Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികരുടെ ഹര്‍ജി നാളെ പരിഗണനയ്‌ക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2013, 05:32 pm IST
inIndia

ന്യൂദല്‍ഹി: മല്‍സ്യതൊഴിലാളികളെ വെടിവെച്ച്‌ കൊന്ന കേസിന്റെ വിചാരണ നീളുന്നത്‌ അനുകൂലമാക്കി ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യ വിടാന്‍ ശ്രമിക്കുന്നു. വിചാരണ നീളുന്നത്‌ ചൂണ്ടിക്കാട്ടി ഒരു മാസത്തേക്ക്‌ ഇറ്റലിയിലേക്ക്‌ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി നാളെ സുപ്രീംക്കോടതി പരിഗണിക്കും.

തീരദേശ നിയമങ്ങള്‍ക്കനുസരിച്ച്‌ കേന്ദ്രത്തിന്‌ നാവികര്‍ക്കെതിരെ കേസെടുക്കാമെന്ന്‌ പറഞ്ഞ്‌ ജനുവരി 18നാണ്‌ പ്രത്യേക കോടതി രൂപീകരിച്ച്‌ കേസിന്റെ വിചാരണ ആരംഭിക്കാന്‍ സുപ്രീം കോടതി ഉത്തരവുണ്ടായത്‌. എന്നാല്‍ ഉത്തരവുണ്ടായി ഒരു മാസം കഴിഞ്ഞിട്ടും വിദേശ- നിയമമന്ത്രാലയങ്ങളില്‍ നിന്ന്‌ നടപടികള്‍ തുടങ്ങാത്തത്‌ പ്രത്യേക കോടതിയുടെ രൂപീകരണത്തെ ബാധിക്കുന്നുണ്ട്‌. പ്രത്യേക കോടതി രൂപീകരണത്തിനായുള്ള നടപടിക്രമങ്ങള്‍ക്ക്‌ തുടക്കം കുറിക്കേണ്ടത്‌ വിദേശ മന്ത്രാലയമാണ്‌. ഇവിടെ നിന്ന്‌ നിയമമന്ത്രാലയത്തിന്‌ നിര്‍ദ്ദേശം ലഭിക്കണം. തുടര്‍ന്നാണ്‌ ജഡ്ജിയെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ സെഷന്‍സ്‌ കോടതികളുടെ ഭരണചുമതലയുള്ള ദല്‍ഹി ഹൈക്കോടതിയില്‍ ആരംഭിക്കാനാകുകയുള്ളു. ജഡ്ജിയെ ഹൈക്കോടതി തീരുമാനിക്കുമെങ്കിലും അന്തിമ തീരുമാനത്തിനായി ഫയല്‍ വീണ്ടും നിയമമന്ത്രാലയത്തിലേക്കും പിന്നീട്‌ വിദേശമന്ത്രാലയത്തിലേക്കും അവിടന്ന്‌ സുപ്രീംകോടതി രജിസ്ട്രാര്‍ വഴി സുപ്രീംകോടതിയിലേക്കും ഫയലിന്‌ യാത്ര ചെയ്യേണ്ടി വരും. സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസാകും ജഡ്ജിയെ അന്തിമമായി തീരുമാനിച്ച്‌ വിജ്ഞാപനമിറക്കുക. ഇതിനു കാലതാമസം കുറേയെടുക്കും.

ഇതു മുതലെടുത്താണ്‌ നാവികരുടെ നാട്ടില്‍ പോകാനുള്ള അപേക്ഷ. വിചാരണ ഇനിയും വൈകുമെന്ന്‌ ഇവര്‍ അപേക്ഷയില്‍ ചൂണ്ടികാണിക്കുന്നുണ്ട്‌. ഹര്‍ജി ചൊവ്വാഴ്‌ച്ച പരിഗണിച്ചെങ്കിലും തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ സമയം ചോദിച്ചതിനെ തുടര്‍ന്ന്‌ കേസ്‌ നാളത്തേയ്‌ക്ക്‌ മാറ്റുകയായിരുന്നു. എന്നാല്‍ വിചാരണ കോടതിയുടെ നിലവിലെ അവസ്ഥ സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചാല്‍ നാവികരുടെ അപേക്ഷ ചിലപ്പോള്‍ കോടതി പരിഗണിച്ചേക്കും. കാരണം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുന്നത്‌ കോടതിക്ക്‌ അറിയാവുന്ന കാര്യമാണ്‌.

കേവലം ഒരുമാസം നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നാണ്‌ നാവികര്‍ കോടതിയല്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌. അനുവാദം ലഭിച്ച്‌ നാവികര്‍ നാട്ടിലെത്തിയാലുടന്‍ നാവികര്‍ കണ്ണും നട്ടിരിക്കുന്ന ഇന്ത്യ-ഇറ്റലി കരാര്‍ നടപ്പായാല്‍ ഇവിടെ കോപ്പു കൂട്ടുന്ന പ്രത്യേകകോടതിയും വിചാരണയും വെറുതെയാകുമെന്ന്‌ ചില നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാരണം കരാര്‍പ്രകാരം നാവികര്‍ക്ക്‌ ഇറ്റലിയി ല്‍ തന്നെ ഇനി കേസിന്റെ വിചാരണ നേരിടാം. ഇറ്റാലിയന്‍ ജയിലില്‍തന്നെ ശിക്ഷ അനുഭവിക്കാനുമാകും. കഴിഞ്ഞവര്‍ഷം ജനുവരിയിലാണ്‌ കുറ്റവാളികളെ കൈമാറാനുള്ള കരാറിന്‌ ഇന്ത്യയും ഇറ്റലിയും ചേര്‍ന്ന്‌ ഒപ്പു വച്ചത്‌.

ലക്ഷമി രഞ്ജിത്ത്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

India

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

Samskriti

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

News

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

പുതിയ വാര്‍ത്തകള്‍

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.