Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വേണ്ടിവരുമോ മലയാള മ്യൂസിയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2013, 05:10 pm IST
inVicharam

മനുഷ്യശിശു ഏറ്റവും നിസ്സഹായനായ ഒരു ജീവിയത്രെ. ഏത്‌ പാല്‍ കുടിക്കണമെന്നോ ഏത്‌ ഭാഷ പഠിക്കണമെന്നോ ഒരു കുട്ടിയും ശാഠ്യം പിടിക്കുന്നില്ല. മാതാപിതാക്കള്‍ക്ക്‌ ആര്‍ക്കെങ്കിലും ശാഠ്യം കാണും. ഭരണകൂടം നിര്‍ബന്ധിക്കുകയും ചെയ്തേക്കാം. കുട്ടിക്ക്‌ തല്‍ക്കാലം അനുസരിക്കയല്ലേ നിവൃത്തിയുള്ളൂ! ഇവിടെ ഇംഗ്ലീഷ്‌ ഭ്രമം തലയ്‌ക്ക്‌ പിടിച്ച ശാഠ്യക്കാരനായ ഒരു പിതാവിന്റെ കഥ പറഞ്ഞുകൊള്ളട്ടെ.

കൃഷ്ണധനഘോഷ്‌ എന്നാണ്‌ കഥാനായകന്റെ പേര്‌. ബംഗാളി യുവാവ്‌. കഷ്ടിച്ച്‌ ഒന്നര നൂറ്റാണ്ട്‌ മുമ്പാണ്‌ കേട്ടോ. രണ്ടുവര്‍ഷം ഇംഗ്ലണ്ടില്‍ പോയി പഠിച്ചുവന്നു. അതോടെ നാട്ടുകാരോടും ബംഗാളി ഭാഷയോടുമൊക്കെ പരമപുച്ഛമായി. അഞ്ചുവയസ്സുള്ള അരവിന്ദന്‍ ഉള്‍പ്പെടെയുള്ള മൂന്ന്‌ ആണ്‍മക്കളേയും കന്യാസ്ത്രീകള്‍ നടത്തുന്ന ഇംഗ്ലീഷ്‌ കോണ്‍വെന്റില്‍ താമസിച്ചു പഠിക്കാന്‍ ഏര്‍പ്പാടാക്കി.

ഒരു പെണ്‍കുഞ്ഞു കൂടി പിറന്നപ്പോള്‍ കൃഷ്ണധനഘോഷിന്‌ സഹിച്ചില്ല. 1879 ല്‍ ഭാര്യയേയും നാലു കുട്ടികളേയും കൂട്ടി ഇംഗ്ലണ്ടില്‍ പോയി. കുറച്ചുനാള്‍ക്കുശേഷം ഭാര്യയും പെണ്‍കുഞ്ഞുമായി ഇന്ത്യയില്‍ തിരിച്ചെത്തി. ആണ്‍കുട്ടികള്‍ മൂവരും ഇംഗ്ലണ്ടില്‍ പഠിത്തം തുടരാന്‍ നിര്‍ബന്ധിതരായി. നീണ്ട 14 വര്‍ഷങ്ങള്‍. അവരില്‍ ഒരാളായിരുന്ന അരവിന്ദഘോഷ്‌ അതിബുദ്ധിമാനായിരുന്നു. ഇംഗ്ലീഷിന്‌ പുറമെ ലാറ്റിന്‍, ഫ്രഞ്ച്‌, ഇറ്റാലിയന്‍, ഗ്രീക്ക്‌, സ്പാനിഷ്‌, ജര്‍മന്‍ എന്നീ ഭാഷകളിലും അദ്ദേഹം പ്രാവീണ്യം നേടി. വെറും ഭാഷാ പരിചയമല്ല; സ്വന്തമായി ആ ഭാഷകളില്‍ കവിത രചിക്കാനുള്ളത്ര വൈദഗ്‌ദ്ധ്യം തന്നെയാണ്‌ സമ്പാദിച്ചത്‌.

21-ാ‍ം വയസ്സില്‍ ഉന്നത ബിരുദം നേടി ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ അരവിന്ദന്‌ സ്വന്തം പോരായ്‌മ ബോധ്യമായി. നാട്ടുഭാഷകളൊന്നും അറിയില്ലല്ലോ! മനസ്സിലാണെങ്കില്‍ ഇന്ത്യന്‍ ജനതയ്‌ക്കുവേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള തീവ്രമായ അഭിലാഷവും! അതിനാല്‍ മാതൃഭാഷയുള്‍പ്പെടെ ഭാരതീയ സംസ്ക്കാരത്തിന്റെ പ്രകാശം ചൊരിയുന്ന ഭാഷകള്‍ പഠിക്കാനായി അരവിന്ദന്റെ ശ്രമം. ബംഗാളിയും മറാഠിയും ഗുജറാത്തിയും സംസ്കൃതവുമെല്ലാം അരവിന്ദന്‌ വഴങ്ങി. രഹസ്യപ്രവര്‍ത്തനം നടത്തിയതിന്‌ ഒരുവര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടി വന്നപ്പോഴാകട്ടെ തപസ്സും ധ്യാനവുമായി കഴിച്ചു. പിന്നീടുള്ള കാലം തമിഴ്‌നാട്ടിലെ ഫ്രഞ്ച്‌ ഭരണപ്രദേശമായ പോണ്ടിച്ചേരിയില്‍ ആശ്രമം സ്ഥാപിച്ചു വേദപഠനവും ആദ്ധ്യാത്മികമായ എഴുത്തും യോഗചര്യയുമായി നാലുപതിറ്റാണ്ടുകള്‍ കഴിച്ചുകൂട്ടി. അക്കാലത്ത്‌ തമിഴിനും അദ്ദേഹത്തിന്റെ ഭാഷാശേഖരത്തില്‍ ഇടം നേടാനായി. 1950 ഡിസംബര്‍ 5 ന്‌ സമാധിയാവുകയും ചെയ്തു.

മഹര്‍ഷി അരവിന്ദഘോഷിന്റെ ജീവചരിത്രം സംക്ഷിപ്തമായി ഇവിടെ പറഞ്ഞത്‌ ഭാഷാസ്നേഹത്തിന്റെയും സാംസ്ക്കാരിക മഹത്വത്തിന്റേയും ലോകമാനവികതയിലേയ്‌ക്കുയരുന്ന സ്വാതന്ത്ര്യത്തിന്റെയും യോഗചര്യയുടേയുമൊക്കെ കാര്യങ്ങള്‍ സൂചിപ്പിക്കുവാനാണ്‌. പിതാവായ കൃഷ്ണധനഘോഷിന്റെ ശാഠ്യങ്ങള്‍ക്കും ചിന്തകള്‍ക്കുമപ്പുറമുള്ള അരവിന്ദന്റെ വിസ്മയകരമായ വളര്‍ച്ചയില്‍നിന്ന്‌ പലതും നമുക്ക്‌ പഠിക്കാനുള്ളതുകൊണ്ടാണ്‌.

കൃഷ്ണധനഘോഷിന്റേതുപോലുള്ള ശാഠ്യങ്ങളാണ്‌ മലയാളികളായ ഇന്നത്തെ പല മാതാപിതാക്കള്‍ക്കും ഉള്ളത്‌. മലയാളത്തിനോട്‌ പരമപുച്ഛം! ഇംഗ്ലീഷാണ്‌ ലോകഭാഷ. അതുമാത്രം പഠിച്ചാല്‍ മതി. ലോകത്തെവിടെയും പോയി ജോലി ചെയ്യാം. കോടീശ്വരനായി കുട്ടിക്ക്‌ സുഖിക്കാം എന്ന വിചാരണമാണവര്‍ക്ക്‌. അതിനാല്‍ കൈക്കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ കുട്ടിയോട്‌ ഇംഗ്ലീഷിലാണവര്‍ കൊഞ്ചുക. പിന്നെ ഇംഗ്ലീഷ്‌ നഴ്സറിയിലും ഇംഗ്ലീഷ്‌ സ്കൂളിലും ചേര്‍ത്ത്‌ ഇംഗ്ലീഷ്‌ ഭക്ഷണവും ഇംഗ്ലീഷ്‌ മരുന്നും ഇംഗ്ലീഷ്‌ വളവും നല്‍കി വളര്‍ത്തുകയായി. നിര്‍ഭാഗ്യവശാല്‍ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസരീതികള്‍ ഇക്കൂട്ടര്‍ക്ക്‌ അനുകൂലമാണ്‌. അതിനാല്‍ ഇംഗ്ലീഷ്‌ വിദ്യാലയങ്ങളിലെങ്ങാനും മലയാളം പറഞ്ഞാല്‍ ആ കുട്ടികളേയും രക്ഷിതാക്കളേയും വരെ മൊട്ടയടിക്കാം, അപമാനിക്കാം, പിഴയടപ്പിക്കാം എന്നിടത്തോളമെത്തിയിട്ടുണ്ട്‌ സ്വകാര്യ അഹങ്കാരം!

ഈ ദുരവസ്ഥയ്‌ക്കെതിരെ കുറെ വര്‍ഷങ്ങളായി ഭാഷാസ്നേഹികള്‍ നടത്തിവരുന്ന സമരങ്ങളുടേയും നിവേദനങ്ങളുടെയും ഫലമായി ഇപ്പോള്‍ ഒരു മലയാളം സര്‍വകലാശാലയ്‌ക്ക്‌ തുടക്കമായിട്ടുണ്ട്‌. നിവേദനങ്ങളേക്കാള്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളും പലതരം പ്രലോഭനങ്ങളുമാണ്‌ പിന്നില്‍. ഉള്ളിന്റെയുള്ളില്‍ ഇംഗ്ലീഷിനോടാവും പലര്‍ക്കും കമ്പം. അതിനാല്‍ തുഞ്ചത്ത്‌ എഴുത്തച്ഛന്‍ മലയാളം യൂണിവേഴ്സിറ്റി എന്നപേരിനെ നാല്‌ ഇംഗ്ലീഷ്‌ അക്ഷരങ്ങളില്‍ ചുരുക്കി ‘ടെമു’ (ഠലാൗ‍) എന്നുവിളിച്ചു കൂടായ്‌കയില്ല. കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയെ (ഈടഅഠ)കുസറ്റ്ന്ന്‌ കുസൃതിപ്പേരിട്ടു നാം നേരത്തെ മാനിച്ചിട്ടുണ്ടല്ലോ.

എന്തായാലും മലയാളം സര്‍വകലാശാല നിലവില്‍ വന്നത്‌ നല്ല കാര്യം തന്നെ. പക്ഷെ അതിന്റെ പ്രവര്‍ത്തനങ്ങളധികവും ഉപരിവിദ്യാഭ്യാസത്തിനും ഗവേഷണാദികള്‍ക്കുമായി പരിമിതപ്പെടുമെന്നാണ്‌ മനസ്സിലാകുന്നത്‌. അത്‌ ആ വഴിക്ക്‌ നടക്കട്ടെ. അതിനേക്കാള്‍ പ്രധാനം പ്രാഥമിക തലം മുതല്‍ മലയാളം എല്ലാ ക്ലാസ്സുകളിലും പഠിക്കാന്‍ നിര്‍ബന്ധിക്കുക എന്നതാണ്‌. സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയവും നിയമവും സൗകര്യങ്ങളും അത്തരത്തിലായിരിക്കണം.

വീടുകളില്‍ മലയാളം പറയണം. വിദ്യാലയങ്ങളില്‍ മലയാള ഭാഷയുടെ ശാസ്ത്രവും സാഹിത്യശാഖകളും പഠിപ്പിക്കപ്പെടണം. ഭരണകാര്യങ്ങളില്‍ മലയാളം ഉപയോഗിക്കപ്പെടുകയും വേണം. അങ്ങനെ, നാട്ടില്‍ മലയാളം നിലനില്‍ക്കുമ്പോഴല്ലേ മലയാളം സര്‍വകലാശാലയ്‌ക്ക്‌ പ്രസക്തിയുള്ളൂ? ഇന്ന്‌ പക്ഷെ, പല കാരണങ്ങളാല്‍ മലയാളം നാട്ടില്‍നിന്ന്‌ തിരോഭവിച്ചുകൊണ്ടിരിക്കേ ഉടനെ സ്ഥാപിക്കേണ്ടത്‌ ഒരു മലയാളം മ്യൂസിയമല്ലേ എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമുണ്ടോ?

ഇംഗ്ലീഷ്‌ ഇന്ന്‌ ലോകഭാഷയാണെന്ന്‌ സമ്മതിക്കാമെങ്കിലും അതിന്‌ രണ്ടാം സ്ഥാനമെ താന്‍ നല്‍കുന്നുളളൂവെന്നും മാതൃഭാഷാ പഠനത്തിനുള്ള അവസരമുണ്ടായിരിക്കുകയെന്നത്‌ ഏത്‌ കുട്ടിയുടേയും ജന്മാവകാശമാണെന്നും ഗാന്ധിജി പറഞ്ഞിട്ടുള്ളത്‌ ഇവിടെ സ്മരണീയമാണ്‌. വൈദേശിക ഭാഷ അടിച്ചേല്‍പ്പിക്കുമ്പോള്‍ കുട്ടികള്‍ സര്‍ഗശേഷി നശിച്ചവരായി, വളര്‍ച്ച മുരടിച്ചവരായി, ഒറ്റപ്പെട്ടവരായി മാറുമെന്നും ഇതൊരു ദേശീയ ദുരന്തമായിട്ടാണ്‌ താന്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

അല്ലയോ ഭരണാധിപന്മാരേ, രക്ഷിതാക്കളേ! നിങ്ങള്‍ മഹാനായ രാഷ്‌ട്രപിതാവിന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കുമോ? നാളത്തെ തലമുറയുടെ ദുരന്തനിവാരണത്തിനുവേണ്ടി ഇന്നുതന്നെ ആത്മാര്‍ത്ഥമായി വേണ്ടതെല്ലാം ചെയ്യുമോ?

പി.ഐ.ശങ്കരനാരായണന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.