്‍വയലുകളും കുടിവെള്ള സ്രോതസ്സുകളും നശിപ്പിക്കുമെന്നുമാണ്‌. ആവാസവ്യവസ്ഥയെ തകര്‍ക്കുമെന്നും വര്‍ഷകാലങ്ങളില്‍ പമ്പാനദിയിലെ ജലവിതാനം ഉയരുമ്പോള്‍ ആറന്മുളയില്‍ വെള്ളപ്പൊക്കമുണ്ടാകാതെ സംരക്ഷിച്ചിരുന്ന കോഴിത്തോട്‌ നികത്തിയതോടെ പുഞ്ചപ്പാടങ്ങളിലെ കൃഷി നശിച്ചിരിക്കുന്നു.

വിമാനത്താവളത്തിനെതിരെയുള്ള പ്രക്ഷോഭവും ചെറുത്തുനില്‍പ്പും തൃണവല്‍ഗണിച്ച്‌, ഭൂനിയമങ്ങളും പാരിസ്ഥിതിക നിയമങ്ങളും പട്ടികജാതി സംരക്ഷണ നിയമങ്ങളും ലംഘിച്ചാണ്‌ വിമാനത്താവള കമ്പനി മുന്നേറുന്നതെന്ന വസ്തുത തിരസ്കരിച്ചാണ്‌ രാഷ്‌ട്രപതി ഇപ്പോള്‍ അതിന്‌ അനുവാദം നല്‍കിയിരിക്കുന്നത്‌.
വിമാനക്കമ്പനിക്കുവേണ്ടി എടുത്ത പട്ടികജാതിക്കാരുടെ ഭൂമി അവര്‍ക്ക്‌ തിരിച്ചുനല്‍കണമെന്നും നികത്തിയ നെല്‍വയലില്‍നിന്നും മണ്ണ്‌ നീക്കം ചെയ്യണമെന്നും ജില്ലാ കളക്ര് മിച്ചഭൂമിയായി പ്രഖ്യാപിച്ച പ്രദേശം ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യണമെന്നുമാണ്‌ പൈതൃകഗ്രാമ കര്‍മ്മസമിതി ഉയര്‍ത്തുന്ന ആവശ്യങ്ങള്‍. നിലം നികത്തലിനെതിരെ ചില വ്യക്തികള്‍ ഹൈക്കോടതിയെ സമീപിച്ച്‌ നേടിയ നിലം പുനഃസ്ഥാപിക്കണമെന്ന വിധി ബന്ധപ്പെട്ടവര്‍ പരിഗണിച്ചില്ലെന്ന്‌ കര്‍മസമിതി ആരോപിക്കുന്നു. വിധി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഈ സമിതി ആവശ്യപ്പെടുന്നു.
ജനദ്രോഹം കണ്ടിട്ടും കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ ജനങ്ങള്‍ തെരഞ്ഞെടുത്തയച്ച ജനപ്രതിനിധികളടങ്ങിയ സര്‍ക്കാര്‍. “പണവും അധികാരവും ഉണ്ടെങ്കില്‍ ഏത്‌ നിയമവും ലംഘിക്കാമെന്നും ജനങ്ങളുടെ കുടിവെള്ളവും അന്നവും മുട്ടിക്കാമെന്നുമുള്ള വിമാനക്കമ്പനിയുടെ ധാര്‍ഷ്ട്യത്തിന്‌ മുന്നില്‍ ഉന്നതാധികാരിവര്‍ഗ്ഗം മുട്ടുമടക്കി” എന്ന്‌ പൈതൃകഗ്രാമസമിതി കുറ്റപ്പെടുത്തുന്നു. ഒരു ഗ്രാമത്തിലെ ജനത ഒറ്റക്കെട്ടായി അവര്‍ക്ക്‌ വേണ്ടെന്ന്‌ പറയുന്ന പദ്ധതി അടിച്ചേല്‍പ്പിക്കാനാണ്‌ രാഷ്‌ട്രപതി പോലും വ്യഗ്രത കാണിക്കുന്നത്‌.

ഈ പദ്ധതിക്കെതിരെ സുഗതകുമാരിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ്‌ നിലവിലുണ്ട്‌. എന്നിട്ടും കേരള സര്‍ക്കാര്‍ ഈ സ്വകാര്യസംരംഭത്തില്‍ പങ്കാളിയാകുമെന്ന്‌ മുഖ്യമന്ത്രി സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഒരു വിമാനത്താവളത്തിന്‌ മറ്റൊരു വിമാനത്താവളത്തില്‍നിന്നും 150 നോട്ടിക്കല്‍ മെയില്‍ ദൂരം വേണമെന്ന നിയമം ലംഘിക്കപ്പെടുന്നു. ഐഎന്‍എസ്‌ ഗരുഡയുടെ ഫ്ലൈയിംഗ്‌ സോണില്‍പ്പെടുന്നതുകൊണ്ട്‌ സുരക്ഷാപ്രശ്നമുണ്ടെന്ന്‌ പ്രതിരോധമന്ത്രി ആന്റണിയും പറഞ്ഞിരുന്നു. ഇതെല്ലാം വെറുംവാക്കായി. വിമാനത്താവളത്തിന്റെ മറവില്‍ സ്പെഷ്യല്‍ ഇക്കണോമിക്‌ സോണും മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും സ്റ്റാര്‍ ഹോട്ടലുകളും ഇന്റര്‍നാഷണല്‍ സ്കൂളും മറ്റും ഇവിടെ ഉയരുമ്പോള്‍ പൈതൃകഗ്രാമം വികസിത നഗരമായി രൂപാന്തരപ്പെടും. പുരാവസ്തുവകുപ്പ്‌ സംരക്ഷിക്കുന്ന ശാസ്താംകുളങ്ങര ക്ഷേത്രവും കവിയൂര്‍ ഗുഹയും സംരക്ഷിക്കപ്പെടേണ്ട ചരിത്രസൗധങ്ങളും ബലികഴിക്കപ്പെടുകയാണ്‌.
സമീപപ്രദേശങ്ങളായ മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂര്‍ വില്ലേജുകളും വ്യവസായ മേഖലയായി പ്രഖ്യാപിക്കപ്പെടും. ഇതിനൊന്നും തദ്ദേശവാസികളുടെ അഭിപ്രായം പോലും തേടിയില്ല. ആറന്മുള ഒരു പ്രതീകമാണോ? ഭൂമാഫിയ വാഴുന്ന കേരളത്തില്‍ നെല്‍വയലുകളുടെ മരണമണിമുഴക്കമാണോ കേള്‍ക്കുന്നത്‌? കുമ്മനം രാജശേഖരനും സുഗതകുമാരിയും എന്ത്‌ വിലകൊടുത്തും വിമാനത്താവള നിര്‍മ്മാണം തടയുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

India

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

Kerala

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.
India

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

Kerala

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

പുതിയ വാര്‍ത്തകള്‍

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.